2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

                                                                         2


   കൊടുങ്കാറ്റിൽ ഉലയുന്ന മനസ്സിനെ ശാന്തമാക്കാൻ  ഞാനെന്റെ കണ്ണുകൾ മൂടി. പതുക്കെ പതുക്കെ. മനസ്സിനെ ധ്യാനത്തിന്റെ ആത്മീയ ലോകത്തിലേക്കെത്തിച്ചു . നിമിഷങ്ങൾ നീണ്ടു നിൽക്കുന്ന ഏഗാഗ്രത  ലോകത്തിന്റെ ശബ്ദഘോഷങ്ങളിൽ നിന്ന് എന്നിലേക്ക് മാത്രമുള്ള ഉൾവലിയൽ  ഇവിടെ ഞാനെന്ന വ്യക്തിയും  എന്റെ മനസ്സും മാത്രം  വികാരവിചാരങ്ങൾക്കൊന്നും സ്ഥാനമില്ലാതെ  മാനസീകമായും  ശാരീരികമായും ശാന്തമാകുന്ന അവസ്ഥ

                          സമയം പോകുംതോറും ഉൾക്കണ്ടകൾ ഒഴിഞ്ഞ മനസ്സിന്റെ ലക്ഷണങ്ങൾ ഞാനറിഞ്ഞു തുടങ്ങി  അല്ലെങ്കിലും  സ്വന്തം ശരീരത്തേയും  മനസ്സിനേയും നിയന്ത്രിക്കുവാൻ കഴിയെണ്ടവനാണല്ലോ ..; ഒരു ദേശത്തിന്റെ പടനായകൻ ആവേണ്ടത്  ഒരു കൂട്ടം പടയാളികളെ നയിച്ച്‌ സ്വന്തം രാജ്യത്തിന്റെ ഭദ്രത കാക്കേണ്ടത്‌ .

             സ്വയം നിയന്ത്രിക്കുവാൻ സാധിക്കാത്തവന്  എങ്ങിനെ മറ്റുള്ളവരെ നിയന്ത്രിക്കുവാൻ കഴിയും ?, മറ്റൊരു ദേശത്തിന്റെ ആക്രമണത്തിനു മുന്നിൽ അക്ഷോഭ്യനായി നിന്ന്  തന്റെ സൈന്യത്തെ നയിക്കുവാൻ കഴിയും , അചഞ്ചലനായിരിക്കണം ഒരു പടനായകൻ  എന്നാലേ അവന് മുന്നിൽ നിന്നുകൊണ്ട് നയിക്കുവാൻ കഴിയുകയുള്ളൂ , അതിന് അവൻ അവശ്യം വേണ്ടത് സ്വയം നിയന്ത്രണം തന്നെയാണ് .

              ശാന്തമായ മനസ്സിനെ  ധ്യാനത്തിന്റെ ലോകത്തു നിന്നും പിൻതിരിപ്പിച്ച് കണ്ണു തുറക്കുമ്പോൾ  നിള കൂടുതൽ മനോഹരിയായി മാറിക്കഴിഞ്ഞിരുന്നു .

                   അസ്തമയ സൂര്യന്റെ സ്വർണ്ണ രശ്മികളെ ആവാഹിച്ചവൾ സുന്ദരിയായ ഒരു യുവതിയുടെ അരയിൽ പതിഞ്ഞു കിടക്കുന്ന സ്വർണ്ണയരഞ്ഞാണത്തെ  ഓർമ്മിപ്പിച്ചു

                 ക്ഷേത്രത്തിൽ നിന്നും ദീപാരാധനക്കുള്ള മണിമുഴക്കം ഉയർന്നു  സന്ധ്യാപൂജ തീരാൻ ഇനിയും സമയമെടുക്കും , ശാന്തമായൊഴുകുന്ന നിളയിലേക്ക് കണ്ണുംനട്ട് , ഞാനാ മണൽത്തിട്ടയിൽ കിടന്നു , എല്ലാ മനസ്സുകളേയും കുളിർമ്മയണിയിക്കുന്ന  ശാന്തമായൊരു ലാസ്യഭാവത്തോടു കൂടിയാണ് ; അവൾ ഇപ്പോൾ ഒഴുകുന്നത്‌  ആ ചലനങ്ങളിൽ സ്നേഹധാര മാത്രമേ ഉള്ളൂവെന്ന്  നമുക്ക് തോന്നും  എന്നാൽ സംഹാരരുദ്രയായ .ഇവളുടെ താണ്ഡവവും ഞാനെത്രയോ തവണ കണ്ടിരിക്കുന്നു .

                               അകലെ നിള കുറുകെ കടന്ന്  പുല്ലാനി ഗ്രാമത്തിലേക്ക് പോകാനെത്തിയ ഗ്രാമവാസികൾ കടത്തുകാരനെ നീട്ടിവിളിക്കുന്നത് കേൾക്കാമായിരുന്നു , നാടുവാഴികളുടേയും .., ജന്മിമാരുടേയും വീടുകളിൽ വേലക്കു വരുന്നവർ

                       ഞാൻ വീണ്ടും നിളയുടെ നനുത്ത ഓളങ്ങളിലേക്ക് കണ്ണും നട്ടു .


                                                   ****************************                       


                      നിളയുടെ തീരത്താണ്  പുകൾപെറ്റ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് .വളരെയധികം അത്ഭുതകഥകൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു . തൽഫലമായി തദ്ദേശവാസികളെക്കാൾ ഉപരിയായി  വിദൂര ദേശങ്ങളിൽ നിന്നു പോലും  ധാരാളം ഭക്തർ ഈ ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു .

                             എ .ഡി . പതിനഞ്ചാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന . ഈ ക്ഷേത്രത്തിന്റെ നിർമ്മിതി   അന്നത്തെ സാമൂതിരിയുടെ കീഴിൽ നാടുവാണിരുന്ന എഴില വർമ്മനായിരുന്നു

                    നാലുവശവും ഗോപുര നടയോടുകൂടി ഴാഴ്സിനിക്ക് രീതിയിൽ ചാലിച്ചെടുത്ത ക്ഷേത്രത്തിന്റെ  രൂപ ഭംഗി അനിതസാധാരണമായിരുന്നു . ഗോപുര നടക്കു മുന്നിൽ ഒന്നരയാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന കൽവിളക്കുകൾ ചുറ്റുമതിലിൽ അഞ്ചു തട്ടുകളിലായി നെയ്ത്തിരി വിളക്കുകൾ .

            വാസ്‌തുശില്പകലയുടെ ഔന്നിത്വത്തെ വിളിച്ചോതുന്ന തരത്തിലായിരുന്നു ക്ഷേത്ര നിർമ്മിതി. മരം കൊണ്ട് നിർമ്മിച്ചിരിക്കുന്ന കമാനങ്ങളിലും  തട്ടുകളിലും  ലക്ഷോപലക്ഷം ദേവിദേവന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു . പ്രകാശം തട്ടുമ്പോൾ വെട്ടിത്തിളങ്ങുന്ന ആ ശില്പങ്ങൾ പ്രത്യേകതരം മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്‌ .

                 പേർഷ്യൻ രാജ്യമായ ഇറാനിൽ നിന്നുമാണ് ,ക്ഷേത്രനിർമ്മിതിക്കാവശ്യമായ മരങ്ങൾ വരുത്തിയത്  . സാമൂതിരിയുടെ പ്രത്യേക താല്പര്യപ്രകാരം , ഇറാനിൽ നിന്നും ഉരുവഴി ഇറക്കുമതി ചെയ്തതാണിവ തഞ്ചാവൂരിൽ നിന്നും വന്ന ക്ഷേത്ര കലാ ശില്പ വിദഗ്ദ്ധരാണ്  ഈ മരങ്ങൾ ഉപയോഗിച്ച് ക്ഷേത്രത്തിലെ കൊത്തുപണികൾക്ക് മിഴിവേകിയിട്ടുള്ളത് .

                      ഒരു പ്രത്യേകതരം  രാസക്കൂട്ടിൽ മുക്കിവെച്ച മരത്തെ  തണലത്തു വെച്ചുണക്കി  ആവികയറ്റി   മരത്തെ ഒരേ സമയം ദ്രിഡമുള്ളതും മിനുസപ്പെടുത്തതുമാക്കി മാറ്റിയാണ്  അവർ  ഈ ദ്രിശ്യഭംഗി അതിൽ ചാലിച്ചെടുത്തത് . ഇതിൽ മേൽനോട്ടം വഹിക്കുന്നതിനായി ഇറാനിൽ നിന്നും മര വിദഗ്ദ്ധരെ കൂടി  അക്കാലത്ത് മലബാറിലേക്ക് കൊണ്ടു വന്നിട്ടുണ്ടായിരുന്നു

                   രൂക്ഷമായ കാലവർഷക്കെടുതിയിൽ  അകപ്പെട്ട നാട്ടുരാജ്യത്തിന്റെ ചോർന്നുപോയ സമ്പത്തും  ഭയങ്കരമായ ദാരിദ്ര്യവും  എല്ലാം ചേർന്ന് രാജ്യത്തെ വറുതിയിൽ അകപ്പെടുത്തിയപ്പോൾ  അതിനൊരു പ്രതിവിധിയെന്നോണം  നടത്തിയ യാഗത്തിനോടുവിൽ യോഗീവര്യനായ  യാഗ ഗുരുക്കൻമാരിലൊരാളായ ബ്രാഹ്മണ ശ്രേഷ്ട്ടരിൽ  സ്വപ്നത്തിൽ ദേവീദർശനമുണ്ടാവുകയും  അതിൻ പടി പ്രത്യേക സരസ്വതീ പൂജ നടത്തുകയും  തൽഫലമായി രാജ്യം വീണ്ടും സാമ്പത്തീകാഭിവൃദ്ധിയിലേക്ക് വളർന്നതിന്റെ നന്ദി സൂചകമായി   നിളാ തീരത്ത്‌ അദ്ദേഹം പണി കഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ് ഐതീഹ്യം .

                   എന്നാൽ എ .ഡി . 16 -ആം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി രാജവംശം ശോക്ഷിച്ചു വരുകയും  അതോടുകൂടി ക്ഷേത്രവും വിസ്മ്രിതിയിൽ ആവുകയും ചെയ്തു , പിന്നീട് ഏകദേശം അര  നൂറ്റാണ്ടിനു ശേഷം നാടുവാഴുന്ന ഉണ്ണി തിരുമനസ്സാണ് ഈ ക്ഷേത്രം പുനരുദ്ധരിച്ചത്.., അന്ന് ഉണ്ണി തിരുമനസ്സിന്റെ പടനായകനായിരുന്ന താനും .., ഈ ക്ഷേത്ര നിർമ്മിതിയിൽ വളരെയധികം സഹായിച്ചിട്ടുണ്ട് .

             ഇപ്പോഴും ദൂര ദേശങ്ങളിൽ നിന്നും ഭക്തന്മാർ ദേവീ കടാക്ഷത്തിനായി ക്ഷത്ര നടയിലേക്ക് എത്താറുണ്ട് .