2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

                                                                 


     മുറിയിൽ തങ്ങി നിന്നിരുന്ന  നിശബ്ധത ഭേദിച്ചുകൊണ്ട് .., അലക്സാനണ്ടർ പറഞ്ഞു ...!

               ''ഡിയർ ക്യാപ്റ്റൻ ..., നമുക്ക് .., ആ കപ്പലിനെക്കുറിച്ചും ..., അതിലെ നാവീകനെക്കുറിച്ചും .., അയാളുടെ വാസസ്ഥലത്തെക്കുറിച്ചും .., എല്ലാ വിവരങ്ങളും ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു .., ആയതിനാൽ നമ്മുടെ അടുത്ത ലക്‌ഷ്യം ..; എങ്ങിനെ അവിടെ എത്തിച്ചേരുക എന്നുള്ളതാണ് ...!

               രണ്ടു മാർഗ്ഗങ്ങൾ നമ്മുടെ മുന്നിലുണ്ട് ...!

'' നമ്മൾ കര മാർഗ്ഗം സഞ്ചരിക്കുകയാണെങ്കിൽ ..; ഫ്രാൻസിൽ കൂടി .., മാഡ്രിഡ് വഴി ലിസ്ബണിൽ എത്തിച്ചേരാൻ സാധിക്കും ..!, എന്നാൽ അത് വളരെ ദുർഘടം നിറഞ്ഞതും .., സാഹസീകവും .., ധാരാളം ദൂരം അധികരിക്കുന്നതും..,  വലിയ തോതിൽ സമയ നഷ്ടം വരുത്തി വെക്കുന്നതുമാണ് .., കൂടാതെ നമ്മൾ ഇംഗ്ലീഷ് കനാൽ കടക്കുകയും വേണം ...!

               എന്നാൽ നമ്മൾ സമുദ്ര മാർഗ്ഗം സഞ്ചരിക്കുകയാണെങ്കിൽ .., അറ്റ്ലാന്റിക് സമുദ്രത്തിൽ കൂടി നമുക്ക് എളുപ്പത്തിൽ ലിസ്ബണിൽ എത്തിച്ചേരാൻ സാധിക്കും ..!''

               ഒന്ന് നിറുത്തി അദ്ദേഹം എന്റെ മറുപടിക്കായി കാതോർത്തു ..!

          ആ അഭിപ്രായത്തോട് എനിക്കൊരു വിയോജിപ്പ്‌ ഇല്ലാത്തതിനാൽ ..; ഞാനും ആ നിർദ്ദേശം അംഗീകരിച്ചു ...!, പിന്നെ എന്നേക്കാൾ കൂടുതൽ സമുദ്ര പരിചയം .., അലക്സാണ്ടർക്കുണ്ട് ..!

                അദ്ദേഹം തുടർന്നൂ ....!

       ''അടുത്തത്‌ ഏത് വിധേനെയാണ് .., താങ്കളുടെ പ്രിയതമയെ അവിടെ നിന്നും രക്ഷപ്പെടുത്തേണ്ടത് എന്നുള്ളതിനെകുറിച്ചുള്ളതാണ് ...!

            നേരിട്ടൊരു ആക്രമണം .., അസാദ്ധ്യമാണ് ...!, കാരണം ഹെന്റിയുടെ അംഗബലവും ..; ശക്തിയും അറിയാതെ നാമതിനു മുതിരുന്നത് മഠയത്തരമാണ്...!അതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന കാര്യം ..; അത് .., മറ്റൊരു രാജ്യമാണ് ...!

            ആ രാജ്യത്തെ ഒരു പൗരനെ ..; അയാൾ തെറ്റുകാരനാണെങ്കിൽ കൂടി ..; മറ്റുള്ളവർ  ആ രാജ്യത്ത് കയറി ആക്രമിക്കുകയെന്നത് ....., അത് .., ആ ഭരണകൂടത്തിനെതിരായുള്ള  ആക്രമണമായി ..; ഒരു പക്ഷേ .., വ്യാഖാനിക്കപ്പെടാം  ...!

             പിന്നെ മറ്റൊന്ന് .., നിയമപരമായ സഹായം .., നമുക്ക് ആ ഭരണകൂടത്തോട്  ആവശ്യപ്പെടാമെന്നുവെച്ചാൽത്തന്നെ ..; അതിന് നൂലാമാലകൾ ഏറെയാണ്‌ ...!

               അതായത് .., നമ്മൾ എതിരിടാൻ പോകുന്ന വ്യക്തി ..''വില്യം ഹെന്റി..'', ആ രാജ്യത്തെ ഭരണകർത്താക്കളുമായി പ്രബലമായ ബന്ധം കാത്തു സൂക്ഷിക്കുന്ന  ഒരു വ്യക്തിയാണെങ്കിൽ ...?, നമുക്ക് അനുകൂലമായ ഒരു തീരുമാനത്തിനുള്ള സാദ്ധ്യത ..., അത് തുലോം കുറവായിരിക്കും ...!''

               ''പിന്നെ .., അയാൾക്ക് .., നമ്മുടെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കുവാനും .., അതിനെ പ്രധിരോധിക്കാൻ വേണ്ട സന്നാഹങ്ങൾ ചെയ്യുവാനും വളരെ എളുപ്പത്തിൽ സാധിക്കും ...!, ഒരു പക്ഷേ .., താങ്കളുടെ പ്രിയതമയെ  അവിടെ നിന്ന് മാറ്റുവാനോ .., അല്ലെങ്കിൽ നിയമത്തിനു മുന്നിൽ തന്റെ നിരപരാധിത്വം  തെളിയിക്കുന്നതിനു വേണ്ടി .., അവരെ കൊന്നു കളയുന്നതിനോ   അയാൾ ശ്രമിച്ചേക്കാനുള്ള സാദ്ധ്യതയുണ്ട് ..!

                ആയതിനാൽ എന്റെ ഒരു തീരുമാനപ്രകാരം .., രഹസ്യവും .., അതേസമയം  പെട്ടെന്നുള്ളതുമായ ഒരു ആക്രമണത്തിലൂടെ .., താങ്കളുടെ പ്രിയതമയെ മോചിപ്പിക്കുകയായിരിക്കും ഉചിതം ...''!

         അതിനു മുമ്പ് .. നമുക്ക് ഹെന്റിയുമായി .., ഏതു വിധത്തിലെങ്കിലും ഒരു ബന്ധം സ്ഥാപിച്ചെടുക്കാണം ...!, അത് നമ്മുടെ വഴി കൂടുതൽ സുഗമമാക്കിത്തീർക്കും ...!

               ഒന്ന് നിറുത്തിയതിനു ശേഷം .., അലക്സാണ്ടർ വീണ്ടും തുടർന്നു ...!

           ''ആയുധധാരികളായ എന്റെ പടയാളികളിൽ കുറച്ചു പേരേയും കൂട്ടി നമ്മൾ ലിസ്ബണിലേക്ക് പോകുന്നു ..,  അവിടെ വെച്ച് നമ്മൾ വ്യാപാരികൾ എന്ന വ്യാജേനെ ഹെന്റിയുമായി അടുപ്പം സ്ഥാപിക്കുന്നു ....!

                              രഹസ്യമായി   അയാളുടെ വാസസ്ഥലവും .., അംഗബലവും കൃത്യമായി മനസ്സിലാക്കുന്നു  ..!അതിനു ശേഷം മാത്രം മതി .., ഏത് തരത്തിലൂടെയുള്ള  മാർഗ്ഗത്തിലൂടെയാണ് .., താങ്കളുടെ പ്രിയതമയെ മോചിപ്പിക്കേണ്ടത്  എന്നുള്ള യുക്തമായ ഒരു  തീരുമാനം എടുക്കേണ്ടത്   ..!''

                ബുദ്ധിപൂർവ്വമായ ആ നീക്കത്തോട്  ഞാനും മനസ്സാ യോജിച്ചു കഴിഞ്ഞിരുന്നു ...!


                                                                35

     അങ്ങിനെ ഇരുട്ട് കനം തൂങ്ങിക്കൊണ്ടിരിക്കുന്ന ..; ആ സായം സന്ധ്യയിൽ ..; ഞാനും .., അലക്സാണ്ടറും .., ആയുധധാരികളായ ഇരുപതോളം പടയാളികളും .., ചേർന്ന സംഘം .., ഇംഗ്ലണ്ടിൽ  നിന്നും .. പോർച്ചുഗിലിന്റെ തലസ്ഥാന നഗരമായ ലിസ്ബണിലേക്ക് .., ആ ദൌത്യ പൂർത്തീകരണത്തിനായി .., അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ആ സാഹസീകയാത്ര തുടങ്ങി ...!

                  കാറും .., കോളും ഒഴിഞ്ഞ ..; ആ മഹാസമുദ്രം കണക്കെയായിരുന്നു അപ്പോഴെന്റെ മനസ്സും  .., !, ഞാൻ എന്റെ യാത്രയുടെ അവസാനതീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നൊരു  ആശ്വാസം എന്നിൽ നിഴലിച്ചിരുന്നു ...!, എന്നിരുന്നാലും സീതയെക്കുറിച്ചുള്ള ഉല്ക്കണ്ട അപ്പോഴും മനസ്സിനുള്ളിൽ ഉയർന്നു നിൽക്കുന്നു ...!

                  ഏകദേശം എട്ടു  ദിനങ്ങളോളം നീണ്ടു നിന്ന .., ആ യാത്രക്കൊടുവിൽ ഞങ്ങളുടെ യാനം ലിസ്ബൺ  തുറമുഖത്ത്  നങ്കൂരമിടുമ്പോൾ .., നേരം അർദ്ധരാത്രി കഴിഞ്ഞിരുന്നു ..!

               ഇതിനിടയിൽ പലവട്ടം നീണ്ട ചർച്ചകളിലൂടെ ..., വില്യം ഹെന്റിയെ .., എങ്ങിനെ സന്ധിക്കാം  ..., എന്നുള്ളതിനെക്കുറിച്ച് .. വളരെ വ്യകതമായൊരു ചിത്രം ഞങ്ങളുടെ ഉള്ളിൽ രൂപം കൊണ്ടു കഴിഞ്ഞിരുന്നു ...!

                   ഇംഗ്ലണ്ടിൽ നിന്നുള്ള സമുദ്രവ്യാപാരികൾ എന്ന വ്യാജേനെ ..; പുറം നാടുകളിലേക്ക് ചരക്കുകൾ കൊണ്ട്  പോകുന്നതിനായി ..; കപ്പൽ പാട്ടത്തിനെടുക്കുവാൻ വന്നവരെന്ന മുഖേനെ ..; ഹെന്റിയെ സമീപിക്കുവാനാണ്  ഞങ്ങൾ തീർച്ചപ്പെടുത്തിയത് ...!

                     ആയതിനാൽ എന്റെ രൂപത്തിലും .., ഭാവത്തിലും ഒരു അടിമുടി മാറ്റം അനിവാര്യമായിരുന്നു ..! കാരണം   ഒരു കാരണത്താലും ഹെന്റി  എന്നെ തിരിച്ചറിയരുത് ... ...? അറിഞ്ഞാൽ അതോടെ എല്ലാം തീരും ....!

                  പ്രൌഡിയോടെ അലങ്കരിച്ചിരിക്കുന .., വിശാലമായ ആ മുറിയിൽ ..; വില്യം ഹെന്റിയെ കാത്തിരിക്കുമ്പോൾ  .., എന്റെ ഹൃദയം കോപം കൊണ്ട് പെരുമ്പറ   മുഴക്കിക്കൊണ്ടിരുന്നു ...!

              കാണുന്ന മാത്രയിൽത്തന്നെ .., താനയാളെ കൊന്നു കളഞ്ഞേക്കുമോ ..,  എന്നെനിക്ക് സംശയം തോന്നി ...!, അത്രക്കുണ്ടായിരുന്നു എന്റെ പകയുടെ ആഴം ...!

                 എന്റെ വികാരത്തെ അടക്കുന്നതിനായി ഞാൻ കൈകൾ തമ്മിൽ കൂട്ടിത്തിരുമ്മി  ...! എടുത്തു ചാട്ടം ആപത്തിന് വഴിയൊരുക്കുമെന്ന് എനിക്ക് നല്ല ബോധ്യംഉണ്ടായിരുന്നു ...!

               നീണ്ട നാളത്തെ പരിശ്രമത്തിന്റെ ഫല പൂർത്തീകരണത്തിനുള്ള സമയമാണ്  ..!, ഒരു അത്യാവേശത്തിന്റെ പേരിൽ അതൊരിക്കലും നഷ്ടപ്പെടുത്തിക്കൂടാ ...!

             ചെറിയൊരു സംശയം അയാൾക്കുണ്ടായാൽ മതി .., എല്ലാം തന്നെ അർത്ഥശൂന്യമായിത്തീരും  ...!

                 ഏതാനും നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ .., ദീർഘായകനായ ഒരാൾ അകത്തേക്കു  പ്രവേശിച്ചു ...!, കപ്പിത്താൻമാരുടെത് പോലെയുള്ള ഒരു നെടുങ്കൻ കുപ്പായവും  .., കൂർത്ത തൊപ്പിയും അയാൾ ധരിച്ചിരുന്നു ...!

             നീണ്ട നാളുകൾക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച ..; കാൽ വിരൽ മുതൽ ഉച്ചി വരെ  ഒരു വിറയൽ പടർന്നു കയറുന്നതായി എനിക്ക് അനുഭവപ്പെട്ടു ..!

              തികട്ടി .., തികട്ടി വരുന്ന വികാര വിക്ഷോഭത്തെ .., നിയന്ത്രിക്കാനായി ഞാൻ വല്ലാതെ പാടുപെട്ടു ..!

           ഉപചാരപൂർവ്വം .., എഴുന്നേറ്റ് നിന്ന് .., ഞങ്ങൾ മൂന്നു പേരും പരസ്പരം കൈകൾ കൊടുത്തു ..!

              എന്റെ കണ്ണുകളിൽ എരിയുന്ന അഗ്നി .., അയാൾ കാണാതിരിക്കുവാനായി .., ഞാൻ ദ്രിഷ്ട്ടി മറ്റൊരിടത്തേക്ക് മാറ്റി ..!, എങ്കിലും എന്റെ രോക്ഷത്തിന്റെ താപം  .., ഹസ്തദാനത്തിലൂടെ.., അയാൾ മനസ്സിലാക്കിയിരിക്കുമോ .., എന്നെനിക്ക് സംശയം തോന്നി ..!

             ചരക്കുകൾ .., സമുദ്ര മാർഗ്ഗം ..   വിദേശങ്ങളിലേക്ക് വ്യാപാരം നടത്തുന്ന .., വ്യാപാരികൾ ആണ് ഞങ്ങളെന്നും .., അതിനായി കപ്പലുകൾ പാട്ടത്തിനു വേണമെന്നും .., എല്ലാത്തിനും നല്ലൊരു തുകയെന്നുമുള്ള മോഹന വാഗ്ദാനത്തിൽ അയാൾ വീണു കഴിഞ്ഞിരുന്നു ...!

               കപ്പലിനു വരുന്ന അറ്റകുറ്റപ്പണികളും..., , കൂടാതെ കപ്പലിന്റെ പാട്ട കൂലിക്കു  പുറമേ ...., അതിന്റെ കപ്പിത്താനായി വരുന്ന .., വില്യമിന് ഒരു മോഹകൂലിയും ഞങ്ങൾ കരാറാക്കിയപ്പോൾ ..; അയാൾ നിസ്സംശയം ഞങ്ങൾക്ക്  അടിപ്പെട്ടുക്കഴിഞ്ഞിരുന്നു ..!

                വലിയ പണക്കാരാണെന്നുള്ള .., ഞങ്ങളുടെ ഭാവം .., ശരിക്കും അയാളെ പ്രലോഭനപ്പെടുത്തി ...!

               സാമാന്യം വലിയ ഒരു പ്രഭു കുടുംബത്തിലെ അംഗമാണെങ്കിലും ..; പണത്തോടുള്ള അതിരു  കടന്ന ആസക്തി അയാളുടെ .., ഓരോ വാക്കുകളിലും നിഴലിച്ചിരുന്നു ...!

             ലോകത്തൊരിടത്തുമില്ലാത്ത ഉയർന്ന കൂലിയും  .., മറ്റുമായി ഒരു കൂറ്റൻ തുക  ഞങ്ങൾ മുന്നോട്ട് വെച്ചപ്പോൾ .., വിഡ്ഢികളായ വ്യാപാരികൾ ആയിരിക്കും ഞങ്ങളെന്ന്  അയാൾ കരുതിയിരിക്കണം  ...!

              അതയാളെ കൂടുതൽ വിധേയത്വമുള്ളവനാക്കിത്തീർത്തു ...!, അതിൻപടി .., ഞങ്ങളെ കൂടുതൽ സന്തോഷഭരിതരാക്കുന്നതിനായി ..; അന്നു രാത്രി ..; അയാളുടെ വീട്ടിൽ  .., ഞങ്ങൾക്കായി ഒരു പ്രത്യേക വിരുന്നൊരുക്കുന്നതിനായി  .., അയാൾ ആഗ്രഹം പ്രകടിപ്പിച്ചു ...!

               വളരെ നിർബന്ധപൂർവ്വമുള്ള .., ആ ആവശ്യം ഞങ്ങളെ കുറച്ചൊന്നുമല്ല..; സന്തോഷഭരിതരാക്കിത്തീർത്തത് ...!

            ''രോഗി ഇഛിച്ചതും ..., വൈദ്യൻ കൽപിച്ചതും പാൽ ...''!, എന്ന വാചകത്തെ അന്വർത്ഥം  ആക്കും വിധത്തിലുള്ള ഈ സംഭവം ..., ഗൂഡാർത്ഥത്തിലുള്ള   .., അലക്സാണ്ടറുടെ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ...!

         യാതൊരു പ്രതിസന്ധികളും .., എതിർപ്പുകളും കൂടാതെ തന്നെ .., ; വളരെ സുരക്ഷിതമായി  .., അയാളുടെ കൊട്ടരത്തിനകത്തേക്ക്  കടക്കാനുള്ള അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത് ...!

            അവിടെയാണ് തന്റെ പ്രിയതമ ഉണ്ടാവുക  ..., സന്തോഷാധിക്യത്താൽ  നെഞ്ചു പിളരുന്നു .....!, ഉള്ളിൽ നിന്നും സുഖകരമായൊരു തുടിപ്പ് ശരീരമാസകലം വ്യാപിക്കുന്നു ...!

            ഉപചാരവാക്കുകൾക്കൊടുവിൽ ഞങ്ങൾ പിരിഞ്ഞു ...!

        സന്ധ്യക്ക് ഞങ്ങൾ താമസിക്കുന്ന സത്രത്തിലേക്ക് കുതിരവണ്ടി അയക്കാമെന്ന ഉറപ്പിന്മേൽ അയാൾ തിരിച്ചു പോയി ...!

              അപ്രതീക്ഷിതമായി .., വീണു കിട്ടിയ  പണത്തിന്റെ കുത്തോഴിക്കിനെക്കുറിച്ചോർത്ത് ..; അയാൾ വളരെയധികം സന്തോഷവാനാണ്  എന്നെനിക്ക് തോന്നി ...!

               ഞങ്ങളോടുള്ള അളവറ്റ ബഹുമാനം .., അയാളുടെ ഓരോ വാക്കുകളിലും നിറഞ്ഞു  നിന്നിരുന്നു ...!

              നേരം എത്രയും പെട്ടെന്ന് സന്ധ്യയാകട്ടെ എന്നുള്ള പ്രാർഥനയോടെ .., കൂട്ടിലിട്ട വെരുക്  കണക്കെ അക്ഷമനായി ഞാൻ ഉലാത്തിക്കൊണ്ടിരുന്നു ..!

            പോകുവാനുള്ള കുതിരവണ്ടി വന്നു ചേർന്നിരിക്കുന്നു .., എന്നുള്ള സത്രം  സൂക്ഷിപ്പുകാരന്റെ അറിയിപ്പ് വരുന്നത് വരേക്കും .., ഞാൻ ഉലാത്തിക്കൊണ്ട്  തന്നെ ഇരിക്കുകയായിരുന്നു ..!, അത്രക്കധികം സംഘർഷഭരിതമായിത്തീർന്നിരിക്കുന്നു  എന്റെ മനസ്സ് ...!

           എന്റെ കലുഷിതമായ മനസ്സിന്റെ വെമ്പൽ .., അലക്സാണ്ടർ ശരിക്കും ഉൾക്കൊണ്ട് കഴിഞ്ഞിരിക്കുന്നു ...!

                                                            36


              വിശാലമായ ആ കൊട്ടാരമുറ്റത്ത്  .., ഇറങ്ങുമ്പോൾ .., എന്റെ ശരീരം ശരിക്കുമൊരു  അഗ്നികുണ്ഡമായി പുകയുകയായിരുന്നു ...!

                  ഇതാ ഞാൻ എത്തിക്കഴിഞ്ഞിരിക്കുന്നു ..!, ദുർഘടങ്ങൾ താണ്ടി .. ഞാനെന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു ...!

                              അതിസാഹസീകമായി .., സമുദ്രത്തിലൂടെ അനേകായിരം കാതങ്ങൾ താണ്ടിയുള്ള ഒരു യാത്രയുടെ പര്യവസാനമായിരിക്കുന്നു ..!

                ലക്ഷ്യത്തിൽ എത്തിച്ചേരും .., എന്നുള്ള ഒരൊറ്റ മനോവ്യാപാരമായിരുന്നു എന്നെ മുന്നോട്ട് നയിച്ചത് ...!.. ഇതാ .., അതിവിടെവരെയെത്തി ...!

                    ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ എവിടെയോ സീതയുണ്ട് .., കൈയ്യെത്താവുന്ന ദൂരത്തിൽ  .., കണ്ണെത്താവുന്ന ദൂരത്ത്‌ ..!,

                ആ സ്പന്ദനം എനിക്ക് കേൾക്കാൻ കഴിയുന്നു ...!, ആ ഗന്ധം എനിക്ക് ഗ്രഹിക്കാൻ കഴിയുന്നു ...!

                ശരീരമാസകലം ഒന്ന് ഞെട്ടിത്തരിച്ച പോലെ .., കുളിരു കോരിയത്‌ പോലെ ...!

              കാലുകൾ വിറകൊള്ളുന്നുണ്ടോ ...?, ഭാവ മാറ്റങ്ങൾ മുഖത്ത് പ്രകടമാകുന്നുവോ ...?

                         ഞാൻ അലക്സ്സാണ്ടറുടെ കൈകളിൽ മുറുകെപ്പിടിച്ചു ..!, സംയമനത്തിന്റെ നിർദ്ദേശങ്ങൾ .., ഞാനാ കണ്ണുകളിൽ കണ്ടു ..!

             അതെ ഇവിടെ സംയമനമാണ് ആവശ്യം .., ഇല്ലെങ്കിൽ അതൊരു പക്ഷേ .., കൈയ്യെത്തും  ദൂരത്തു നിന്ന് വഴുതിപ്പോയേക്കും ..!

                   ഹെന്റിയും .., പരിവാരങ്ങളും .., ഞങ്ങളെ സ്വീകരിക്കുന്നതിനായി പൂമുഖത്തുതന്നെ നിലയുറപ്പിച്ചിരിക്കുന്നു ..!

                      വിശാലമായ ആ അങ്കണത്തിലിരുന്നുകൊണ്ട് .., സൌഹ്രദ സംഭാക്ഷണത്തിൽ  എർപ്പെടുമ്പോഴും .., എന്റെ കണ്ണുകൾ ചുറ്റും പരതിക്കൊണ്ടിരുന്നു ...!

                ''എവിടെയാണ് എന്റെ സീത ..?''

                   അടുത്ത ബന്ധുക്കൾ ഒന്നുമില്ലാത്ത ഒരു ഒറ്റയാനാണ് ഹെന്റിയെന്ന് അയാളുടെ  സംഭാക്ഷണത്തിൽ കൂടി ഞങ്ങൾക്ക് മനസ്സിലായി ...!

                 വിവാഹം കഴിച്ചിട്ടില്ല ..., എന്നാൽ സ്ത്രീകളോടാണ് .. ഏറ്റവും വലിയ കമ്പം ...! അഭിസാരികളും .., വെപ്പാട്ടികളുമായി നൂറു കണക്കിന് സ്ത്രീകളാണ്.., അയാളുടെ കൊട്ടാരത്തിൽ കഴിയുന്നത്‌ ..!

                മദാലസകളായ .., അവരാണ് ഞങ്ങൾക്ക് വിരുന്ന് വിളമ്പിക്കൊണ്ടിരിക്കുന്നതും ...!

             ഒരു കണക്കിന് .., അയാൾക്ക് .., അമ്മയും .., പത്നിയും .., സഹോദരിമാരും  .., ആരും ഇല്ലാത്തത് നന്നായിപ്പൊയെന്ന് എന്റെ മനസ്സു പറഞ്ഞു ..! ഇല്ലെങ്കിൽ ഒരു പക്ഷേ .., അവരും കൂടി എന്റെ പ്രതികാരദാഹത്തിന്  ഇരകളായി  തീർന്നേനെ ...!

                     നിരപരാധികളുടെ രക്തം .., തന്റെ വാൾത്തലപ്പിൽ പുരളുന്നത്  .., താനൊരിക്കലും  ആഗ്രഹിക്കാത്തതാണ് ..!

                   പക്ഷേ .., ഇയാൾ തന്റെ അമ്മയോടും .., സഹോദരിമാരോടും ചെയ്തതോർക്കുമ്പോൾ ..?

             എങ്കിലും .., ആ ഒരു നിലവാരത്തിലേക്ക് താനൊരിക്കലും തരം താണുകൂടാ ...!,

             താനൊരു പടത്തലവനാണ് ..., നിരപരാധികളെ കാക്കേണ്ടവൻ.., തനിക്ക് തന്റേതായ  ആദർശങ്ങളും .., മൂല്യങ്ങളും ഉണ്ട് ..!, അതാണ്‌ തന്നെ വ്യത്യസ്ഥനാക്കുന്നതും ...!

                  പണത്തോടുള്ള ഒടുങ്ങാത്ത ആർത്തി ..; അയാളുടെ ഓരോ വാക്കുകളിലും നിഴലിച്ചിരുന്നു ..!

               അതിനെ മന:പ്പൂർവ്വം ചൂക്ഷണം ചെയ്ത് .., തങ്ങളുടെ അളവറ്റ സമ്പത്തിന്റെ വ്യാപ്തി  .., ഹെന്റിയെ ബോദ്ധ്യപ്പെടുത്താൻ ..., അലക്സാണ്ടർ ശ്രമിച്ചു കൊണ്ടിരുന്നു .., ,

                കൂടുതൽ .., കൂടുതൽ വ്യാപാരബന്ധങ്ങൾ .., അലക്സാണ്ടർ.., ഹെന്റിക്ക് നിർബ്ബാധം നൽകിക്കൊണ്ടെയിരുന്നു ..!

                 സംഭാക്ഷണങ്ങൾക്കിടയിൽ .., ഞാനെപ്പോഴും നിശബ്ദനായിത്തന്നെയാണിരുന്നത് ..!

                 കാരണം .., ഒരു പക്ഷേ .., , എന്റെ ഒരു വാക്കു പോലും .., അയാൾക്കെതിരെയുള്ള എന്റെ രോക്ഷത്തെ  വെളിവാക്കിയേക്കാം ..., എന്നു ഞാൻ ഭയപ്പെട്ടു ...!

              നീണ്ട സൽക്കാരങ്ങൾക്കിടയിലൊരിക്കലും .., എനിക്കവിടെ സീതയെ കാണാൻ കഴിഞ്ഞില്ല ...!

               രോക്ഷവും .., ദു:ഖവുമെല്ലാം കൂടിച്ചേർന്ന് .., എന്റെ ഹൃദയം പൊട്ടിത്തകരുമോ  എന്നു പോലും ഞാൻ ഭയപ്പെട്ടു ...!

             ഈ കൊട്ടാരത്തിന്റെ .., ഏതെങ്കിലും ഒരു കോണിൽ .., സീതയുണ്ടാകും എന്നെനിക്ക് ഉറപ്പാണ് ...!

              പക്ഷേ .., അതെവിടെ ..?, ആ ചോദ്യമാണ് എന്നെ അലട്ടുന്നത്

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

                                                                   38


    ഇതിനിടയിൽ ഞാൻ അലക്സാണ്ടറുടെ കാതിൽ രഹസ്യമായി മന്ത്രിച്ചു ...

                 "നമുക്ക് .., ഈ കൊട്ടാരവും .., പരിസരങ്ങളും ചുറ്റിക്കാണുന്നത്തിനുള്ള  അനുവാദം ..., എങ്ങിനെയെങ്കിലും വാങ്ങിച്ചെടുക്കണം "!
   
               എന്റെ ആ ഉദ്യേശ്യം വളരെ കൃത്യമായിത്തന്നെ അലക്സാണ്ടറിന് മനസ്സിലാവുകയും ചെയ്തു ...!

           എന്റെ സ്വകാര്യ സംഭാക്ഷണം ശ്രദ്ധയിൽപ്പെട്ട ഹെന്റി .., അതിന്റെ കാരണം അലക്സാണ്ടറോട് അന്വേഷിക്കുകയും .., അദ്ദേഹം അതൽപം   വളഞ്ഞ രീതിയിൽ തന്നെ എന്റെ  ആ ആവശ്യത്തെ അവതരിപ്പിക്കുകയും ചെയ്തു ..!

          ''എന്റെ സുഹൃത്തിന് .., താങ്കളുടെ ഈ കൊട്ടാരത്തിന്റെ പ്രൌഡിയും .., ശിൽപ്പ ചാരുതയും വളരെയങ്ങ്‌ ബോധിച്ചിരിക്കുന്നു ..!, അദ്ദേഹത്തിന്റെ നാടായ ബെക്കിങ്ങ്ഹാമിൽ .., ഈ രീതിയിൽ ഒരു കൊട്ടാരം പണി കഴിപ്പിക്കുന്നതിനായി അദ്ദേഹം ആഗ്രഹിക്കുന്നു ..

             അതിലേക്കായി ..,താങ്കളുടെ ഈ കൊട്ടാരം ഒന്ന് ചുറ്റി നടന്നു കണ്ടാൽ കൊള്ളാമെന്നുണ്ട് ...!, താങ്കൾക്കതിൽ എന്തെങ്കിലും തരത്തിലുള്ള വിരോധമുണ്ടോ ...?''

             ''എന്റെ ഈ കൊട്ടാരം .., താങ്കളുടെ സുഹൃത്തിന് വളരെയധികം ഇഷ്ട്ടമാണെന്നറിഞ്ഞതിൽ എനിക്കതിയായ സന്തോഷമുണ്ട് ...!''

            ഒരു അഹങ്കാരിയായ വിഡ്ഢിയുടെ ഭാവത്തോടെ അയാൾ .. ഞങ്ങൾക്കതിനുള്ള അവസരം ഒരുക്കിത്തരുകയും ചെയ്തു ...!

                   വിശാലമായ ആ കൊട്ടാരത്തിന്റെ ഓരോ അകത്തളങ്ങളും .., ഇടനാഴികളും പിൻ തുടരുമ്പോഴും .., എന്റെ കണ്ണുകൾ സീതയെ തേടുകയായിരുന്നു ...!

                ''എവിടെ എന്റെ സീത ...?''

       പക്ഷേ ......,   യാതൊരു പ്രയോജനവും ലഭിക്കാത്ത ആ തിരച്ചിൽ എന്നെ നിരാശനാക്കിത്തീർത്തു...!

               ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അറയിലേക്ക് തിരിച്ചു നടക്കുമ്പോൾ  ഞാൻ തികച്ചും മ്ലാന വദനനായിക്കഴിഞ്ഞിരുന്നു ..!

   എന്റെ തോളിൽ തട്ടി സമാശ്വസിപ്പിച്ചു കൊണ്ട് അലക്സാണ്ടർ പറഞ്ഞൂ ..!

              ''നിങ്ങൾ വിഷമിക്കാതെ ക്യാപ്റ്റൻ .., നമുക്ക് മറ്റെന്തെങ്കിലും മാർഗ്ഗം നോക്കാം ...''!

            ആ ചോദ്യത്തെ ഖണ്ഡിച്ചു കൊണ്ട് ഞാൻ പതുക്കെ അമറി ...!

              ''ഈ കൊട്ടാരത്തെക്കുറിച്ചും ..., ഇതിന്റെ ചുറ്റു പാടുകളെക്കുറിച്ചും ഒരു ഏകദേശരൂപം ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു .., , അത് ധാരാളം തന്നെയാണ്  ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല ...!

          ഈ രാത്രി തന്നെ നമ്മൾ ഹെന്റിയുടെ പള്ളിയറയിൽ കടക്കുന്നു ..സീത എവിടെയാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും .., അതോടൊപ്പം എന്റെ പ്രതികാരവും ഞാൻ തീർക്കുന്നു ...!''

        എന്റ മുഖത്ത്‌ ഊറിയ ആ നിശ്ചയദാർഡ്യം .., അലക്സ്സാണ്ടാറെ നിശബ്ദനാക്കിത്തീർത്തു ...!


                           

                                                                       37




                                രാത്രിയുടെ രണ്ടാം യാമത്തിൽ .., ; ഹെന്റിയുടെ അറ ലക്ഷ്യമാക്കി ഞങ്ങൾ  നടക്കുമ്പോൾ .., ആ കൊട്ടാരം മുഴുവനും സുഖസുഷ്പ്പതിയിൽ ആണ്ടു കഴിഞ്ഞിരുന്നു ..!

            ശബ്ദമുണ്ടാക്കാതെ .., വിശാലമായ ആ അറയുടെ കമാനം തുറന്നപ്പോൾ .., കണ്ടു ...!, രാജകീയമായി അലങ്കരിച്ചിട്ടുള്ള ആ അറയുടെ മദ്ധ്യത്തിലുള്ള മഞ്ചലിൽ  ...., മദ്യപിച്ച് ഉന്മത്തനായി ഗാഡമായ  സുഷ്പതിയിൽ ആണ്ടു കിടക്കുന്ന ഹെന്റെയെ ...!

             ഒരു കൊടുങ്കാറ്റ് വീശുന്ന  വേഗതയിൽ ആണ് ഞാൻ അയാൾക്ക് അരികിലെത്തിയത്   ..!

         കാലിന്റെ പെരുവിരൽ .., ഹെന്റിയുടെ കണ്ഠനാളത്തിൽ  അമർത്തിച്ചേർത്തു കൊണ്ട് ...; ഞാനൊരു കാട്ടു മൃഗത്തെപ്പോലെ മുരണ്ടു ...!

            ''കണ്ണ്‍ തുറക്കെടാ .., നായേ ....''!

                    ശ്വാസം കിട്ടാതെ .., തുറിച്ച കണ്ണുകൾക്ക് മുന്നിൽ .., ഊരിപ്പിടിച്ച കഠാര മുട്ടിച്ചുകൊണ്ട്‌ ഞാൻ അമറി ..!

            ''മറന്നു പോയോടാ ..,ഈ മുഖം ..?''

              ശ്വാസം കിട്ടാതെ പിടയുമ്പോഴും ..,വക്രിച്ച മുഖത്തെ ആ അധരങ്ങൾ പിറു പിറുക്കുന്നത് ഞാൻ വ്യക്തമായി കണ്ടു ..!

                   ''രാമാ  ...''!

'' അതേടാ രാമൻ തന്നെ .....തട്ടിക്കൊണ്ടു പോയ പത്നിയെ വീണ്ടുടുക്കാൻ ലങ്കയിലേക്ക് കടൽ കടന്നെത്തിയ രാമാവതാരം ...!

                           നന്ദി കെട്ട ശവമേ .., ഏറ്റവും അടുത്ത സുഹൃത്തിനേപ്പോലെ .., നിന്നെ കരുതിയ എനിക്ക് നീ തന്ന സമ്മാനം .., എന്റെ കുടുംബത്തെ നശിപ്പിച്ചല്ലോടാ .., നീ ...,

            ഏഴു കടലും കടന്ന് പോയി  ഒളിച്ചിരുന്നാൽ .., ഞാൻ .., നിന്നെ  കണ്ടു പിടിക്കില്ലെന്ന് കരുതിയോ നീ ...?

                     പടത്തലവാനാണെടാ .., ഞാൻ .., ഒരു ദേശത്തിന്റെ പടനായകൻ ..., ഏഴല്ല  .., പതിനാലു കടലുതാണ്ടിയാലും ഞാൻ നിന്നെ കണ്ടു പിടിക്കും ..!

          ക്ഷത്രിയരക്തമാണെടാ ഇത് ....''!

           കഠാര മുന കൊണ്ട് ആ മുഖത്ത് ചാലു കീറി ഞാൻ ചോദിച്ചു ...?

            ''എവിടെടാ .., എന്റെ പത്നി ..?, സീതയെവിടെ ...?''

              ജീവശ്വാസത്തിനായി പിടഞ്ഞ .., ആ ഉടലിൽ നിന്നും ഞാനെന്റെ കാൽവിരലുകൾ  എടുത്തു ...!

              ശരീരം ഒന്ന് വെട്ടി പുളഞ്ഞ ശേഷം .., ശ്വാസത്തിനായി ആഞ്ഞു വലിച്ചു കൊണ്ട്  .., അയാൾ ആ മഞ്ചലിൽ നിന്നും താഴേക്ക് വീണു ...!

            അടുത്ത നിമിഷത്തിൽ തന്നെ .., അയാൾ ഒരു ആർത്തനാദത്തോട് കൂടി എന്റെ  കാൽക്കീഴിലേക്ക് വീണു കെഞ്ചിക്കരഞ്ഞു ...!

          ''രാമാ എന്നെ കൊല്ലരുത് .., താങ്കളുടെ പത്നി .., ഇവിടെ സുരക്ഷിതമായിത്തന്നെയുണ്ട് ..., ഒരു പോറൽ പോലും ഞാൻ അവരുടെ ശരീരത്തിൽ എല്പിച്ചിട്ടില്ല ...., ''!

               വലിയൊരു തണുപ്പ് .., ഹൃദയത്തെ ആവരണം ചെയ്ത് കടന്നു പോയത്  പോലെ തോന്നി എനിക്കത് കേട്ടപ്പോൾ ...''

              ദൈവങ്ങളെ .., നിങ്ങൾക്ക് നന്ദി .., സീത ജീവനോടെ തന്നെയുണ്ട് .., എന്റെ പ്രിയത്നം  വിഫലമായില്ല ..!


ഹെന്റി കാണിച്ച വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു .., ഏതു നിമിഷവും തുളച്ചു കയറാൻ പാകത്തിൽ എന്റെ കഠാര മുന ഹെന്റിയുടെ കഴുത്തിൽ ചേർന്നിരുന്നു.....!

            നിശബ്ധത തളം കെട്ടി കിടക്കുന്ന പല ഇടനാഴികളും ഞങ്ങൾ പിന്നിട്ടു ..!

   അവസാനം ഇരുവശവും..,കരിങ്കല്ലു കൊണ്ട് ഉയർത്തിക്കെട്ടിയ മതിലുകൾക്ക് നടുവിലൂടെയുള്ള  ഒരു ഇടുങ്ങിയ വഴിത്താരയിലൂടെ ..; ഭൂമിക്കടിയിലേക്ക് തുറക്കുന്ന  ഒരു തുറുങ്കൽ പാളയത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു ...!

        വലിയ ഇരുമ്പു പൂട്ടുകൾ കൊണ്ട് അതിന്റെ വാതായനങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു ....! അതിനിരുവശത്തും ആയുധധാരികളായ കാവൽക്കാർ ..!

          ഹെന്റിയുടെ ആജ്ഞയാൽ .. ഒരു നിമിഷ നേരം കൊണ്ട് അവർ ആ കമാനങ്ങൾ ഞങ്ങൾക്കായി തുറന്നു തന്നു ...!

         അത് ഒരു കാരാഗ്രഹം പോലെ തോന്നിച്ചു ...!,എന്റെ ഊഹം ശരി തന്നെ യായിരുന്നു

           വൃത്തിഹീനമായ അതിലെ ഓരോ അറകളിലും ... അടിമകളെപ്പോലെ തോന്നിപ്പിക്കുന്ന ധാരാളം ആളുകൾ കിടന്നിരുന്നു .., !

          വീണ്ടും രണ്ടുമൂന്ന് ഇടനാഴികൾ പിന്നിട്ട് .., ഞങ്ങൾ ഒരു കൊച്ചു മുറിക്കു മുന്നിലെത്തി ....!

         ആ കാരാഗ്രഹ അറയുടെ മേൽത്തട്ടിൽ .., വെളിച്ചത്തിനായി തുറക്കപ്പെട്ടിരിക്കുന്ന .., ആ ചെറിയ കിളിവാതിലിലൂടെ അരിച്ചിറങ്ങിയ .., അരണ്ട വെട്ടത്തിൽ ഞാൻ കണ്ടു ....!

           വെള്ള വസ്ത്രം ധരിച്ച ഒരു ശുഷ്കിച്ച രൂപം .., ആ അറയുടെ ഒരു കോണിൽ ചുരുണ്ടു കൂടി കിടക്കുന്നു ...!

       ഒരു കൊള്ളിയാൻ എന്റെ ഹൃദയത്തിലൂടെ കടന്നു പോയത് ഞാൻ അറിഞ്ഞു ....!

           എന്റെ ശരീരം അടിമുടി വിറ കൊള്ളുന്നു ...!.. തളർന്നു വീഴാതിരിക്കാൻ ഞാൻ ആ ഇരുമ്പഴികളിൽ .., കടന്നു പിടിച്ചു ....!

           പതുക്കെ എന്റെ വിറക്കുന്ന കൈവിരലുകൾ .., തളർന്നുറങ്ങുന്ന .., ആ ശുഷ്കിച്ച കാൽപാദങ്ങളിൽ തൊട്ടു ...!

           ഒരു കൊള്ളിയാൻ പ്രവാഹം എന്റെ ശരീരത്തിലൂടെ കടന്നു പോയി ...!

       ''സീതേ ....!'' ഞാൻ പതുക്കെ വിളിച്ചു ....!

                       കടലോളം സ്നേഹമായിരുന്നൂ ...അതിൽ .., ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നത് ...!

             വാടിക്കുഴഞ്ഞ ആ ശരീരം .., വിറകൊള്ളുന്നത് ഞാൻ അറിഞ്ഞു .., ആ ഒറ്റ വിളിയിൽ തന്നെ അവൾ  എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു ....!

           ''എന്റെ രാമാ ...''; എന്നലറി വിളിച്ചു കൊണ്ട് .., ആ മുഖം എന്റെ കൈപ്പത്തിക്കുള്ളിലേക്ക് ചേർന്നമർന്നു ...!

         വികാരത്തള്ളിച്ചയാൽ .., കഠാര കൊണ്ട് ഹെന്റിയുടെ കണ്ഠത്തിൽ ഒരു ചാലു കീറിക്കൊണ്ട് ഞാൻ മുരണ്ടു ...!

               '' തുറക്കെടാ നായേ ...''!

         തുറക്കപ്പെട്ട  അറയ്ക്കുള്ളിൽ  നിന്നും .., ഒരാർത്തനാദത്തോടെ .., ആ ശുഷിക്ച്ച ശരീരം എന്റെ നെഞ്ചിലേക്ക് തളർന്നു വീണു ...!

          പരസ്പരം ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു ഞങ്ങൾ ...!

             ''എന്റെ കുറുപ്പ് .., എന്നെതേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു ...!, എന്റെ ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ടു ...''

             ചിലമ്പിച്ച വാക്കുകൾ സീതയിൽ നിന്നുതിർന്നു വീണു ...!

        അലക്സാണ്ടറുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ ഉണർത്തിയത് ...!

             സീതയെ കണ്ടെത്തിയ ആഹ്ലാദത്തിനിടയിൽ ഹെന്റെ .., എന്റെ കഠാരത്തുമ്പിൽ നിന്നും തെന്നി മാറിയിരുന്നു ...!

        അയാളുടെ അലർച്ചയിൽ ആയുധധാരികളായ പടയാളികൾ ഞങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നു ...!

           സീതയെ സുരക്ഷിതമായോരിടത്തേക്ക് നീക്കിയതിനു ശേഷം ..,;,ആർത്തലച്ചു വരുന്ന പടയാളികളുടെ നടുവിലേക്ക് .., മുറിവേറ്റ സിഹംത്തെപ്പോലെ ഗർജ്ജിച്ചു  ഊരിപ്പിടിച്ച  കഠാരയുമായി  ഞാൻ ഉയർന്നു ചാടി ...!

            എന്റെ ക്രോധം വന്യമായിത്തീർന്നു കഴിഞ്ഞിരുന്നു  ...!, എന്നിൽ ഉയർന്നെഴുന്നേറ്റ ക്രൌര്യം .., പടയാളികളെ അരിഞ്ഞു തള്ളിക്കൊണ്ട് മുന്നേറി ...!

      ഏതാനും നിമിഷം .., ഏകദേശം .., ഇരുപതിൽ പരം  പടയാളികൾ ..,ആ കൽത്തുറുങ്കിൽ ജീവച്ഛവമായി ചിതറി വീണു ...!

           ഒരു സൈന്യത്തെത്തന്നെ ഞാൻ അരിഞ്ഞു വീഴ്ത്തിയേനെ ...!

        ഭയന്നു വിറച്ച ഹെന്റി  .., ഇതിനിടയിൽ ഓടിരക്ഷപ്പെടാനായി ഒരു പാഴ്ശ്രമം നടത്തിയെങ്കിലും .., എന്റെ ബലിഷ്ഠമായ  കൈകളാൽ വലയം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു  ...!

         ഒരു നിമിഷം .., മിന്നൽപ്പിണർ കണക്കെ .., എന്റെ കഠാര അന്തരീക്ഷത്തിൽ ഒന്ന് ഉയർന്നു താണു ....!

     ഒരു ശീൽക്കാരത്തോടെ ഹെന്റിയുടെ കണ്ഠത്തിൽ നിന്നും ചിതറിത്തെറിച്ച ചോര എന്റെ മുഖം നനച്ചു ....!

           ആ കാഴ്ച്ച കാണാൻ കരുത്തില്ലാതെ .., സീത കൈകളാൽ മുഖം മറച്ചു ...!



******************************************************

              മാസങ്ങൾ നീണ്ട യാത്രക്കു ശേഷം .. അങ്ങകലെ നിന്നു തന്നെ മലബാറിന്റെ തീരം ഒരു പൊട്ട് പോലെ കണ്ടപ്പോൾ എന്റെ ശരീരം വിറകൊണ്ടു ....!

           പിറന്നു വീണ മണ്ണാണത് ..., അത് കാണുമ്പോൾ തന്നെ ശരീരം പുളകം കൊള്ളുന്നു ....!

             അലക്സാണ്ടർ അയച്ച കപ്പലാണിത് .., , തന്നെ തിരിച്ചയക്കാൻ പോലും അദ്ദേഹം സമ്മതിക്കുന്നുണ്ടായിരുന്നില്ല .., വലിയൊരു കൊട്ടാരവും .., ഏക്കറുകണക്കിനു സമ്മാനങ്ങളും അദ്ദേഹം തനിക്ക് വാഗ്ദാനം ചെയ്തു ....!

                 പക്ഷേ .. തനിക്ക് പിറന്ന നാടിനോളം വരില്ലായിരുന്നു അതെല്ലാം ....!

 സ്നേഹത്തോടെ തന്നെയാണത് താൻ നിരസിച്ചത്‌ ...!, അദ്ദേഹത്തിന്റെ സഹായം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ .., സീതയേ വീണ്ടെടുക്കാൻ കഴിയുമായിരുന്നോ എന്ന് പോലും തനിക്ക് സംശയമുണ്ട് ...!

        അവസാനം മനസ്സില്ലാ മനസ്സോടെയാണ് .., അദ്ദേഹം .., തന്നെ പോകാനായി സമ്മാനിച്ചത് ....!

           ഈ കപ്പൽ നിറയെ അദ്ദേഹം സമ്മാനങ്ങൾ കൊണ്ട് നിറച്ചു ....!, ഇനിയും സമ്മാനങ്ങൾ ഞാൻ  കപ്പലുകളിൽ നിറക്കട്ടെ രാമാ .. ,

        അദ്ദേഹത്തിന്റെ ആ നിറഞ്ഞ സ്നേഹത്തിനു മുന്നിൽ തന്റെ കണ്ണുകൾ ഈറനായി ...!

           ''ഞാനും ഒരിക്കൽ വരുന്നുണ്ട് രാമാ .., താങ്കൾ പിറന്ന മണ്ണിലേക്ക് ....''

''ഏതു സമയത്തും .., മലബാറിന്റെ വാതായനങ്ങൾ താങ്കൾക്കായി തുറന്നിട്ടിരിക്കുന്നു എന്റെ പ്രിയ സുഹ്രത്തേ ....''!

               അങ്ങിനെ നീണ്ട മാസങ്ങൾക്കൊടുവിൽ .., താനിതാ .., തന്റെ പ്രിയ നാട് തൊടുകയാണ് ...!

             സീതയുടെ കരം ഗ്രഹിച്ച് ..,കൊട്ടാരത്തിന്റെ ഉള്ളം കടക്കുമ്പോൾ എന്റെ കാലുകൾ  വിറകൊണ്ടു ....!

                അമ്മയേയും .., സഹോദരിമാരേയും അടക്കം ചെയ്ത മണ്ണിൽ വിളക്ക് തെളിയിക്കുമ്പോൾ .., മനസ്സ് കേഴുകയായിരുന്നു ....!

          ''നമ്മുടെ ഭവനം നാമാവശേഷമാക്കിയവന്റെ .., രക്തം ഒഴുക്കാതെ .., ഞാനീ മലബാറിന്റെ തീരം തൊടുകയില്ല .., എന്ന എന്റെ പ്രതിജ്ഞ നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു ...!''

                    കോലോത്തു നാടിന്റെ പടത്തലവൻ തിരിച്ചു വന്നെന്നുള്ള വാർത്ത .., ഇതിനിടയിൽ കാട്ടുതീ പോലെ പടർന്നു കഴിഞ്ഞിരുന്നു ...!

          നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി ..!

                 മുഴുവൻ പടയാളികളും .., ആഘോഷങ്ങളും ആയിട്ടായിരുന്നു .., തിരുമനസ്സിന്റെ എഴുന്നുള്ളത്ത് ...!

                        ഉയർന്നു പൊങ്ങുന്ന ആഹ്ലാദാരവങ്ങൾക്കിടയിൽ .., എന്നെ ആശ്ലേഷിച്ചുകൊണ്ട് അദ്ധേഹം പറഞ്ഞു .....!

              ''എടോ .., രാമാ ..., താനാണെടോ ..,എന്റെ നായകൻ .., ഈ മലബാറിന്റെ അഭിമാനം കാത്തുസൂക്ഷിച്ചവൻ .., തന്റെ കൈകളിൽ .., ഞാനും .., നമ്മുടെ ഈ ദേശവും സുരക്ഷിതമാണെടോ ..., രാമാ ...''!

              ആ കണ്ണുകൾക്കൊപ്പം .., തന്റെ കണ്ണുകളും ..,സന്തോഷാശ്രുക്കളാൽ നിറഞ്ഞു ...!

                                      ആ നിശയിൽ .., തന്റെ മാറിൽ ഒട്ടിക്കിടക്കവേ .., സീത മന്ത്രിച്ചു ...!

             ''ഇനിയൊരിക്കലും .., കുറുപ്പിന്റെ ചാരേ .., ഇങ്ങനെ മുഖം ചേർത്തു .., ശയിക്കാനാകുമെന്നു .., ഞാൻ കരുതിയതല്ലാ ...!

           പറഞ്ഞാലും .., പറഞ്ഞാലും തീരാത്തത്രയും വിശേഷങ്ങൾ ഉള്ള ഒരു രാത്രിയായിരുന്നു ഞങ്ങൾക്കത് ...!

                   കരച്ചിലുകളും .., സമാശ്വാസിപ്പിക്കലുകളുമായി .., നേരം വളരെയേറെ വളർന്നു കഴിഞ്ഞിരിക്കുന്നു ...!

        ആ കണ്ണുകളിലേക്ക് ഉറ്റി നോക്കിക്കൊണ്ട്‌ താൻ പറഞ്ഞൂ ...!

             ''ഇനിയും കരഞ്ഞു തളരല്ലേ .., എന്റെ പ്രിയേ ...'',

      അടക്കാനാവാത്ത ആവേശത്തോടെ ഞങ്ങൾ കെട്ടിപ്പുണരുമ്പോൾ അങ്ങ് കിഴക്ക് വെള്ള കീറാൻ തുടങ്ങിക്കഴിഞ്ഞിരുന്നു ....!


                      ************************************

    ഒരു തണുത്ത കരസ്പർശമാണ് തന്നെ ഉണർത്തിയത് ...!

            ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യവുമായി മുന്നിൽ സീത ...!

     കണ്ണുകൾക്ക് മുന്നിൽ പകർന്നാടിയ .., കഴിഞ്ഞകാലത്തിൽ നിന്ന് ..; ഒട്ടൊരു നേരമെടുത്തു .., യാഥാർത്യവുംമായി ഇഴുകിച്ചേരാൻ ...!

           എന്റെ തുറിച്ചു നോട്ടം സീതയിൽ അമ്പരപ്പുളവാക്കി ....!

        മനസ്സ് കാലയവനികക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ മടിച്ചു നിൽക്കുന്നു ...!,വർത്തമാനകാലത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് ..., കണ്ണുകളും അവിടെത്തന്നെ തറച്ചു നിൽക്കുന്നു ....!

         ''എന്താ പടക്കുറുപ്പേ ..ഈ സായം സന്ധ്യക്ക് ..; ഒറ്റക്ക് .., ഈ മണൽത്തിട്ടയിലിരുന്ന് കിനാവു  കാണുകയാണോ ...?''

            ''അതേ ..,പ്രിയേ .., കിനാവു  തന്നെ ..., എന്നാൽ .., കിനാവിനേക്കാൾ  വലിയ യാഥാർത്ഥ്യം ....!,

                       നമ്മുടെ ജീവിതത്തിലൂടെ ഞാനൊരു തിരിച്ചു പോക്ക് നടത്തിവന്നു പ്രിയേ ...!''

  ഒരു നിമിഷം ആ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു ...!

          സംഭവബഹുലമായ നമ്മുടെ ജീവിതത്തിലൂടെയാണ് സീത .., ഞാൻ ഒരു യാത്ര നടത്തിയത്  വന്നത് ...!

            'എന്റെ പൊന്നുക്കുറുപ്പേ''! .., എന്ന ആർദ്രമായ വിളിയോടെ സീത എന്റെ വക്ഷസ്സിലേക്ക് ചാഞ്ഞു ..

                        ഞങ്ങൾ തിരിഞ്ഞു നടക്കുമ്പോൾ ...,നിളയിൽ സ്വർണ്ണപ്രഭവാരി വിതറി ....ആദിത്യൻ .., മറയാൻ തുടങ്ങിക്കഴിഞ്ഞിരുന്നു ...!


***********************************************************************