2014, മേയ് 20, ചൊവ്വാഴ്ച


               ''ഇല്ല അവളെ ഒറ്റക്കാക്കി പോകാൻ എനിക്കാകില്ല ..., ആ കാപാലികന് ..; അവളെ വിട്ടുകൊടുക്കാൻ എനിക്കാവില്ല  ...!'' 

                    ആ ഒറ്റ ഊർജ്ജത്തിൽ ഞാനൊന്ന് വിറച്ചു ...!, ആഴിയുടെ അടിത്തട്ടിൽ നിന്ന് ഒരു നീർ നായ കണക്കെ ഞാൻ മുകളിലേക്ക് കുതിച്ചു ...!

               ആഞ്ഞു ശ്വസിച്ച ശ്വാസ നിശ്വാസങ്ങൾക്കൊടുവിൽ ...., ഒരു മൂടൽ മഞ്ഞു കണക്കെയാണ് കടൽപ്പരപ്പിലൂടെ ഒഴുകി നടക്കുന്ന ആ കൂറ്റൻ വീപ്പയിൽ  എന്റെ ദൃഷ്ടിയുടക്കിയത് ...!, ഏതോ ഒരു കപ്പലിൽ നിന്നും തെറിച്ചു വീണതായിരിക്കും ..!

               അതിന്മേൽ എത്തിപ്പിടിക്കുവാനുള്ള .., മനസ്സിന്റെ ഉൽക്കടമായ മോഹത്തെ ശരീരം നിർജ്ജീവമാക്കിക്കളയുന്നു ...! ദേഹം മുഴുവനും കോച്ചിവലിച്ചതുപോലെ .., വിറങ്ങലിച്ചു പോയ ശരീരത്തിന് ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങുവാൻ കഴിയുന്നില്ല ..!

               ജീവിതത്തിനും .., മരണത്തിനും ഇടക്കുള്ള ആ പിടിവള്ളി നഷ്ട്ടപ്പെട്ടാൽ ..., ഞാനീ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ അലിഞ്ഞുചേരും എന്നെനിക്ക് ഉറപ്പായിരുന്നു ...!, ആ ഒരു ചിന്ത എന്നിലെ അവസാനശക്തിക്ക് തിരി കൊളുത്തി ..!, നിമിഷാർദ്ധത്തിൽ ആർജ്ജിച്ച ആത്മവിശ്വാസത്തിൽ നിന്ന്  ഞാനൊന്ന് ഊളയിട്ട് ..; ഉയർന്നു പൊങ്ങി ...!, ഒറ്റ നിമിഷം ...; ആ കൂറ്റൻ വീപ്പക്കുള്ളിലേക്ക് കയറിക്കിടന്നത് മാത്രം എനിക്ക് ഓർമ്മയുണ്ട് ...!

              എന്റെ പ്രജ്ഞ നശിച്ചു കഴിഞ്ഞിരിന്നു  ....!, അബോധവാനായ  എന്നേയും വഹിച്ചു കൊണ്ട് .., ആ വീപ്പ ..; ഇന്ത്യൻ മഹാസമുദ്രത്തിലെ തിരമാലകളിലൂടെ ലക്ഷ്യമില്ലാതെ ഒഴുകി നടന്നു ...!



                                                                        20 

                                   കണ്ണു തുറന്നു നോക്കുമ്പോൾ എനിക്കു ചുറ്റും കനത്ത ഇരുട്ട് ...!ബോധമില്ലാത്ത   ആ കിടപ്പ് എത്രനേരമെന്ന്  എനിക്ക് അറിഞ്ഞു കൂടായിരുന്നു ...!, എന്താണെന്നോ ...?, ഏതാണെന്നോ ..?, എവിടെയാണെന്നോ ....?, ഒന്നും തന്നെ തിരിച്ചറിയുവാൻ കഴിയാത്ത നിമിഷങ്ങൾ ...!

                          ഏറെ നേരം അങ്ങനെ കണ്ണുകൾ തുറന്നു പിടിച്ച് നിശ്ചെതനായി ഞാൻ കിടന്നു ....!

പതിയെ .., പതിയെ .., എല്ലാം ഓർമ്മയിലേക്ക് തിരിച്ചിറങ്ങുന്നു ...!, ആ ചുഴിയിൽ നിന്നും രക്ഷപ്പെട്ടത് ഒരു നടുക്കത്തോടെ മാത്രമേ ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ ..!

              പായ്ക്കപ്പൽ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., ഈ നടുക്കടലിൽ ഞാൻ ഒറ്റപ്പെട്ടു ...!, ഇനിയെങ്ങനെ എന്റെ യാത്ര മുന്നോട്ട് കൊണ്ട് പോകാനാകും ...?, സീതയെ എങ്ങിനെയെനിക്ക് കണ്ടുപിടിക്കാനാകും ..?, നിരാശ മനസ്സിനു  മേൽ  മൂടുന്നു ...!

                   പക്ഷേ .., ഇങ്ങനെ പ്രതീക്ഷ അറ്റവനെപ്പോലെ കിടക്കുന്നതിൽ അർത്ഥമില്ല ...!എന്തെങ്കിലും ചെയ്തേ .., മതിയാകൂ ...!

               നിരാശൻ .., എപ്പോഴും തോറ്റുകൊണ്ടേയിരിക്കും ...!, ഞാൻ പതുക്കെ തിരിയാൻ ശ്രമിച്ചു .., ശരീരം ആസകലം ഒടിച്ചു നുറിക്കിയപോലത്തെ വേദന ..!, വിശപ്പും .., ദാഹവും .., അതിരു കടന്നു കഴിഞ്ഞിരിക്കുന്നു  ..!, 

                ജലാംശം ഇല്ലാതെ ചുണ്ടുകളും .., നാവുമെല്ലാം വരണ്ടുണങ്ങിയിരിക്കുന്നു ..!, ഒരു പടുകൂറ്റൻ ഭരണി വെള്ളം ..; അപ്പാടെ കുടിച്ചു തീർക്കുവാനുള്ള ആർത്തി ...!

              അനന്തമായ ജലാശയം ചുറ്റും  .., പക്ഷേ ....ചുണ്ടൊന്നു നനക്കാൻ പോലും ഒരു തുള്ളി കിട്ടാത്ത അവസ്ഥ...!

           മനുഷ്യ ജീവിതം ചില നേരങ്ങളിൽ അങ്ങിനെയാണ് ..!

            പ്രതിജ്ഞ ചെയ്ത ലക്‌ഷ്യം നിറവേറ്റാൻ സാധിക്കാതെ ..., എന്റെ ജീവിതം ഈ സാഗരത്തിൽ അടിയറവു പറയുമോ ..? , എന്നെനിക്ക് സംശയം തോന്നി ...!

          ഇപ്പോൾ തിരമാലകൾ ഏതുമില്ലാതെ .., കടൽ ശാന്തമാണ് ...!, എങ്ങും ശാന്ത സുന്ദരമായ  സംഗീതത്തിന്റെ നേർത്ത അലയോലികളെ ഓർമ്മിപ്പിക്കുന്ന ഒരു മുരളൽ മാത്രം...!സംഹാരരുദ്രയുടെ പട്ടം അഴിച്ചു വെച്ച്  ..,  അവൾ ഇപ്പോൾ  ശാന്ത മോഹിനിയായിരിക്കുന്നു ...!, സൌമ്യ ഭാവത്താൽ  അവൾ  പരിലസിക്കുന്നു ...!

                  വേദന വകവെക്കാതെ ...; ഒരു വശത്ത്‌ കൈകുത്തി .., ഞാൻ പതുക്കെ മലർന്നു ...!, ആകാശമാകെ  നിലാശോഭയിൽ വിളങ്ങിനിൽക്കുന്നു ..!, ഒരു പാടൊരുപാട് നക്ഷത്രങ്ങൾ ..,  ചന്ദ്രനു ചുറ്റും  .., പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ നിൽക്കുന്നു ... !

                 പ്രകാശം പൊഴിച്ചു നിൽക്കുന്ന ..., ആ നക്ഷത്രങ്ങൾ എല്ലാം ..; മരിച്ചുപോയ ..; തങ്ങളുടെ പൂർവ്വീകരുടെ  ആത്മാക്കൾ ആയിരിക്കുമെന്ന് .., ബാല്യത്തിൽ മുത്തശ്ശി പറഞ്ഞു തന്നത് .., ഓർമ്മയിൽ തെളിയുന്നു ...!

                അങ്ങിനെയെങ്കിൽ ..., എന്റെ പൂർവ്വീകരിൽ പലരും .., ഈ നക്ഷത്രക്കൂട്ടത്തിൽ ഉണ്ടായിരിക്കുകയില്ലേ .., അവർ കാണുന്നുണ്ടായിരിക്കുമോ എന്റെ ഈ ദുരവസ്ഥ ...?

               കൊടിയ ദാഹം എന്റെ ശരീരത്തെ തകർത്ത് കളയുമെന്നെനിക്ക് തോന്നി .., ജലാംശമില്ലാതെ .., ശരീരം നിർജ്ജീവമാകുന്ന അവസ്ഥ ..!, ഉമിനീരിന്റെ അംശം പോലുമില്ലാതെ  തൊണ്ടയും .., നാവും വരണ്ടുണങ്ങി കഴിഞ്ഞു ...!, ജീവജലത്തിന്റെ അഭാവത്താൽ ശരീരം മുഴുവൻ  തളർന്നു വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു  ...!

                      മനസ്സിന്റെ ഉൽക്കടമായ അഭിവാഞ്ച താങ്ങാനാകാതെ ....; തല പുറത്തേക്കിട്ട് ..; സമുദ്രത്തിൽ നിന്നും അഞ്ചാറു കവിൾ ഉപ്പുവെള്ളം ഞാൻ ആർത്തിയോടെ അകത്താക്കി ...!

                  എന്നാൽ അതിലും വേഗത്തിൽ ...., ശക്തമായ ഏക്കത്തോടെ .., അത് അപ്പാടെ പുറത്തേക്ക് തള്ളി വന്നു ...!, ജലാംശം നഷ്ട്ടപ്പെട്ട ശരീരത്തിൽ നിന്നും ..; ശർദ്ധിക്കാൻ ഒന്നുമില്ലാതെ ശരീരം  വെമ്പിയപ്പോൾ ...,; സഹിക്കാനാകാത്ത വേദനയോടെ ..; ഞാൻ വയറും പൊത്തിപ്പിടിച്ച് ചുരുണ്ടുപോയി ...!

                         ശരീരത്തിനകത്തു നിന്നും ഒരു കൊഴു കൊഴുത്ത ദ്രാവകം .., എന്റെ കടവായിലൂടെ പുറത്തേക്ക്  ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു ..!

                  പിതാക്കാൻമാരെ മനസ്സിൽ ധ്യാനിച്ച് ..; മറ്റൊന്നിനും   ശക്തിയില്ലാതെ ..; ആസന്നമായ മരണത്തിന്റെ കാലൊച്ചകൾക്കായി .., ഞാൻ കണ്ണുകൾ അടച്ചു കിടന്നു ....!

             

2014, മേയ് 13, ചൊവ്വാഴ്ച




                                                                                21


                      ആരോ തഴുകുന്നത് പോലൊരു അനുഭവം .., അതായിരുന്നു എന്നെ ഉണർത്തിയത് ..!, മിഴികൾക്കുള്ളിലേക്ക് തെളിനീരായി പെയ്തിറങ്ങുന്ന മഴത്തുള്ളികൾ ..!, അനിർവച്ചനീയമായ ഒരു ആനന്ദത്തോടെ ഞാനെന്റെ ചുണ്ടുകൾ വിടർത്തി ...!

                     വരണ്ടുണങ്ങി കിടക്കുന്ന മരുഭൂമിയിലേക്ക് .., ജീവന്റെ പുതുനാമ്പുമായി .., ആ ജീവജലം എന്റെ ശരീരത്തിലേക്ക് അമ്രതായി ഒഴുകിയിറങ്ങുകയായിരുന്നു ..!, ശുദ്ധജലത്തിന്റെ മഹത്വം അന്നാണ് ഞാൻ ആദ്യമായി മനസ്സിലാക്കുന്നത് .., മറ്റെന്തിനേക്കാളും മഹത്വരമായിരുന്നുവത് ..!, ഒരു ശക്തിയായി .., ഒരു പുത്തനുണർവ്വ്ആയി അതെന്റെ ശരീരത്തിലേക്ക് പടർന്നു കയറി ..!

                      നഷ്ട്ടപെട്ടു കഴിഞ്ഞ ഊർജ്ജസ്വലത ..; ശരീരം പതുക്കെ പതുക്കെ വീണ്ടെടുത്തു കൊണ്ടിരുന്നു ..!, എങ്ങും അന്ധകാരം നിറഞ്ഞു നിൽക്കുന്നു .., വെട്ടത്തിന്റെ ഒരു കണിക പോലും  എങ്ങുമില്ല ..!,  

                              വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ മുന്നോടിയാണോ .., ആ കടും അന്ധകാരം എന്ന് പോലും എനിക്ക് സംശയം തോന്നി ...!                    

 ആ വീപ്പക്കുള്ളിൽ നിന്നും ഒരു മരപ്പലക ഒടിച്ചെടുത്ത് .., ഞാൻ പതുക്കെ തുഴയുവാൻ തുടങ്ങി ...!, എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ അതിന്റെ നിരർത്ഥകത മനസ്സിലാക്കി ഞാനാ പാഴ് വേല  ഉപേക്ഷിച്ചു ..., ഈ രാത്രിയിൽ ദിക്ക് എതെന്ന് അറിയാതെ ..,കര എവിടെയെന്ന് അറിയാതെ .., എങ്ങോട്ടെന്നില്ലാതെ തുഴയുന്നതിൽ യാതൊരു അർത്ഥവുമില്ല ..!

                      ഏതായാലും നേരം വെളുത്തിട്ടാകാം ബാക്കി ശ്രമം എന്ന തീരുമാനത്തോടെ ഞാനാ പങ്കായം പോലെയുള്ള വസ്തു വീപ്പയുടെ ഒരു അരികിലേക്ക് നീക്കി വെച്ചു ..!, കടൽ തീർത്തും ശാന്തമായി കഴിഞ്ഞിരുന്നു .., കോലാഹലങ്ങൾ ഇല്ലാതെ പെയ്ത മഴയും തോർന്നു കഴിഞ്ഞു .., വിസ്ത്രതമായ ആ വീപ്പയുടെ ഒരു അരികിലായി ഞാൻ നീണ്ടു നിവർന്നു കിടന്നു ...!

                    ഗാഡനിദ്രയിൽ .., എപ്പോഴെന്നറിയില്ല .., ഒരു മനോഹര സ്വപ്നമായി സീത എന്നിലേക്ക് പറന്നിറങ്ങി ...!

                   വിശാലമായി പരന്നുകിടക്കുന്ന വയലിനോട്‌ ചേർന്ന് കിടക്കുന്ന ..; ആ മലയുടെ താഴ് വാരത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാതയിൽകൂടി ..; തൂവെള്ള നിരത്തിലുള്ള ആ കുതിര പാഞ്ഞു വരികയാണ് ...!, അതിന്മേൽ കുതിരയുടെ താളത്തിനനുസരിച്ച് .., ചലിച്ചു കൊണ്ടിരിക്കുന്ന ശരീരഭാവങ്ങളോടെ ഞാനെന്ന രാമക്കുറുപ്പ് ...!

               അങ്ങകലെ എട്ടുകെട്ടിന്റെ മട്ടുപ്പാവിൽ ..; മനോഹര വസ്ത്രങ്ങൾ അണിഞ്ഞ് .., എന്നേയും പ്രതീക്ഷിച്ചു കൊണ്ട് നിൽക്കുന്ന സീത ..!, ഒരു ഇളം തെന്നലായി ഞാൻ അവളിലേക്ക് പറന്നു ചെല്ലുന്നു ..!

                  വിടർന്നു നിൽക്കുന്ന പനിനീർ പൂവിനെ ലാളിക്കുന്ന സ്നേഹത്തോടെ ..; താൻ അവളെ കൊരിയെടുത്തുകൊണ്ട്  പള്ളിയറയിലേക്ക് കടക്കുന്നു ...!.., എന്റെ കരാംഗുലികൾ ആ മൃദുല മേനിയിൽ ചിത്രങ്ങൾ വരയ്ക്കുന്നു  .., ആ കൈകൾ .., എന്റെ മുഖത്തെ ആ വദനങ്ങളോട് ചേർത്തു പിടിച്ചിരിക്കുന്നു  ...! ധാന്യമണികൾ തേടുന്ന ...അരിപ്രാവുകൾ കുറുകുന്നത് പോലൊരു സ്വരം സീതയിൽ നിന്നും ഉയർന്നു കൊണ്ടിരുന്നു  ...!

                  പുണർന്നു കിടക്കുന്ന ശരീരങ്ങളിൽ തീക്കടൽ ഉണർന്നു കഴിഞ്ഞു ..!, ആസ്വാദ്യകരമായ നിമിഷങ്ങൾക്കൊടുവിൽ ഞാനവളെ എന്നിലേക്ക് വരിഞ്ഞു മുറുക്കി ....!

                     സുഖകരമായൊരു ആലസ്യത്തോടെ മിഴികൾ തുറന്നു നോക്കിയപ്പോൾ .., സീതയെ കാണാനില്ലായിരുന്നു  .., സീതേ .., സീതേ ..എന്ന് വിളിച്ചു കൊണ്ട് പരതിയപ്പോൾ .., , കൈകൾ  തണുത്ത എന്തിലോ ചെന്ന് മുട്ടി  ..!