2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച





                                                                         12

            നിശയുടെ അഗാധതയിൽ ..; സീതയുടെ മടിയിൽ തല ചായിച്ചു കിടക്കുമ്പോൾ ...; എന്തോ ഒരു അസ്വസ്ഥത എന്നെ വലയം ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു ...!

                           അസ്വസ്ഥമായ മനസ്സിനുള്ളിൽ ചോദ്യങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉയരുന്നു ..!
''എന്താണ് അയാൾ പറഞ്ഞതിന്റെ പൊരുൾ ...?, സീതയെ കണ്ടപ്പോൾ .., അയാളിൽ പ്രത്യക്ഷപ്പെട്ട വികാരമെന്തായിരുന്നൂ ...?, എന്താണ് ദ്വിഭാഷി ഒന്നുംതന്നെ പറയാതിരുന്നത് ..?''

                  എന്നാൽ ഇതൊന്നും അറിയാതെ ..., സീത എന്നിലേക്ക് ചേർന്നലിയുകയായിരുന്നൂ ..!, അസ്വസ്ഥമായതിനെ മറക്കാൻ ശ്രമിച്ച്  എന്റെ കൈകൾ സീതയെ ഗാഡം  പുണർന്നു ...!

                 പുലർ കാലത്തിലും ...; എന്തോ ..? ആ അസ്വസ്ഥത ..., മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല ....!, ഇരുണ്ട മുഖത്തിന്റെ കാരണം സീത അന്വേഷിച്ചുവെങ്കിലും ഒഴിഞ്ഞുമാറി ..!

                  ഇന്നും അയാളേയും കൂട്ടി ലോകനാർകാവിലേക്ക് പോകണമല്ലോ ..; എന്ന അനിഷ്ടത്തോടെയാണ് അഥിതി മന്ദിരത്തിലേക്ക് ചെന്നത് ...!, ഒരു രാത്രി കൊണ്ട് ..; അയാളോട് മനസ്സിൽ വെറുപ്പും വിദ്വേഷവും വന്ന്  നിറഞ്ഞപോലെ  ..!

                      എന്നാൽ ശൂന്യമായ അഥിതി മന്ദിരത്തിൽ ..; ഹെന്റിക്കുവേണ്ടി ...; ദ്വിഭാഷിയുടെ ...; നാണപ്പൻ കൈവശം കൊടുത്തുവെച്ച ഒരു കുറുപ്പാണ് എന്നെ കാത്തിരുന്നത് .......!



                        "അടിയന്തിരമായി കപ്പലിൽ നിന്നും ആളുവന്നതിനാൽ ..; ഉടൻ തന്നെ തിരിച്ചുപോകുന്നു ..., ! ഇന്ന് സന്ധ്യക്ക് കപ്പൽ തുറമുഖം വിടും .., താങ്കൾ ചെയ്തുതന്ന എല്ലാ സൌകര്യങ്ങൾക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു ....! ഹെന്റി ..!''

                      മനസ്സിൽ സന്തോഷം തോന്നിയെങ്കിലും അതോടൊപ്പം കുറെയേറെ സംശയങ്ങളും എന്നിൽ ഉയർന്നു വന്നു ...!

                   ''എന്തായിരിക്കും കപ്പലിൽ നടന്നത് ..?തന്നോട് നേരിട്ട് യാത്ര പോലും ചോദിക്കാൻ നിൽക്കാതെ ..; പോകാനുള്ളത്രയും തിടുക്കത്തിന് കാരണം എന്തായിരിക്കും ...?''

                 നാണപ്പനോട് കാരണം ആരാഞ്ഞെങ്കിലും അയാൾക്കും കൂടുതലൊന്നും അറിവുണ്ടായിരുന്നില്ല ..., നിശയുടെ മൂന്നാം യാമത്തിൽ ഈ കുറിമാനം തന്നെ ഏൽപ്പിച്ച് അവർ തിരിച്ചുപോയി എന്നു മാത്രമേ .., അയാൾക്കും പറയുവാനുണ്ടായിരുന്നുള്ളൂ ...!

                    നടന്നത് കേട്ടപ്പോൾ സീതക്ക് വലിയ സന്തോഷമായി ....''എന്തായാലും കുറുപ്പിനെ ..; തിരക്കൊന്നുമില്ലാതെ അല്പസമയം  എനിക്ക് തനിച്ചു കിട്ടുമല്ലോ ..., എന്നായിരുന്നു അവളുടെ പ്രതികരണം  ....!, ആ സന്തോഷത്തിൽ ഞാനും പങ്കുചേർന്നുകൊണ്ട് അവളോട്‌ പറഞ്ഞു ..!

               ''ഏതായാലും നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ .., നമുക്ക് ലോകനാർകാവിലെ ഉത്സവത്തിനു  പോകാം  ...!''

            അത് കേട്ടതോടെ ആ മുഖത്ത് ആയിരം പൂർണ്ണചന്ദ്രൻമാർ ഒന്നിച്ച്  ഉദിച്ചുയരുന്നത് താൻ കണ്ടു ...!

                ഉത്സവത്തിന്റെ തിരക്കിലൂടെ ഊളയിടുമ്പോൾ ...ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു സീതക്കപ്പോൾ  .. ആശ്ചര്യവും .., അത്ഭുതവുമൂറുന്ന മിഴികളോടെയാണ് എല്ലാം അവൾ നോക്കിക്കണ്ടത്  ...., സീത ആദ്യമായാണ് ലോകനാർകാവിലേക്ക് വരുന്നത് തന്നെ ....!

                 ആഘോഷിച്ച്..., മതിതീരാതെ ലോകനാർകാവിൽ നിന്നും മടങ്ങുമ്പോൾ സന്ധ്യയായി തുടങ്ങിയിരിക്കുന്നു  .., എട്ടുകെട്ടിലേക്ക് കടക്കുന്ന പൂമുഖവാതിൽക്കൽ ..., തിരുമനസ്സിന്റെ കുറിമാനവുമായി ഒരു  ഭ്രിത്യൻ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു ...; കൂടെ നാണപ്പനും ..!

             ആകാംക്ഷയോടെ വായിച്ചു നോക്കിയ കുറിമാനം ഇപ്രകാരമായിരുന്നു ...!

     ''എത്രയും പെട്ടെന്ന് തിരുമനസ്സിനെ മുഖം കാണിക്കുക ..."!, തിരിഞ്ഞു നോക്കുമ്പോഴേക്കും .., കുറിമാനവുമായി വന്ന  ദൂതനെ കാണുവാനുണ്ടായിരുന്നില്ല ..., ഞൊടിയിടയിൽ അയാൾ അപ്രത്യക്ഷ്യനായിരിക്കുന്നു .....!, ചോദ്യഭാവത്തിൽ നാണപ്പനെ നോക്കിയെങ്കിലും അയാളും അജ്ഞനായിരുന്നു...!

                             തന്റെ ഓർമ്മയിൽ അങ്ങിനെയൊരു ദൂതന്റെ മുഖം അപരിചിതമായിത്തോന്നി ..! 



2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച








                                                                           13


                      കാറ്റ് വീശുന്ന വേഗതയിലാണ് രാജകൊട്ടാരത്തിൽ എത്തിച്ചേർന്നത് ...!, എന്നാൽ തിരുമനസ്സിന്റെ മുഖം തന്നെ ആശങ്കാകുലനാക്കിതീർത്തു ....!, പ്രതീക്ഷിക്കാത്ത സമയത്ത് അഥിതിയെ കണ്ടതുപോലെയുള്ള ആശ്ചര്യമായിരുന്നു അദേഹത്തിന് ...!

             ''എന്താ രാമാ ഈ ത്രിസന്ധ്യക്ക് ..., എന്തെങ്കിലും വിശേഷമുണ്ടോ ...?.., അല്ല താൻ ലോകനാർകാവിലേക്ക് പോയില്ലേ ....?''

                ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാനാകാതെ നിന്ന എന്റെ കൈയ്യിലിരുന്നു ആ കുറിമാനം വിറച്ചു കൊണ്ടിരുന്നു ..., 

                 എന്തോ ചതി എന്ന് ഉൾമനസ്സ് മന്ത്രിക്കുന്നു ..., വിറയ്ക്കുന്ന കരങ്ങൾ കൊണ്ടാണ് .., ആ കുറിമാനം തിരുമനസ്സിനു നേരെ നീട്ടിയത് ... , ക്ഷണ നേരത്തിൽ ആ മുഖഭാവം മാറി മറയുന്നത് ഞാനറിഞ്ഞു ...!

             ''അല്ല ഇത് നമ്മുടേതല്ല .., ഇതിലെന്തോ ചതിയുണ്ടല്ലോ ...., രാമാ ...?'', തന്റെ ഊഹം അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു ...!, ഒരു ഞെട്ടലോടെയാണ് താൻ അത് ശ്രവിച്ചത് ...!

             പരിഭ്രാന്തി പുറത്തു കാണിക്കാതെ താൻ പറഞ്ഞു ...!

      ''തിരുമനസ്സേ ....;  ഞാനുടൻ തിരിക്കുകയാണ് ....!, എന്തോ .., ഒരു ആപത്ശങ്ക എന്റെ ഉള്ളിലിരുന്ന് മന്ത്രിക്കുന്നു ...''!

          ''രാമാ വേണ്ടത്ര പടയാളികളെയും കൂട്ടിക്കൊള്ളൂ ...''!

                       ''ശരി തിരുമനസ്സേ ...''!

           കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ തന്റെ കുതിര കൊട്ടാരത്തെ  ലക്ഷ്യമാക്കി പായുകയാണ് ..., എങ്കിലും വേഗം പോരാ.., പോരാ  എന്ന് തോന്നിച്ച നിമിഷങ്ങൾ ..!, കൂടെയുള്ള പടയാളികൾ തന്നോടൊപ്പം ചേരാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ...!, അകലേ നിന്നു തന്നെ കണ്ടു .., നിഴൽ ഉയർത്തി നിൽക്കുന്ന കൊട്ടാരം  ...!

                അർദ്ധചന്ദ്രന്റെ നേരിയ നിലാവെളിച്ചത്തിൽ  ...; ഭീമാകാരമായൊരു കോട്ടപോലെ അത് ഉയർന്നു നിൽക്കുന്നു ...!, വെട്ടത്തിന്റെ ഒരു കീറുപോലും എങ്ങും കാണുവാനുണ്ടായിരുന്നില്ല ...!., ഇടിമിന്നൽ ഏറ്റ പോലെ ശരീരം വിറകൊള്ളുന്നത് ഞാനറിഞ്ഞു ..!

                ''ആപത്ത് ..., ആപത്ത് ''.., എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നു ...!, അലച്ചു കൊണ്ട് വന്നു നിന്ന കുതിരമേൽ നിന്നും .., താൻ പറന്നിറങ്ങുകയായിരുന്നു ...!, അടഞ്ഞു കിടന്ന പൂമുഖ വാതിൽ തള്ളിതുറക്കുമ്പോൾ .., പച്ച രക്തത്തിന്റെ രൂക്ഷ ഗന്ധം ഉള്ളിലേക്ക് അടിച്ചുകയറി ...!

                   ഒരു ഉൾക്കിടിലത്തോടെ വലതു കൈ .., അരക്കെട്ടിലെ ഉടവാളിലേക്ക് നീങ്ങി ..., ഊരിപ്പിടിച്ച വാളുമായി അലറിക്കൊണ്ടാണ് അകത്തേക്ക് ചുവടു വെച്ചത് ..!, ഇതിനിടയിൽ ഭടന്മാർ ചൂട്ട്  തെളിയിച്ച് വെട്ടം പകർന്നിരുന്നു ...!

                 അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട കാഴ്ചകൾ ....? ''ഹോ ...''!നടുക്കുന്നത് ആയിരുന്നൂവത്  ...!

                       അറ്റു കിടക്കുന്ന കബന്ധങ്ങൾ ..., രക്തം തളം കെട്ടി കിടക്കുന്ന പൂമുഖം .., ശിരസ്സറ്റു കിടക്കുന്ന  കാവൽ ഭടന്മാരുടെ ശരീരങ്ങൾ ..!

               ഉറക്കെ അലറി വിളിച്ചു കൊണ്ട് ഞാൻ പള്ളിയറ ലക്ഷ്യമാക്കി ഓടി .., പക്ഷെ അവിടം ശൂന്യമായിരുന്നു  ...!, സീതയേയും .., അമ്മയേയും ... , സഹോദരിമാരേയും ., പേരെടുത്ത് വിളിച്ചു കൊണ്ട്  .., ഞാനാ എട്ടുകെട്ട് ക്ഷണനേരം കൊണ്ട് ഓടിത്തീർത്തു ....!

                പക്ഷേ .., എങ്ങും അവർ മാത്രം ഉണ്ടായിരുന്നില്ല ..., പരിചാരകൻമാരുടേയും വാല്യക്കാരികളുടെയും  .., നിശ്ചല ശരീരങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു ..., അവരിൽ ആരും തന്നെ രക്ഷപ്പെട്ടിരുന്നില്ല ...!

                 നിലവറയിലേക്കുള്ള ഓട്ടത്തിനിടയിൽ ആണ് ..., ഞാനാ ഭീകരമായ കാഴ്ച കണ്ടത് ..!, അതൊന്നുകൂടി കാണുവാൻ  കരുത്തില്ലാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കളഞ്ഞു ...!, നിലവറയിലേക്കുള്ള ഇടനാഴിയിൽ കമിഴ്ന്നു കിടക്കുന്ന അമ്മയുടെ നിശ്ചല ശരീരം ...!

                ഇടനാഴിയുടെ അങ്ങേയറ്റത്തെ നിലവറയിൽ .., അരണ്ട വെളിച്ചത്തിൽ ഞാൻ ആ നടുക്കുന്ന കാഴ്ച്ച കണ്ടു ...!., മൂന്ന് സഹോദരികളുടേയും ജീവനറ്റ ശരീരങ്ങൾ ..., വെറും നാമ മാത്രമായ വസ്ത്രങ്ങൾ മാത്രമേ അവരുടെ ശരീരങ്ങളിൽ ഉള്ളൂ  ..!, മൂന്നുപേരും ക്രൂരമായ ബലാൽക്കാരത്തിനു .., വിധേയരായിട്ടുണ്ടെന്നു .., ,വളരെ വ്യക്തമായിരുന്നു ...!

              ഈ ക്രൂര ദ്രിശ്യങ്ങൾ കാണാൻ കരുത്തില്ലാതെ ...; ഞാൻ .., പുറത്തേക്കോടി .., ആ പാച്ചിലിനിടയിലും  സീതേയെന്ന് ഞാൻ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു ...!