2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച





                                                                         12

            നിശയുടെ അഗാധതയിൽ ..; സീതയുടെ മടിയിൽ തല ചായിച്ചു കിടക്കുമ്പോൾ ...; എന്തോ ഒരു അസ്വസ്ഥത എന്നെ വലയം ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു ...!

                           അസ്വസ്ഥമായ മനസ്സിനുള്ളിൽ ചോദ്യങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉയരുന്നു ..!
''എന്താണ് അയാൾ പറഞ്ഞതിന്റെ പൊരുൾ ...?, സീതയെ കണ്ടപ്പോൾ .., അയാളിൽ പ്രത്യക്ഷപ്പെട്ട വികാരമെന്തായിരുന്നൂ ...?, എന്താണ് ദ്വിഭാഷി ഒന്നുംതന്നെ പറയാതിരുന്നത് ..?''

                  എന്നാൽ ഇതൊന്നും അറിയാതെ ..., സീത എന്നിലേക്ക് ചേർന്നലിയുകയായിരുന്നൂ ..!, അസ്വസ്ഥമായതിനെ മറക്കാൻ ശ്രമിച്ച്  എന്റെ കൈകൾ സീതയെ ഗാഡം  പുണർന്നു ...!

                 പുലർ കാലത്തിലും ...; എന്തോ ..? ആ അസ്വസ്ഥത ..., മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല ....!, ഇരുണ്ട മുഖത്തിന്റെ കാരണം സീത അന്വേഷിച്ചുവെങ്കിലും ഒഴിഞ്ഞുമാറി ..!

                  ഇന്നും അയാളേയും കൂട്ടി ലോകനാർകാവിലേക്ക് പോകണമല്ലോ ..; എന്ന അനിഷ്ടത്തോടെയാണ് അഥിതി മന്ദിരത്തിലേക്ക് ചെന്നത് ...!, ഒരു രാത്രി കൊണ്ട് ..; അയാളോട് മനസ്സിൽ വെറുപ്പും വിദ്വേഷവും വന്ന്  നിറഞ്ഞപോലെ  ..!

                      എന്നാൽ ശൂന്യമായ അഥിതി മന്ദിരത്തിൽ ..; ഹെന്റിക്കുവേണ്ടി ...; ദ്വിഭാഷിയുടെ ...; നാണപ്പൻ കൈവശം കൊടുത്തുവെച്ച ഒരു കുറുപ്പാണ് എന്നെ കാത്തിരുന്നത് .......!



                        "അടിയന്തിരമായി കപ്പലിൽ നിന്നും ആളുവന്നതിനാൽ ..; ഉടൻ തന്നെ തിരിച്ചുപോകുന്നു ..., ! ഇന്ന് സന്ധ്യക്ക് കപ്പൽ തുറമുഖം വിടും .., താങ്കൾ ചെയ്തുതന്ന എല്ലാ സൌകര്യങ്ങൾക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു ....! ഹെന്റി ..!''

                      മനസ്സിൽ സന്തോഷം തോന്നിയെങ്കിലും അതോടൊപ്പം കുറെയേറെ സംശയങ്ങളും എന്നിൽ ഉയർന്നു വന്നു ...!

                   ''എന്തായിരിക്കും കപ്പലിൽ നടന്നത് ..?തന്നോട് നേരിട്ട് യാത്ര പോലും ചോദിക്കാൻ നിൽക്കാതെ ..; പോകാനുള്ളത്രയും തിടുക്കത്തിന് കാരണം എന്തായിരിക്കും ...?''

                 നാണപ്പനോട് കാരണം ആരാഞ്ഞെങ്കിലും അയാൾക്കും കൂടുതലൊന്നും അറിവുണ്ടായിരുന്നില്ല ..., നിശയുടെ മൂന്നാം യാമത്തിൽ ഈ കുറിമാനം തന്നെ ഏൽപ്പിച്ച് അവർ തിരിച്ചുപോയി എന്നു മാത്രമേ .., അയാൾക്കും പറയുവാനുണ്ടായിരുന്നുള്ളൂ ...!

                    നടന്നത് കേട്ടപ്പോൾ സീതക്ക് വലിയ സന്തോഷമായി ....''എന്തായാലും കുറുപ്പിനെ ..; തിരക്കൊന്നുമില്ലാതെ അല്പസമയം  എനിക്ക് തനിച്ചു കിട്ടുമല്ലോ ..., എന്നായിരുന്നു അവളുടെ പ്രതികരണം  ....!, ആ സന്തോഷത്തിൽ ഞാനും പങ്കുചേർന്നുകൊണ്ട് അവളോട്‌ പറഞ്ഞു ..!

               ''ഏതായാലും നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ .., നമുക്ക് ലോകനാർകാവിലെ ഉത്സവത്തിനു  പോകാം  ...!''

            അത് കേട്ടതോടെ ആ മുഖത്ത് ആയിരം പൂർണ്ണചന്ദ്രൻമാർ ഒന്നിച്ച്  ഉദിച്ചുയരുന്നത് താൻ കണ്ടു ...!

                ഉത്സവത്തിന്റെ തിരക്കിലൂടെ ഊളയിടുമ്പോൾ ...ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു സീതക്കപ്പോൾ  .. ആശ്ചര്യവും .., അത്ഭുതവുമൂറുന്ന മിഴികളോടെയാണ് എല്ലാം അവൾ നോക്കിക്കണ്ടത്  ...., സീത ആദ്യമായാണ് ലോകനാർകാവിലേക്ക് വരുന്നത് തന്നെ ....!

                 ആഘോഷിച്ച്..., മതിതീരാതെ ലോകനാർകാവിൽ നിന്നും മടങ്ങുമ്പോൾ സന്ധ്യയായി തുടങ്ങിയിരിക്കുന്നു  .., എട്ടുകെട്ടിലേക്ക് കടക്കുന്ന പൂമുഖവാതിൽക്കൽ ..., തിരുമനസ്സിന്റെ കുറിമാനവുമായി ഒരു  ഭ്രിത്യൻ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു ...; കൂടെ നാണപ്പനും ..!

             ആകാംക്ഷയോടെ വായിച്ചു നോക്കിയ കുറിമാനം ഇപ്രകാരമായിരുന്നു ...!

     ''എത്രയും പെട്ടെന്ന് തിരുമനസ്സിനെ മുഖം കാണിക്കുക ..."!, തിരിഞ്ഞു നോക്കുമ്പോഴേക്കും .., കുറിമാനവുമായി വന്ന  ദൂതനെ കാണുവാനുണ്ടായിരുന്നില്ല ..., ഞൊടിയിടയിൽ അയാൾ അപ്രത്യക്ഷ്യനായിരിക്കുന്നു .....!, ചോദ്യഭാവത്തിൽ നാണപ്പനെ നോക്കിയെങ്കിലും അയാളും അജ്ഞനായിരുന്നു...!

                             തന്റെ ഓർമ്മയിൽ അങ്ങിനെയൊരു ദൂതന്റെ മുഖം അപരിചിതമായിത്തോന്നി ..! 



അഭിപ്രായങ്ങളൊന്നുമില്ല: