2014, ഫെബ്രുവരി 16, ഞായറാഴ്‌ച

                                                                   38


    ഇതിനിടയിൽ ഞാൻ അലക്സാണ്ടറുടെ കാതിൽ രഹസ്യമായി മന്ത്രിച്ചു ...

                 "നമുക്ക് .., ഈ കൊട്ടാരവും .., പരിസരങ്ങളും ചുറ്റിക്കാണുന്നത്തിനുള്ള  അനുവാദം ..., എങ്ങിനെയെങ്കിലും വാങ്ങിച്ചെടുക്കണം "!
   
               എന്റെ ആ ഉദ്യേശ്യം വളരെ കൃത്യമായിത്തന്നെ അലക്സാണ്ടറിന് മനസ്സിലാവുകയും ചെയ്തു ...!

           എന്റെ സ്വകാര്യ സംഭാക്ഷണം ശ്രദ്ധയിൽപ്പെട്ട ഹെന്റി .., അതിന്റെ കാരണം അലക്സാണ്ടറോട് അന്വേഷിക്കുകയും .., അദ്ദേഹം അതൽപം   വളഞ്ഞ രീതിയിൽ തന്നെ എന്റെ  ആ ആവശ്യത്തെ അവതരിപ്പിക്കുകയും ചെയ്തു ..!

          ''എന്റെ സുഹൃത്തിന് .., താങ്കളുടെ ഈ കൊട്ടാരത്തിന്റെ പ്രൌഡിയും .., ശിൽപ്പ ചാരുതയും വളരെയങ്ങ്‌ ബോധിച്ചിരിക്കുന്നു ..!, അദ്ദേഹത്തിന്റെ നാടായ ബെക്കിങ്ങ്ഹാമിൽ .., ഈ രീതിയിൽ ഒരു കൊട്ടാരം പണി കഴിപ്പിക്കുന്നതിനായി അദ്ദേഹം ആഗ്രഹിക്കുന്നു ..

             അതിലേക്കായി ..,താങ്കളുടെ ഈ കൊട്ടാരം ഒന്ന് ചുറ്റി നടന്നു കണ്ടാൽ കൊള്ളാമെന്നുണ്ട് ...!, താങ്കൾക്കതിൽ എന്തെങ്കിലും തരത്തിലുള്ള വിരോധമുണ്ടോ ...?''

             ''എന്റെ ഈ കൊട്ടാരം .., താങ്കളുടെ സുഹൃത്തിന് വളരെയധികം ഇഷ്ട്ടമാണെന്നറിഞ്ഞതിൽ എനിക്കതിയായ സന്തോഷമുണ്ട് ...!''

            ഒരു അഹങ്കാരിയായ വിഡ്ഢിയുടെ ഭാവത്തോടെ അയാൾ .. ഞങ്ങൾക്കതിനുള്ള അവസരം ഒരുക്കിത്തരുകയും ചെയ്തു ...!

                   വിശാലമായ ആ കൊട്ടാരത്തിന്റെ ഓരോ അകത്തളങ്ങളും .., ഇടനാഴികളും പിൻ തുടരുമ്പോഴും .., എന്റെ കണ്ണുകൾ സീതയെ തേടുകയായിരുന്നു ...!

                ''എവിടെ എന്റെ സീത ...?''

       പക്ഷേ ......,   യാതൊരു പ്രയോജനവും ലഭിക്കാത്ത ആ തിരച്ചിൽ എന്നെ നിരാശനാക്കിത്തീർത്തു...!

               ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അറയിലേക്ക് തിരിച്ചു നടക്കുമ്പോൾ  ഞാൻ തികച്ചും മ്ലാന വദനനായിക്കഴിഞ്ഞിരുന്നു ..!

   എന്റെ തോളിൽ തട്ടി സമാശ്വസിപ്പിച്ചു കൊണ്ട് അലക്സാണ്ടർ പറഞ്ഞൂ ..!

              ''നിങ്ങൾ വിഷമിക്കാതെ ക്യാപ്റ്റൻ .., നമുക്ക് മറ്റെന്തെങ്കിലും മാർഗ്ഗം നോക്കാം ...''!

            ആ ചോദ്യത്തെ ഖണ്ഡിച്ചു കൊണ്ട് ഞാൻ പതുക്കെ അമറി ...!

              ''ഈ കൊട്ടാരത്തെക്കുറിച്ചും ..., ഇതിന്റെ ചുറ്റു പാടുകളെക്കുറിച്ചും ഒരു ഏകദേശരൂപം ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു .., , അത് ധാരാളം തന്നെയാണ്  ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല ...!

          ഈ രാത്രി തന്നെ നമ്മൾ ഹെന്റിയുടെ പള്ളിയറയിൽ കടക്കുന്നു ..സീത എവിടെയാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും .., അതോടൊപ്പം എന്റെ പ്രതികാരവും ഞാൻ തീർക്കുന്നു ...!''

        എന്റ മുഖത്ത്‌ ഊറിയ ആ നിശ്ചയദാർഡ്യം .., അലക്സ്സാണ്ടാറെ നിശബ്ദനാക്കിത്തീർത്തു ...!


                           

                                                                       37




                                രാത്രിയുടെ രണ്ടാം യാമത്തിൽ .., ; ഹെന്റിയുടെ അറ ലക്ഷ്യമാക്കി ഞങ്ങൾ  നടക്കുമ്പോൾ .., ആ കൊട്ടാരം മുഴുവനും സുഖസുഷ്പ്പതിയിൽ ആണ്ടു കഴിഞ്ഞിരുന്നു ..!

            ശബ്ദമുണ്ടാക്കാതെ .., വിശാലമായ ആ അറയുടെ കമാനം തുറന്നപ്പോൾ .., കണ്ടു ...!, രാജകീയമായി അലങ്കരിച്ചിട്ടുള്ള ആ അറയുടെ മദ്ധ്യത്തിലുള്ള മഞ്ചലിൽ  ...., മദ്യപിച്ച് ഉന്മത്തനായി ഗാഡമായ  സുഷ്പതിയിൽ ആണ്ടു കിടക്കുന്ന ഹെന്റെയെ ...!

             ഒരു കൊടുങ്കാറ്റ് വീശുന്ന  വേഗതയിൽ ആണ് ഞാൻ അയാൾക്ക് അരികിലെത്തിയത്   ..!

         കാലിന്റെ പെരുവിരൽ .., ഹെന്റിയുടെ കണ്ഠനാളത്തിൽ  അമർത്തിച്ചേർത്തു കൊണ്ട് ...; ഞാനൊരു കാട്ടു മൃഗത്തെപ്പോലെ മുരണ്ടു ...!

            ''കണ്ണ്‍ തുറക്കെടാ .., നായേ ....''!

                    ശ്വാസം കിട്ടാതെ .., തുറിച്ച കണ്ണുകൾക്ക് മുന്നിൽ .., ഊരിപ്പിടിച്ച കഠാര മുട്ടിച്ചുകൊണ്ട്‌ ഞാൻ അമറി ..!

            ''മറന്നു പോയോടാ ..,ഈ മുഖം ..?''

              ശ്വാസം കിട്ടാതെ പിടയുമ്പോഴും ..,വക്രിച്ച മുഖത്തെ ആ അധരങ്ങൾ പിറു പിറുക്കുന്നത് ഞാൻ വ്യക്തമായി കണ്ടു ..!

                   ''രാമാ  ...''!

'' അതേടാ രാമൻ തന്നെ .....തട്ടിക്കൊണ്ടു പോയ പത്നിയെ വീണ്ടുടുക്കാൻ ലങ്കയിലേക്ക് കടൽ കടന്നെത്തിയ രാമാവതാരം ...!

                           നന്ദി കെട്ട ശവമേ .., ഏറ്റവും അടുത്ത സുഹൃത്തിനേപ്പോലെ .., നിന്നെ കരുതിയ എനിക്ക് നീ തന്ന സമ്മാനം .., എന്റെ കുടുംബത്തെ നശിപ്പിച്ചല്ലോടാ .., നീ ...,

            ഏഴു കടലും കടന്ന് പോയി  ഒളിച്ചിരുന്നാൽ .., ഞാൻ .., നിന്നെ  കണ്ടു പിടിക്കില്ലെന്ന് കരുതിയോ നീ ...?

                     പടത്തലവാനാണെടാ .., ഞാൻ .., ഒരു ദേശത്തിന്റെ പടനായകൻ ..., ഏഴല്ല  .., പതിനാലു കടലുതാണ്ടിയാലും ഞാൻ നിന്നെ കണ്ടു പിടിക്കും ..!

          ക്ഷത്രിയരക്തമാണെടാ ഇത് ....''!

           കഠാര മുന കൊണ്ട് ആ മുഖത്ത് ചാലു കീറി ഞാൻ ചോദിച്ചു ...?

            ''എവിടെടാ .., എന്റെ പത്നി ..?, സീതയെവിടെ ...?''

              ജീവശ്വാസത്തിനായി പിടഞ്ഞ .., ആ ഉടലിൽ നിന്നും ഞാനെന്റെ കാൽവിരലുകൾ  എടുത്തു ...!

              ശരീരം ഒന്ന് വെട്ടി പുളഞ്ഞ ശേഷം .., ശ്വാസത്തിനായി ആഞ്ഞു വലിച്ചു കൊണ്ട്  .., അയാൾ ആ മഞ്ചലിൽ നിന്നും താഴേക്ക് വീണു ...!

            അടുത്ത നിമിഷത്തിൽ തന്നെ .., അയാൾ ഒരു ആർത്തനാദത്തോട് കൂടി എന്റെ  കാൽക്കീഴിലേക്ക് വീണു കെഞ്ചിക്കരഞ്ഞു ...!

          ''രാമാ എന്നെ കൊല്ലരുത് .., താങ്കളുടെ പത്നി .., ഇവിടെ സുരക്ഷിതമായിത്തന്നെയുണ്ട് ..., ഒരു പോറൽ പോലും ഞാൻ അവരുടെ ശരീരത്തിൽ എല്പിച്ചിട്ടില്ല ...., ''!

               വലിയൊരു തണുപ്പ് .., ഹൃദയത്തെ ആവരണം ചെയ്ത് കടന്നു പോയത്  പോലെ തോന്നി എനിക്കത് കേട്ടപ്പോൾ ...''

              ദൈവങ്ങളെ .., നിങ്ങൾക്ക് നന്ദി .., സീത ജീവനോടെ തന്നെയുണ്ട് .., എന്റെ പ്രിയത്നം  വിഫലമായില്ല ..!


ഹെന്റി കാണിച്ച വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു .., ഏതു നിമിഷവും തുളച്ചു കയറാൻ പാകത്തിൽ എന്റെ കഠാര മുന ഹെന്റിയുടെ കഴുത്തിൽ ചേർന്നിരുന്നു.....!

            നിശബ്ധത തളം കെട്ടി കിടക്കുന്ന പല ഇടനാഴികളും ഞങ്ങൾ പിന്നിട്ടു ..!

   അവസാനം ഇരുവശവും..,കരിങ്കല്ലു കൊണ്ട് ഉയർത്തിക്കെട്ടിയ മതിലുകൾക്ക് നടുവിലൂടെയുള്ള  ഒരു ഇടുങ്ങിയ വഴിത്താരയിലൂടെ ..; ഭൂമിക്കടിയിലേക്ക് തുറക്കുന്ന  ഒരു തുറുങ്കൽ പാളയത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു ...!

        വലിയ ഇരുമ്പു പൂട്ടുകൾ കൊണ്ട് അതിന്റെ വാതായനങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു ....! അതിനിരുവശത്തും ആയുധധാരികളായ കാവൽക്കാർ ..!

          ഹെന്റിയുടെ ആജ്ഞയാൽ .. ഒരു നിമിഷ നേരം കൊണ്ട് അവർ ആ കമാനങ്ങൾ ഞങ്ങൾക്കായി തുറന്നു തന്നു ...!

         അത് ഒരു കാരാഗ്രഹം പോലെ തോന്നിച്ചു ...!,എന്റെ ഊഹം ശരി തന്നെ യായിരുന്നു

           വൃത്തിഹീനമായ അതിലെ ഓരോ അറകളിലും ... അടിമകളെപ്പോലെ തോന്നിപ്പിക്കുന്ന ധാരാളം ആളുകൾ കിടന്നിരുന്നു .., !

          വീണ്ടും രണ്ടുമൂന്ന് ഇടനാഴികൾ പിന്നിട്ട് .., ഞങ്ങൾ ഒരു കൊച്ചു മുറിക്കു മുന്നിലെത്തി ....!

         ആ കാരാഗ്രഹ അറയുടെ മേൽത്തട്ടിൽ .., വെളിച്ചത്തിനായി തുറക്കപ്പെട്ടിരിക്കുന്ന .., ആ ചെറിയ കിളിവാതിലിലൂടെ അരിച്ചിറങ്ങിയ .., അരണ്ട വെട്ടത്തിൽ ഞാൻ കണ്ടു ....!

           വെള്ള വസ്ത്രം ധരിച്ച ഒരു ശുഷ്കിച്ച രൂപം .., ആ അറയുടെ ഒരു കോണിൽ ചുരുണ്ടു കൂടി കിടക്കുന്നു ...!

       ഒരു കൊള്ളിയാൻ എന്റെ ഹൃദയത്തിലൂടെ കടന്നു പോയത് ഞാൻ അറിഞ്ഞു ....!

           എന്റെ ശരീരം അടിമുടി വിറ കൊള്ളുന്നു ...!.. തളർന്നു വീഴാതിരിക്കാൻ ഞാൻ ആ ഇരുമ്പഴികളിൽ .., കടന്നു പിടിച്ചു ....!

           പതുക്കെ എന്റെ വിറക്കുന്ന കൈവിരലുകൾ .., തളർന്നുറങ്ങുന്ന .., ആ ശുഷ്കിച്ച കാൽപാദങ്ങളിൽ തൊട്ടു ...!

           ഒരു കൊള്ളിയാൻ പ്രവാഹം എന്റെ ശരീരത്തിലൂടെ കടന്നു പോയി ...!

       ''സീതേ ....!'' ഞാൻ പതുക്കെ വിളിച്ചു ....!

                       കടലോളം സ്നേഹമായിരുന്നൂ ...അതിൽ .., ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നത് ...!

             വാടിക്കുഴഞ്ഞ ആ ശരീരം .., വിറകൊള്ളുന്നത് ഞാൻ അറിഞ്ഞു .., ആ ഒറ്റ വിളിയിൽ തന്നെ അവൾ  എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു ....!

           ''എന്റെ രാമാ ...''; എന്നലറി വിളിച്ചു കൊണ്ട് .., ആ മുഖം എന്റെ കൈപ്പത്തിക്കുള്ളിലേക്ക് ചേർന്നമർന്നു ...!

         വികാരത്തള്ളിച്ചയാൽ .., കഠാര കൊണ്ട് ഹെന്റിയുടെ കണ്ഠത്തിൽ ഒരു ചാലു കീറിക്കൊണ്ട് ഞാൻ മുരണ്ടു ...!

               '' തുറക്കെടാ നായേ ...''!

         തുറക്കപ്പെട്ട  അറയ്ക്കുള്ളിൽ  നിന്നും .., ഒരാർത്തനാദത്തോടെ .., ആ ശുഷിക്ച്ച ശരീരം എന്റെ നെഞ്ചിലേക്ക് തളർന്നു വീണു ...!

          പരസ്പരം ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു ഞങ്ങൾ ...!

             ''എന്റെ കുറുപ്പ് .., എന്നെതേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു ...!, എന്റെ ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ടു ...''

             ചിലമ്പിച്ച വാക്കുകൾ സീതയിൽ നിന്നുതിർന്നു വീണു ...!

        അലക്സാണ്ടറുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ ഉണർത്തിയത് ...!

             സീതയെ കണ്ടെത്തിയ ആഹ്ലാദത്തിനിടയിൽ ഹെന്റെ .., എന്റെ കഠാരത്തുമ്പിൽ നിന്നും തെന്നി മാറിയിരുന്നു ...!

        അയാളുടെ അലർച്ചയിൽ ആയുധധാരികളായ പടയാളികൾ ഞങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നു ...!

           സീതയെ സുരക്ഷിതമായോരിടത്തേക്ക് നീക്കിയതിനു ശേഷം ..,;,ആർത്തലച്ചു വരുന്ന പടയാളികളുടെ നടുവിലേക്ക് .., മുറിവേറ്റ സിഹംത്തെപ്പോലെ ഗർജ്ജിച്ചു  ഊരിപ്പിടിച്ച  കഠാരയുമായി  ഞാൻ ഉയർന്നു ചാടി ...!

            എന്റെ ക്രോധം വന്യമായിത്തീർന്നു കഴിഞ്ഞിരുന്നു  ...!, എന്നിൽ ഉയർന്നെഴുന്നേറ്റ ക്രൌര്യം .., പടയാളികളെ അരിഞ്ഞു തള്ളിക്കൊണ്ട് മുന്നേറി ...!

      ഏതാനും നിമിഷം .., ഏകദേശം .., ഇരുപതിൽ പരം  പടയാളികൾ ..,ആ കൽത്തുറുങ്കിൽ ജീവച്ഛവമായി ചിതറി വീണു ...!

           ഒരു സൈന്യത്തെത്തന്നെ ഞാൻ അരിഞ്ഞു വീഴ്ത്തിയേനെ ...!

        ഭയന്നു വിറച്ച ഹെന്റി  .., ഇതിനിടയിൽ ഓടിരക്ഷപ്പെടാനായി ഒരു പാഴ്ശ്രമം നടത്തിയെങ്കിലും .., എന്റെ ബലിഷ്ഠമായ  കൈകളാൽ വലയം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു  ...!

         ഒരു നിമിഷം .., മിന്നൽപ്പിണർ കണക്കെ .., എന്റെ കഠാര അന്തരീക്ഷത്തിൽ ഒന്ന് ഉയർന്നു താണു ....!

     ഒരു ശീൽക്കാരത്തോടെ ഹെന്റിയുടെ കണ്ഠത്തിൽ നിന്നും ചിതറിത്തെറിച്ച ചോര എന്റെ മുഖം നനച്ചു ....!

           ആ കാഴ്ച്ച കാണാൻ കരുത്തില്ലാതെ .., സീത കൈകളാൽ മുഖം മറച്ചു ...!



******************************************************

              മാസങ്ങൾ നീണ്ട യാത്രക്കു ശേഷം .. അങ്ങകലെ നിന്നു തന്നെ മലബാറിന്റെ തീരം ഒരു പൊട്ട് പോലെ കണ്ടപ്പോൾ എന്റെ ശരീരം വിറകൊണ്ടു ....!

           പിറന്നു വീണ മണ്ണാണത് ..., അത് കാണുമ്പോൾ തന്നെ ശരീരം പുളകം കൊള്ളുന്നു ....!

             അലക്സാണ്ടർ അയച്ച കപ്പലാണിത് .., , തന്നെ തിരിച്ചയക്കാൻ പോലും അദ്ദേഹം സമ്മതിക്കുന്നുണ്ടായിരുന്നില്ല .., വലിയൊരു കൊട്ടാരവും .., ഏക്കറുകണക്കിനു സമ്മാനങ്ങളും അദ്ദേഹം തനിക്ക് വാഗ്ദാനം ചെയ്തു ....!

                 പക്ഷേ .. തനിക്ക് പിറന്ന നാടിനോളം വരില്ലായിരുന്നു അതെല്ലാം ....!

 സ്നേഹത്തോടെ തന്നെയാണത് താൻ നിരസിച്ചത്‌ ...!, അദ്ദേഹത്തിന്റെ സഹായം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ .., സീതയേ വീണ്ടെടുക്കാൻ കഴിയുമായിരുന്നോ എന്ന് പോലും തനിക്ക് സംശയമുണ്ട് ...!

        അവസാനം മനസ്സില്ലാ മനസ്സോടെയാണ് .., അദ്ദേഹം .., തന്നെ പോകാനായി സമ്മാനിച്ചത് ....!

           ഈ കപ്പൽ നിറയെ അദ്ദേഹം സമ്മാനങ്ങൾ കൊണ്ട് നിറച്ചു ....!, ഇനിയും സമ്മാനങ്ങൾ ഞാൻ  കപ്പലുകളിൽ നിറക്കട്ടെ രാമാ .. ,

        അദ്ദേഹത്തിന്റെ ആ നിറഞ്ഞ സ്നേഹത്തിനു മുന്നിൽ തന്റെ കണ്ണുകൾ ഈറനായി ...!

           ''ഞാനും ഒരിക്കൽ വരുന്നുണ്ട് രാമാ .., താങ്കൾ പിറന്ന മണ്ണിലേക്ക് ....''

''ഏതു സമയത്തും .., മലബാറിന്റെ വാതായനങ്ങൾ താങ്കൾക്കായി തുറന്നിട്ടിരിക്കുന്നു എന്റെ പ്രിയ സുഹ്രത്തേ ....''!

               അങ്ങിനെ നീണ്ട മാസങ്ങൾക്കൊടുവിൽ .., താനിതാ .., തന്റെ പ്രിയ നാട് തൊടുകയാണ് ...!

             സീതയുടെ കരം ഗ്രഹിച്ച് ..,കൊട്ടാരത്തിന്റെ ഉള്ളം കടക്കുമ്പോൾ എന്റെ കാലുകൾ  വിറകൊണ്ടു ....!

                അമ്മയേയും .., സഹോദരിമാരേയും അടക്കം ചെയ്ത മണ്ണിൽ വിളക്ക് തെളിയിക്കുമ്പോൾ .., മനസ്സ് കേഴുകയായിരുന്നു ....!

          ''നമ്മുടെ ഭവനം നാമാവശേഷമാക്കിയവന്റെ .., രക്തം ഒഴുക്കാതെ .., ഞാനീ മലബാറിന്റെ തീരം തൊടുകയില്ല .., എന്ന എന്റെ പ്രതിജ്ഞ നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു ...!''

                    കോലോത്തു നാടിന്റെ പടത്തലവൻ തിരിച്ചു വന്നെന്നുള്ള വാർത്ത .., ഇതിനിടയിൽ കാട്ടുതീ പോലെ പടർന്നു കഴിഞ്ഞിരുന്നു ...!

          നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി ..!

                 മുഴുവൻ പടയാളികളും .., ആഘോഷങ്ങളും ആയിട്ടായിരുന്നു .., തിരുമനസ്സിന്റെ എഴുന്നുള്ളത്ത് ...!

                        ഉയർന്നു പൊങ്ങുന്ന ആഹ്ലാദാരവങ്ങൾക്കിടയിൽ .., എന്നെ ആശ്ലേഷിച്ചുകൊണ്ട് അദ്ധേഹം പറഞ്ഞു .....!

              ''എടോ .., രാമാ ..., താനാണെടോ ..,എന്റെ നായകൻ .., ഈ മലബാറിന്റെ അഭിമാനം കാത്തുസൂക്ഷിച്ചവൻ .., തന്റെ കൈകളിൽ .., ഞാനും .., നമ്മുടെ ഈ ദേശവും സുരക്ഷിതമാണെടോ ..., രാമാ ...''!

              ആ കണ്ണുകൾക്കൊപ്പം .., തന്റെ കണ്ണുകളും ..,സന്തോഷാശ്രുക്കളാൽ നിറഞ്ഞു ...!

                                      ആ നിശയിൽ .., തന്റെ മാറിൽ ഒട്ടിക്കിടക്കവേ .., സീത മന്ത്രിച്ചു ...!

             ''ഇനിയൊരിക്കലും .., കുറുപ്പിന്റെ ചാരേ .., ഇങ്ങനെ മുഖം ചേർത്തു .., ശയിക്കാനാകുമെന്നു .., ഞാൻ കരുതിയതല്ലാ ...!

           പറഞ്ഞാലും .., പറഞ്ഞാലും തീരാത്തത്രയും വിശേഷങ്ങൾ ഉള്ള ഒരു രാത്രിയായിരുന്നു ഞങ്ങൾക്കത് ...!

                   കരച്ചിലുകളും .., സമാശ്വാസിപ്പിക്കലുകളുമായി .., നേരം വളരെയേറെ വളർന്നു കഴിഞ്ഞിരിക്കുന്നു ...!

        ആ കണ്ണുകളിലേക്ക് ഉറ്റി നോക്കിക്കൊണ്ട്‌ താൻ പറഞ്ഞൂ ...!

             ''ഇനിയും കരഞ്ഞു തളരല്ലേ .., എന്റെ പ്രിയേ ...'',

      അടക്കാനാവാത്ത ആവേശത്തോടെ ഞങ്ങൾ കെട്ടിപ്പുണരുമ്പോൾ അങ്ങ് കിഴക്ക് വെള്ള കീറാൻ തുടങ്ങിക്കഴിഞ്ഞിരുന്നു ....!


                      ************************************

    ഒരു തണുത്ത കരസ്പർശമാണ് തന്നെ ഉണർത്തിയത് ...!

            ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യവുമായി മുന്നിൽ സീത ...!

     കണ്ണുകൾക്ക് മുന്നിൽ പകർന്നാടിയ .., കഴിഞ്ഞകാലത്തിൽ നിന്ന് ..; ഒട്ടൊരു നേരമെടുത്തു .., യാഥാർത്യവുംമായി ഇഴുകിച്ചേരാൻ ...!

           എന്റെ തുറിച്ചു നോട്ടം സീതയിൽ അമ്പരപ്പുളവാക്കി ....!

        മനസ്സ് കാലയവനികക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ മടിച്ചു നിൽക്കുന്നു ...!,വർത്തമാനകാലത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് ..., കണ്ണുകളും അവിടെത്തന്നെ തറച്ചു നിൽക്കുന്നു ....!

         ''എന്താ പടക്കുറുപ്പേ ..ഈ സായം സന്ധ്യക്ക് ..; ഒറ്റക്ക് .., ഈ മണൽത്തിട്ടയിലിരുന്ന് കിനാവു  കാണുകയാണോ ...?''

            ''അതേ ..,പ്രിയേ .., കിനാവു  തന്നെ ..., എന്നാൽ .., കിനാവിനേക്കാൾ  വലിയ യാഥാർത്ഥ്യം ....!,

                       നമ്മുടെ ജീവിതത്തിലൂടെ ഞാനൊരു തിരിച്ചു പോക്ക് നടത്തിവന്നു പ്രിയേ ...!''

  ഒരു നിമിഷം ആ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു ...!

          സംഭവബഹുലമായ നമ്മുടെ ജീവിതത്തിലൂടെയാണ് സീത .., ഞാൻ ഒരു യാത്ര നടത്തിയത്  വന്നത് ...!

            'എന്റെ പൊന്നുക്കുറുപ്പേ''! .., എന്ന ആർദ്രമായ വിളിയോടെ സീത എന്റെ വക്ഷസ്സിലേക്ക് ചാഞ്ഞു ..

                        ഞങ്ങൾ തിരിഞ്ഞു നടക്കുമ്പോൾ ...,നിളയിൽ സ്വർണ്ണപ്രഭവാരി വിതറി ....ആദിത്യൻ .., മറയാൻ തുടങ്ങിക്കഴിഞ്ഞിരുന്നു ...!


***********************************************************************

അഭിപ്രായങ്ങളൊന്നുമില്ല: