2014, മേയ് 13, ചൊവ്വാഴ്ച




                                                                                21


                      ആരോ തഴുകുന്നത് പോലൊരു അനുഭവം .., അതായിരുന്നു എന്നെ ഉണർത്തിയത് ..!, മിഴികൾക്കുള്ളിലേക്ക് തെളിനീരായി പെയ്തിറങ്ങുന്ന മഴത്തുള്ളികൾ ..!, അനിർവച്ചനീയമായ ഒരു ആനന്ദത്തോടെ ഞാനെന്റെ ചുണ്ടുകൾ വിടർത്തി ...!

                     വരണ്ടുണങ്ങി കിടക്കുന്ന മരുഭൂമിയിലേക്ക് .., ജീവന്റെ പുതുനാമ്പുമായി .., ആ ജീവജലം എന്റെ ശരീരത്തിലേക്ക് അമ്രതായി ഒഴുകിയിറങ്ങുകയായിരുന്നു ..!, ശുദ്ധജലത്തിന്റെ മഹത്വം അന്നാണ് ഞാൻ ആദ്യമായി മനസ്സിലാക്കുന്നത് .., മറ്റെന്തിനേക്കാളും മഹത്വരമായിരുന്നുവത് ..!, ഒരു ശക്തിയായി .., ഒരു പുത്തനുണർവ്വ്ആയി അതെന്റെ ശരീരത്തിലേക്ക് പടർന്നു കയറി ..!

                      നഷ്ട്ടപെട്ടു കഴിഞ്ഞ ഊർജ്ജസ്വലത ..; ശരീരം പതുക്കെ പതുക്കെ വീണ്ടെടുത്തു കൊണ്ടിരുന്നു ..!, എങ്ങും അന്ധകാരം നിറഞ്ഞു നിൽക്കുന്നു .., വെട്ടത്തിന്റെ ഒരു കണിക പോലും  എങ്ങുമില്ല ..!,  

                              വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ മുന്നോടിയാണോ .., ആ കടും അന്ധകാരം എന്ന് പോലും എനിക്ക് സംശയം തോന്നി ...!                    

 ആ വീപ്പക്കുള്ളിൽ നിന്നും ഒരു മരപ്പലക ഒടിച്ചെടുത്ത് .., ഞാൻ പതുക്കെ തുഴയുവാൻ തുടങ്ങി ...!, എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ അതിന്റെ നിരർത്ഥകത മനസ്സിലാക്കി ഞാനാ പാഴ് വേല  ഉപേക്ഷിച്ചു ..., ഈ രാത്രിയിൽ ദിക്ക് എതെന്ന് അറിയാതെ ..,കര എവിടെയെന്ന് അറിയാതെ .., എങ്ങോട്ടെന്നില്ലാതെ തുഴയുന്നതിൽ യാതൊരു അർത്ഥവുമില്ല ..!

                      ഏതായാലും നേരം വെളുത്തിട്ടാകാം ബാക്കി ശ്രമം എന്ന തീരുമാനത്തോടെ ഞാനാ പങ്കായം പോലെയുള്ള വസ്തു വീപ്പയുടെ ഒരു അരികിലേക്ക് നീക്കി വെച്ചു ..!, കടൽ തീർത്തും ശാന്തമായി കഴിഞ്ഞിരുന്നു .., കോലാഹലങ്ങൾ ഇല്ലാതെ പെയ്ത മഴയും തോർന്നു കഴിഞ്ഞു .., വിസ്ത്രതമായ ആ വീപ്പയുടെ ഒരു അരികിലായി ഞാൻ നീണ്ടു നിവർന്നു കിടന്നു ...!

                    ഗാഡനിദ്രയിൽ .., എപ്പോഴെന്നറിയില്ല .., ഒരു മനോഹര സ്വപ്നമായി സീത എന്നിലേക്ക് പറന്നിറങ്ങി ...!

                   വിശാലമായി പരന്നുകിടക്കുന്ന വയലിനോട്‌ ചേർന്ന് കിടക്കുന്ന ..; ആ മലയുടെ താഴ് വാരത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാതയിൽകൂടി ..; തൂവെള്ള നിരത്തിലുള്ള ആ കുതിര പാഞ്ഞു വരികയാണ് ...!, അതിന്മേൽ കുതിരയുടെ താളത്തിനനുസരിച്ച് .., ചലിച്ചു കൊണ്ടിരിക്കുന്ന ശരീരഭാവങ്ങളോടെ ഞാനെന്ന രാമക്കുറുപ്പ് ...!

               അങ്ങകലെ എട്ടുകെട്ടിന്റെ മട്ടുപ്പാവിൽ ..; മനോഹര വസ്ത്രങ്ങൾ അണിഞ്ഞ് .., എന്നേയും പ്രതീക്ഷിച്ചു കൊണ്ട് നിൽക്കുന്ന സീത ..!, ഒരു ഇളം തെന്നലായി ഞാൻ അവളിലേക്ക് പറന്നു ചെല്ലുന്നു ..!

                  വിടർന്നു നിൽക്കുന്ന പനിനീർ പൂവിനെ ലാളിക്കുന്ന സ്നേഹത്തോടെ ..; താൻ അവളെ കൊരിയെടുത്തുകൊണ്ട്  പള്ളിയറയിലേക്ക് കടക്കുന്നു ...!.., എന്റെ കരാംഗുലികൾ ആ മൃദുല മേനിയിൽ ചിത്രങ്ങൾ വരയ്ക്കുന്നു  .., ആ കൈകൾ .., എന്റെ മുഖത്തെ ആ വദനങ്ങളോട് ചേർത്തു പിടിച്ചിരിക്കുന്നു  ...! ധാന്യമണികൾ തേടുന്ന ...അരിപ്രാവുകൾ കുറുകുന്നത് പോലൊരു സ്വരം സീതയിൽ നിന്നും ഉയർന്നു കൊണ്ടിരുന്നു  ...!

                  പുണർന്നു കിടക്കുന്ന ശരീരങ്ങളിൽ തീക്കടൽ ഉണർന്നു കഴിഞ്ഞു ..!, ആസ്വാദ്യകരമായ നിമിഷങ്ങൾക്കൊടുവിൽ ഞാനവളെ എന്നിലേക്ക് വരിഞ്ഞു മുറുക്കി ....!

                     സുഖകരമായൊരു ആലസ്യത്തോടെ മിഴികൾ തുറന്നു നോക്കിയപ്പോൾ .., സീതയെ കാണാനില്ലായിരുന്നു  .., സീതേ .., സീതേ ..എന്ന് വിളിച്ചു കൊണ്ട് പരതിയപ്പോൾ .., , കൈകൾ  തണുത്ത എന്തിലോ ചെന്ന് മുട്ടി  ..!

അഭിപ്രായങ്ങളൊന്നുമില്ല: