2014, ജൂലൈ 22, ചൊവ്വാഴ്ച



                     


                                                                         15


           പടയാളികളെ വഹിച്ചുകൊണ്ട് അഞ്ച് പായ്ക്കപ്പലുകൾ ...; തിരമാലകളെ കീറിമുറിച്ച് ...; ഹെന്റിയുടെ കപ്പലിനെത്തേടി ...; കാപ്പാട് തുറമുഖത്തു നിന്നും യാത്ര തുടർന്നു ...!, അതിലൊന്നിന്റെ അമരത്ത് ..; വിരിച്ചു പിടിച്ച നെഞ്ചുമായി ..., മുന്നിൽ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തച്ചുടക്കാനുള്ള കരുത്തോടെ ..; ഊരിപ്പിടിച്ച വാളുമായി ഞാൻ നിന്നു ...!

                   കാറ്റിന്റെ വേഗത്തിനനുസരിച്ച്..ആ  അഞ്ചു പായ്ക്കപ്പലുകളും ..; പുറം കടൽ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു ..!,പുറപ്പെടുന്നതിനു മുൻപ് ..., തിരുമനസ്സിന്റെ മുന്നിൽ നിന്ന് താൻ പറഞ്ഞ വാക്കുകൾ ....; എന്റെ ഓർമ്മയിൽ തെളിഞ്ഞു ...!

               ''തിരുമനസ്സേ ..., എന്റെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു സമയമാണിത് ..; എന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത് ..., എന്റെ പത്നിയെ തട്ടിക്കൊണ്ടു പോയ ..; ആ നീചനെ നശിപ്പിച്ച് ..., സീതയെ തിരിച്ചു കൊണ്ടുവരാതെ ..., ഞാനീ മലബാറിന്റെ മണ്ണിൽ തൊടുകയില്ലെന്ന് ...; അങ്ങയോട് ഞാനിതാ സത്യം ചെയ്യുന്നു ....!''

      ''രാമാ അതിസാഹസമാണത് ..., സാധാരണ ഒരു പായ്ക്കപ്പൽക്കൊണ്ട് ..; പുറം കടലിൽ ഒരു സാഹസത്തിനും സാധിക്കുകയില്ല ...!, കൂടാതെ നമുക്ക് കടൽ താണ്ടി പോയുള്ള യുദ്ധത്തിനുള്ള സാമഗ്രികളോ .., അനുഭവ പരിജ്ഞാനമോ ഇല്ല ....!''

                         ''ഇല്ല തിരുമനസ്സേ ...!, അങ്ങയുടെ നല്ല മനസ്സിനു നന്ദി ..., സ്വന്തം ഇണയെ ശത്രുക്കൾക്ക് വിട്ടുകൊടുത്ത് .., അടങ്ങിയിരിക്കാൻ ഈ പടക്കുറിപ്പിന് ആകില്ല ...!, പിന്നെ സാഹസീകമാണ് ..; അങ്ങയുടെ ഈ പടക്കുറിപ്പിന്റെ ജീവിതം ..., അതിൽ ഭയമെന്നൊരു വികാരമേയില്ല .., എനിക്കിതിനു കഴിയും ..., എന്നുള്ള ഉത്തമ ബോദ്ധ്യം എനിക്കുണ്ട് ..!, അല്ലെങ്കിൽ കഴിഞ്ഞുപോയ സംഭവവികാസങ്ങൾ എന്നെ ആ തലത്തിലേക്കെത്തിചേർത്തു ....! എന്ത് പ്രതിബന്ധങ്ങളെ തരണം ചെയ്യുവാനും ...; രാമക്കുറുപ്പെന്ന .., അങ്ങയുടെ ഈ പടത്തലവന് ശക്തിയുണ്ട് .., തിരുമനസ്സേ ....!, ആയതിനാൽ അങ്ങ് മറുത്തൊന്നും പറയരുത് ...!''

        ''രാമന്റെ ആർജ്ജവത്തെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല .....!, പോയി വരൂ ...!''

   പുറം കടലിൽ എത്തുവോളം ..; മനസ്സിൽ പ്രാർത്ഥനകളുടെ കെട്ടുകളഴിച്ചിട്ടിരിക്കുകയായിരുന്നു ..  "
ആ കപ്പൽ അവിടെയുണ്ടാകണമേ ...., അതിൽ സീത ഉണ്ടായിരിക്കേണമേ ...., !. ''ഇത് മാത്രമായിരുന്നൂവത് ...!

                      എന്നാൽ തന്റെ  പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ..; പുറം കടലിൽ നിന്നും ആ കപ്പൽ അപ്രതക്ഷ്യമായിരിക്കുന്നു  ...!, 

                  ലക്ഷ്യം നഷ്ട്ടപ്പെട്ട് .., നിരാശയോടെ തരിച്ചു നിന്നു പോയ നിമിഷം ...!, ഇനിയെന്തു ചെയ്യണമെന്ന് അറിയില്ല ...!, പ്രതീക്ഷയുടെ ഒരു നേരിയ കിരണമാണ് അപ്രതക്ഷ്യമായിക്കഴിഞ്ഞത് ..!

                   തന്റെ സീത ..., എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., എന്നു മനസ്സിലായ ആ നിമിഷം  ..., ഉള്ളിൽ നിന്നും ഒരു വിങ്ങൽ ഉയർന്ന് ഹൃദയത്തെ അപ്പാടെ ഞെരിച്ചു കളഞ്ഞു .., എല്ല്ലാം  തകർന്ന ഹതാശയനെപ്പോലെ ഞാനാ പായ്മരത്തിന്റെ ചുവട്ടിലേക്ക് ഊർന്നിരുന്നു..! 
എന്നെ അനുഗമിച്ച പടക്കപ്പലുകൾ എല്ലാം എനിക്കു ചുറ്റും നങ്കൂരമിട്ടു ...!, എല്ലാവരും തന്റെ ആജ്ഞക്കുവേണ്ടി കാത്തു നിൽക്കുകയാണ് ...!

                  പടയാളികൾ എല്ലാവരും ഉൾക്കണ്ടാകുലർ  ആണ്  ...!, താനിങ്ങനെ തളർന്നിരുന്നാൽ പറ്റില്ല ...!, താനവരുടെ പടത്തലവനാണ് ..!, താനാണ് തീരുമാനങ്ങൾ  എടുക്കേണ്ടത് ..!, താനാണ് അവരെ നയിക്കേണ്ടത് ..!

               പക്ഷേ ......, ഈ അവസരത്തിൽ താനും ദുർബ്ബലനാണെന്ന് തിരിച്ചറിയുന്നു ..!, പ്രതിസന്ധികൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു സാധാരണക്കാരന്റെ മനോനിലവാരത്തിലേക്ക് ..; താനും തരം താണിരിക്കുന്നു ...!, അങ്ങിനെയൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ..., എന്നാൽ ഉറ്റവരുടേയും ഉടയവരുടേയും വേർപാടുകൾ  മനസ്സിനെ  തകർത്തു കളഞ്ഞിരിക്കുന്നു  ...!

                               എന്നാൽ എനിക്കതിനെ അതിജീവിച്ചേ മതിയാകൂ ..., കാരണം ഞാനൊരു പടത്തലവനാണ്  ..!, ഒരു സൈന്യത്തെ നയിക്കേണ്ടവൻ ..!, ഒരു ദേശത്തെ സംരക്ഷിക്കേണ്ടവൻ..., പ്രതിബന്ധങ്ങളെ എതിർത്തു ധീരതയോടെ നിൽക്കേണ്ടവൻ ....!, ഇവിടെ തളർന്നു കൂടാ  ...!

                  പതുക്കെ പതുക്കെ മനസ്സ് അതിന്റെ കരുത്ത് വീണ്ടെടുക്കുന്നു ...., എന്നാൽ ധീരമായ  ഒരു തീരുമാനത്തിൽ  എത്തുന്നതിനു മുൻപായി അല്പസമയ വിശ്രമം അനിവാര്യമാണെന്ന് എനിക്ക് തോന്നി  ..!, ശാന്തമായ മനസ്സിനെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ കഴിയുകയുള്ളൂ...!

             പടയാളികളോടായ് ഞാനുറക്കെ വിളിച്ചു പറഞ്ഞു ...!'' എല്ലാവരും അല്പസമയം വിശ്രമിക്കൂ  ..., അതിനു ശേഷം ഞാൻ അറിയിക്കാം ..., നമ്മളുടെ അടുത്ത തീരുമാനം എന്തെന്ന് ...''!

                    കപ്പലിനടിയിലത്തെ അറയിലേക്ക് ഞാൻ കടന്നു ....., തലക്കുള്ളിൽ പെരുമ്പറ മുഴക്കം  .., കണ്ണുകൾ അടച്ച് ഞാൻ അല്പസമയം വിശ്രമിച്ചു ...!
       

അഭിപ്രായങ്ങളൊന്നുമില്ല: