2014, ജൂലൈ 31, വ്യാഴാഴ്‌ച

                                             


                                                                       14

                             പിറ്റേന്ന് പ്രഭാതമായപ്പോഴേക്കും ..,നാടൊട്ടുക്കും പടത്തലവനും , കുടുംബത്തിനും സംഭവിച്ച ദുരന്തം അറിഞ്ഞു കഴിഞ്ഞിരുന്നു ....!

                      തിരുമനസ്സ് കൊട്ടാരത്തിലേക്ക്  നേരിട്ട് എഴുന്നിള്ളി ....., ജനസമുദ്രമായിക്കഴിഞ്ഞിരിക്കുന്നു അവിടെമെല്ലാം ..!, പല തരത്തിലുള്ള അടക്കം പറച്ചിലുകളും ഊഹാപോഹങ്ങളും ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്നു ...!

                  ''രാമക്കുറുപ്പ് പടത്തലവന്റെ കൊട്ടാരത്തിലെ  എല്ലാവരും അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു .., അദ്ദേഹത്തിന്റെ പത്നി സീതയെ കാണ്മാനില്ല ..!, ''

                  പടയാളികൾ നാലുവശത്തേക്കും അന്വേക്ഷണം വ്യാപിപ്പിച്ചു  ..!

                    ഇതിനിടയിൽ സാമൂതിരി രാജാവിന്റെ പ്രത്യേക സന്ദേശം നാടുവാഴി തമ്പുരാന് എത്തിച്ചേർന്നു ...!

                ''എന്തുവന്നാലും പടത്തലവന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന് ഉത്തരവാദികൾ ആയവരെ കണ്ടുപിടിക്കണം ...''!

             അന്നേക്ക് സന്ധ്യ മയങ്ങുന്നതിനു മുൻപായിതന്നെ ആ വിവരം എത്തി ...!, കല്ലുകൊത്താൻ നടക്കുന്ന ശങ്കുണ്ണിയിൽ നിന്നാണ് അത് ഭടന്മാർക്ക് ലഭിച്ചത് ...!, തലേന്ന് രാത്രി ഏകദേശം ഏഴാം വിനാഴിക നേരത്ത് പതിനഞ്ചോളം വരുന്ന അശ്വാരൂഡർ പടക്കുറുപ്പിന്റെ എട്ടുകെട്ട് ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് അയാൾ കണ്ടുവത്രെ ..!, കുറച്ചു വിനാഴികക്കു ശേഷം അവർ തിരിച്ചു പോകുന്നതും അയാൾ കണ്ടിരിക്കുന്നൂ ..!, അതിൽ ഒരു അശ്വത്തിൻമേൽ ....; ഭാണ്ഡക്കെട്ട്  പോലെ എന്തോ ഒന്ന് കിടക്കുന്നുണ്ടായിരുന്നു ...!

                   പടക്കുറുപ്പിന്റെ വീട്ടിലേക്കുള്ള വഴിയല്ലേ ...; പടയാളികൾ ആരെങ്കിലും ആയിരിക്കും എന്നാണ് അയാൾ കരുതിയിരുന്നത് ...! വിശദമായ ചോദ്യം ചെയ്യലിനോടുവിൽ ..., ഓർമ്മയിൽ പരതിക്കൊണ്ട് അയാൾ ഒന്നുകൂടി പറഞ്ഞു ..!, അതിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന അശ്വാരൂഡന് ഒരു പറങ്കിയുടെ  ശാരീരിക സവിശേഷതകൾ ഉണ്ടോ...? എന്ന  ഒരു സംശയം ഉണ്ടത്രേ .., എങ്കിലും അരണ്ട നിലാവിൽ അത് വ്യക്തമല്ലായിരുന്നു ...!

                     ഒരു ഞെട്ടലോടെ തലേന്ന് രാത്രി നടന്ന സംഭവങ്ങൾ എന്റെ മനോമുകുരത്തിൽ തെളിഞ്ഞു ...!, തന്റെ മനസ്സിൽ അസ്വസ്ഥത ഉളവാക്കുന്ന തരത്തിൽ ..; സീതയെക്കണ്ട് ..; ഹെന്റി എന്തോ പറഞ്ഞതും ..,അതിനുള്ള തന്റെ ചോദ്യത്തിന് ദ്വിഭാഷി വിശദീകരണം തരാതെ മുഖം തിരിച്ചതും ...; ഞാൻ തിരുമനസ്സിനോട്‌ വിശദീകരിച്ചു ..!

              എന്തൊക്കെയോ സംശയഭാവങ്ങൾ ആ മുഖത്ത് മിന്നി മറയുന്നു .., കൂട്ടലും .., കിഴിക്കലുകൾക്കുമൊടുവിൽ അദ്ദേഹം എന്നോട് പറഞ്ഞു ...!

                     എന്റെ രാമാ എനിക്ക് ചില സംശയങ്ങൾ തോന്നുന്നു ..."'!,  ഞാൻ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ..!

                 ''ഹെന്റി ...; സീതയെയും കൊണ്ട് പാലായനം ചെയ്തിരിക്കാനാണ്‌  സാദ്ധ്യത .., ഇത് എന്റെയൊരു ഊഹം  മാത്രമാണ് രാമാ ...''!

               തന്റെ മനസ്സിലുള്ളത് തന്നെയാണ് തിരുമനസ്സ് തുറന്ന് പറഞ്ഞിരിക്കുന്നതും  ..! 

                      അദ്ദേഹം തുടർന്നു...!

                ''ഇതിന്റെയെല്ലാം പൂർണ്ണമായ ഉത്തരം ആ ദ്വിഭാഷിയുടെ കൈയ്യിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ ...!'' , അദ്ദേഹം പടയാളികളോടായി ആജ്ഞാപിച്ചു ...!

                ''എത്രയും പെട്ടെന്ന് ആ ദ്വിഭാഷിയെ കണ്ടുപിടിച്ചു നമ്മുടെ മുന്നിലെത്തിക്കൂ ...!'',  അതിനു ശേഷം അദ്ദേഹം  തന്റെ തോളിൽ തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു ...!

                ''രാമാ ..., വിഷമിക്കാതിരിക്കൂ ..., നമുക്ക് എത്രയും പെട്ടെന്നു തന്നെ സീതയെ കണ്ടുപിടിക്കാം  ...!''

              ഏകദേശം നാലാം മണി നേരത്തിൽ തന്നെ ദ്വിഭാഷിയെ തിരഞ്ഞു പോയ ഭടന്മാർ തിരിച്ചെത്തി  ..; അയാളേയും കാണാനില്ലെന്ന വാർത്തയോടെ ...!, അയാളുടെ കുടുംബാംഗങ്ങൾ പോലും  അജ്ഞരായിരുന്നു ...; ആ തിരോധാനത്തിൽ ..!, സീതയെ ഹെന്റി കടത്തിക്കൊണ്ട് പോയിരിക്കുകയാണെന്ന ഞങ്ങളുടെ നിഗമനത്തെ ഇതൊന്നുകൂടി അടിവരയിട്ടു ഉറപ്പിച്ചു ..!

           അദ്ദേഹം പറഞ്ഞൂ ...! ''മരിച്ചവരുടെ അനന്തര കർമ്മങ്ങൾ തീർത്തശേഷം  ..., കുറുപ്പിന്റെ നേത്രത്വത്തിൽ നമ്മുടെ  സായുധക്കപ്പലുകൾ സമുദ്രത്തിൽ തിരയട്ടെ  ...., അവർ തീരക്കടൽ വിട്ടു പോയിട്ടില്ലെങ്കിൽ  നമുക്കവരെ കണ്ടുപിടിക്കാം ....!, അതല്ലാ അവർ പോയിക്കഴിഞ്ഞെങ്കിൽ....?, ഒരു നിമിഷം നിറുത്തി .., എന്റെ തോളിൽ തട്ടി വളരെ നേരത്ത സ്വരത്തിൽ അദ്ദേഹം തുടർന്നു  ...'' രാമാ ..., നമ്മുടെ പായ്ക്കപ്പലുകൾക്ക് .., പുറം കടൽ വരെ പോകുവാനുള്ള  ശേഷി മാത്രമല്ലേയുള്ളൂ ...!, അതിനുമപ്പുറം പോകണമെങ്കിൽ ..., അതിനു ശേഷിയുള്ള കപ്പലുകളോ ...?കപ്പിത്താന്മാരോ ..., നമുക്കില്ലല്ലോ ..., രാമാ...?''

                 ആ വാക്കുകൾ നിസ്സഹായയുടെതായിരുന്നൂ ...!, കനലെരിയുന്ന എന്റെ മനസ്സ് ഒന്നുകൂടി കത്തി ജ്വലിച്ചു  ..!

               അമ്മയുടേയും .., സഹോദരിമാരുടെയും .., ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ..; മനസ്സ് ഒരു തീക്കടലായി മാറിക്കഴിഞ്ഞിരുന്നു ..!

              ''എന്റെ അമ്മയേയും .., സഹോദരിമാരെയും .., മറ്റു നിരപരാധികളെയും കൊന്നൊടുക്കി .., എന്റെ സീതയെ തട്ടിക്കൊണ്ടുപോയ ഹെന്റി  ..., നീ .. ഈ ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും  ..., നിന്റെ മരണം എന്റെ കൈകൊണ്ടു തന്നെയായിരിക്കും ..., ഈ ബലികർമ്മ വേളയിൽ ഞാനിതാ പ്രതിജ്ഞ ചെയ്യുകയാണ് ....!, നിന്റെ നിണം ഈ ഭൂമിയിൽ വീഴ്ത്താതെ ..; ഈ  രാമക്കുറുപ്പിന് ഇനി വിശ്രമമില്ല ......''! 
          


അഭിപ്രായങ്ങളൊന്നുമില്ല: