2014, ജൂലൈ 10, വ്യാഴാഴ്‌ച

                                                               






                                                                      16


                             ഭയന്നു വിറച്ച പേടമാനിനെപ്പോലെ .....; കപ്പലിന്റെ ഒരു കോണിൽ സീത പതുങ്ങി നിൽക്കുന്നു .., അവളുടെ നേർക്ക് ആർത്ത് അട്ടഹസിച്ചുകൊണ്ട് പാഞ്ഞു വരുന്ന ഹെന്റി ..!, കാമാർത്തി കൊണ്ട് അയാളാകെ വിളറി പിടിച്ചിരിക്കുന്നു ..!

                       ആ കടന്നാക്രമണത്തെ ഒരു കാട്ടുപോത്തിന്റെ ക്രൌര്യത്തോടെ സീത എതിരിടുകയാണ് ...!, എന്നാൽ ശക്തനായ ഒരുവനു മുന്നിൽ ആലംബഹീനയായ ഒരു സ്ത്രീക്ക് എത്ര നേരം പിടിച്ചു  നിൽക്കാനാകും ...?

                     അയാളുടെ ക്രൌര്യം അവളെ കീഴടക്കും എന്ന് ഉറപ്പായ ഘട്ടത്തിൽ ..; അവസാന ശക്തിയുമെടുത്ത് അവൾ ..., അയാളെ ചവുട്ടിതെറിപ്പിച്ചു കളഞ്ഞു ..!, എന്നിട്ട് ഒരു ഉന്മാദത്താൽ അലറി വിളിച്ചുകൊണ്ട് പുറത്തേക്കോടിയ ...., സീത തന്നെ തടയാൻ വന്ന കൈകളെയെല്ലാം തട്ടിമാറ്റി... ''എന്റെ പൊന്നുക്കുറുപ്പേ ...'', എന്നുറക്കെ നിലവിളിച്ചുകൊണ്ട് ..., ആ കപ്പലിൽ നിന്നും ..; ആർത്തലക്കുന്ന കടലിലേക്ക് എടുത്തുചാടി ...!

             ''ഹോ ...'', എന്നുറക്കെ അലറിക്കൊണ്ട്‌ ഞാൻ ചാടിയെഴുന്നേറ്റു ..., ശരീരമാകെ വെട്ടിവിയർക്കുന്നു ...., വല്ലാത്ത ദാഹം .., തൊണ്ട വരളുന്നു .., ശരീരം പേടി പറ്റിയപോലെ വിറക്കുന്നു ..!, മണ്‍ കൂജയിൽ  നിന്നും തണുത്ത വെള്ളം ധാരധാരയായി എന്റെ ഉള്ളിലേക്കൊഴുകി ..; എന്നാൽ ആ തണുപ്പിനും എന്റെ ഉള്ളിലെ തീ കെടുത്താനാകുന്നില്ല  ...!

     ''എന്തൊരു സ്വപ്നമായിരുന്നൂവത് ...?'', എന്റെ സീതയെ ....,അവർ ..., അത് ചിന്തിക്കാൻ പോലും ആകാതെ ഞാനെന്റെ കൈകൾ കൂട്ടിത്തിരുമ്മി ...!,  എന്റെ മുന്നിൽ രണ്ടു മാർഗ്ഗങ്ങൾ ആണുള്ളത് ..! ഒന്നുകിൽ ..., ഇവിടെ വെച്ച് എല്ലാം ഉപേക്ഷിച്ച് തിരിച്ചു പോകാം ...!, സീതയെ എന്നന്നേക്കുമായി മറക്കാം ....!, അല്ലെങ്കിൽ രണ്ടും കല്പിച്ച് ...., അനന്തമായി പരന്നുകിടക്കുന്ന ഈ സാഗരത്തിൽ ഒരു പ്രതീക്ഷക്കായി ഒന്ന് പൊരുതി നോക്കാം ..!

                       അങ്ങിനെ ചെയ്‌താൽ ....., ഈ ചെറിയ പായ്ക്കപ്പലിൽ ..., ആ ..., കപ്പലിനെത്തേടി...., വിശാലമായ .., ഈ കടലിൽ ഒരു ജീവൻ മരണ പോരാട്ടമായിരിക്കും ഞാൻ നടത്തേണ്ടത് ...!

               പോർച്ചുഗീസിലെ ...ലിസ്ബണ്‍ തുറമുഖത്ത് നിന്നുമാണ് ആ കപ്പൽ വന്നിരിക്കുന്നത്...!, ആയതിനാൽ അത് അങ്ങോട്ടേക്ക് തന്നെയായിരിക്കും തിരിച്ചു പോകാനുള്ള സാദ്ധ്യതയും ...! നാവീക യുദ്ധത്തിൽ നല്ലൊരു പരിചയം തനിക്കുണ്ടെങ്കിലും ..., അതെല്ലാം തീരദേശത്തിന്റെ സംരക്ഷണത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു ..!

                എന്നാൽ മലബാറിന്റെ ഈ തീരത്തു നിന്ന് ....; പോർച്ചുഗീസിലെ   ലിസ്ബണിലേക്കുള്ള ഈ പായ് വഞ്ചി യാത്ര ..., അതിസാഹസം തന്നെയാണ് ..!ഈ പായ് വഞ്ചിയിൽ ഒരിക്കലും ആ കപ്പലിനെ പിന്തുടർന്ന് പിടികൂടുവാൻ സാദ്ധ്യമല്ല ...!, കാരണം ഇത് കാറ്റിന്റെ ഗതിയെയും .., മനുഷ്യ പ്രയന്തത്തേയും ആശ്രയിച്ചു സഞ്ചരിക്കുന്നതാണ് 

            ഞാൻ കപ്പിൽ ഉള്ള യാത്രാ പഥം വിശകലനം ചെയ്തു മനസ്സിൽ കണക്കു കൂട്ടി .., ഏകദേശം  6900 മൈലുകൾ ദൂരമുണ്ട് കാപ്പടുനിന്നും ലിസ്ബണ്‍ തുറമുഖത്തേക്ക് ..!, ഇത്രയും ദിവസത്തെ  യാത്രക്കുവേണ്ട ഭക്ഷണം ..., ജലം .., എന്നിവ ശേഖരിക്കാമെന്നുവെച്ചാൽ തന്നേയും..., ഈ പായ് വഞ്ചിയിൽ കടൽക്ഷൊഭത്തെയും .., കൊടുങ്കാറ്റിനേയുമെല്ലാം  അതിജീവിച്ച് ...., എങ്ങിനെ  ലിസ്ബണിൽ എത്തിച്ചേരാൻ പറ്റും ..? അതിനും പുറമേ ..., കടൽ കൊള്ളക്കാരുടെ ആക്രമണങ്ങൾ വേറെ ...!

                    ഒരു പക്ഷേ ..., ഇതിനെയെല്ലാം അതിജീവിച്ച് ലിസ്ബണിൽ എത്തിയാൽ തന്നെ ..; സീതയെ  കണ്ടുപിടിച്ച് .., തിരിച്ച് കാപ്പാട് തീരമണിയേണ്ടത് അതിലും വലിയ കഠിന കൃത്യം തന്നെ.., !

               തലക്കകം നീറിപ്പുകയുന്നു ..., എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടുന്നില്ല ..!  ''സീത ..'' അവളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഹൃദയത്തിന്റെ ഒരു ഭാഗം മുറിച്ചു നീക്കിയ പോലത്തെ വേദനയാണ് തോന്നുന്നത്  ...!, പാവം ..., അവളിപ്പോൾ എന്തു ചെയ്യുകയായിരിക്കും ...?, കരഞ്ഞു .., കരഞ്ഞു  തളർന്നു പോയിരിക്കും ...!, തനിക്കറിയാമത് .., പാവമാണവൾ ..., ഇതു പോലത്തെ കഠിനമായ മാനസീക  സമ്മർദ്ധങ്ങൾ താങ്ങാൻ കഴിയാത്തവൾ ..!, താനായിരുന്നു അവൾക്ക് എല്ലാം ...!, താനില്ലാത്ത ഒരു ലോകത്തെക്കുറിച്ച് അവൾക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല...!

                          ഈ അപകടഘട്ടത്തിലും ..; അവൾ തന്നെക്കുറിച്ച് മാത്രമായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുന്നത്  ...!തന്റെ പൊന്നുക്കുറുപ്പ് .., തന്നെ രക്ഷിക്കാൻ വരുമെന്ന് ..; അവൾ വിശ്വസിക്കുന്നുണ്ടായിരിക്കും ...! 

              ആ വിശ്വാസത്തെ തകർക്കാൻ പാടില്ല ...!അവൾ തന്റെ എല്ലാമെല്ലാമാണ് ..!, അവളില്ലാതെ  തനിക്കൊരു ജീവിതമില്ല ..!, ഒരു ഭീരുവിനെപ്പോലെ അവളുടെ ഓർമ്മകളും പേറി  ജീവിക്കുന്നതിനേക്കാൾ നല്ലത് ..., അവളെ വീണ്ടെടുക്കുവാനുള്ള ഈ ശ്രമത്തിൽ മരണം വരിക്കുന്നതാണ്  ...!

                ഞാനൊരു ധീരനാണ് ..., ഒരു പടത്തലവനാണ് ...., അതിലുപരി തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന  ഒരു പത്നിയുടെ കണവനാണ്  ..! അവൾക്ക് ഒരപകടം പിണഞ്ഞിട്ടു ..., താൻ രക്ഷിക്കാൻ ശ്രമിക്കാതിരുന്നാൽ  ... , പിന്നെ ..., താൻ അവളെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് ഒരർത്ഥം ....?, അവൾ തന്നിൽ  അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് എന്താണ് ഒരു മൂല്യം..?

                      എന്തു വന്നാലും ..; സീതയെക്കൂടാതെ ഇനി ഞാൻ മലബാറിന്റെ മണ്ണിലേക്കില്ല  ..! ഈ യാത്രയിൽ  എന്തു തന്നെ സംഭവിച്ചാലും .., എത്ര തന്നെ പ്രതിബന്ധങ്ങൾ നേരിട്ടാലും ..., എന്റെ മുന്നോട്ടുള്ള  പ്രയാണത്തിൽ നിന്നും ഇനി ഒരടി പോലും പിന്നിലേക്കില്ല ...!, അതല്ല ഈ യാത്രയിൽ  തന്റെ ജീവിതം അവസാനിക്കുകയാണെങ്കിൽ .., അതെന്റെ പ്രാണസഖിയുടെ മോചനത്തിനായുള്ള എന്റെ  ..., ഒരു  സ്നേഹോപഹാരമായി ഞാൻ സമർപ്പിക്കും ...!

                 ഒരു കൊടുങ്കാറ്റിനോ ...?,കടൽക്ഷോഭത്തിനോ ..?കടൽ കൊള്ളക്കാരുടെ ഛിദ്രശക്തികൾക്കോ ..., ഇനി എന്നെ പിൻതിരിപ്പിക്കാനാകില്ല ...!, ഇത് മലബാറിന്റെ കരുത്തനായ പടക്കുറുപ്പ് എടുക്കുന്ന പ്രതിജ്ഞയാണ് ...!

                  ഒരു മുരൾച്ചയോടെ .., ഞാൻ ചാടിയെഴുന്നേറ്റു ...!, എന്നിലെ മുറിവേറ്റ സിംഹം ഗർജ്ജിക്കുന്നു ...!ഊരിപ്പിടിച്ച വാളുമായി .., ഉറച്ച കാൽവെപ്പോടെ ...; പടയാളികളെ അഭിസംബോധന ചെയ്യുവാനായി  ..., ഞാൻ പായ് വഞ്ചിയുടെ മുകൾത്തട്ടിലേക്ക് നടന്നു ...!

അഭിപ്രായങ്ങളൊന്നുമില്ല: