2014, ഒക്‌ടോബർ 8, ബുധനാഴ്‌ച




                                                                       9

                    ദിനരാത്രങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു ...., ഇതിനിടയിൽ എല്ലാവരുമായും .., പ്രത്യേകിച്ച് ഞാനുമായും നല്ലൊരു അടുപ്പം ഹെന്റി സ്ഥാപിച്ചെടുത്തു കഴിഞ്ഞിരുന്നു ...!, ഏകദേശം രണ്ടര മാസത്തിനൊടുവിൽ തന്റെ വ്യാപാര ആവശ്യങ്ങൾ എല്ലാം നിർവ്വഹിച്ചു കഴിഞ്ഞ ഹെന്റി തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ...!

                 ഇവിടെ നിന്നുള്ള ചരക്കുകളായ ..ചുക്ക് , കുരുമുളക് , ഏലം തുടങ്ങി എല്ലാം തന്നെ കപ്പലിൽ നിറച്ചു കഴിഞ്ഞിരിക്കുന്നു ..., കാപ്പാട് തുറമുഖം വിടാനായി ഏകദേശം നാലോ അഞ്ചോ ദിനങ്ങൾ ബാക്കി നിൽക്കെയാണ് ....!

                       ഈ സമയത്താണ് ലോകനാർകാവിൽ ഉത്സവം വരുന്നത് .... പുകൾപെറ്റ ഉത്സവമാണത് ..!, തച്ചോളി തറവാടും .., ഒതേനൻ .., ഉണ്ണിയാർച്ച .., തുടങ്ങി പേരുകേട്ട വീരനാനായകരുടെയും .., നായികമാരുടെയും ..ഓർമ്മകളും .., ആവേശവും ഉണർത്തുന്ന .., ലോകനാർകാവിൽ ഉത്സവം ...!

                     തലമുറകൾ കൈമാറിപോന്ന .., വടക്കൻ പാട്ടുകളിലൂടെ ..,ഓരോരുത്തരുടേയും ഉള്ളിൽ .., രോമാഞ്ചത്തിന്റെയും .., അഭിമാനത്തിന്റെയും .., വീര സ്മരണകൾ ഉണർത്തുന്ന ഉത്സവം ..!

                 കൊടിയേറിക്കഴിഞ്ഞാൽ ..., തുടർച്ചയായ എട്ട്  ദിനരാത്രങ്ങൾ ആണ് ഉത്സവം .., കഥകളിയും .., ഓട്ടൻതുള്ളലും .., പുള്ളുവൻ പാട്ടുകളും ... കളരിപ്പയറ്റും ..., എന്നുവേണ്ട മലബാറിന്റെ സാംസ്കാരിക കലാരൂപങ്ങൾ മുഴുവനും അരങ്ങു തകർത്താടുന്ന ..; എട്ട്  ദിനരാത്രങ്ങൾ ...!

                    നാനാ ദേശങ്ങളിൽ നിന്നു പോലും ആബാലവൃദ്ധം ജനങ്ങളും വന്നു ചേരും .., കുടുംബവുമായി വന്ന് .., ചെറിയ ചെറിയ കൂടാരങ്ങൾ തീർത്ത്‌ .., ഈ എട്ടു  ദിവസത്തെ ഉത്സവങ്ങളും ആഘോഷിച്ചേ എല്ലാവരും മടങ്ങുകയുള്ളൂ ...!

                    ഇതിനോടനുബന്ധിച്ച് പല തരത്തിലുള്ള കലാകായിക മത്സരങ്ങളും സംഘടിക്കപ്പെടും ....ദ്വന്ദയുദ്ധം .., വടംവലി .., മെയ്യഭ്യാസം .., തുടങ്ങിയവ ..!, വിജയികൾക്ക് കൈനിറയെ സമ്മാനങ്ങളും ...!, സ്വർണ്ണനാണയങ്ങൾ .., വെള്ളിനാണയങ്ങൾ .., മാടുകൾ .., ആടുകൾ അങ്ങിനെ പലതരത്തിൽ ..!

              ദ്വന്ദയുദ്ധം കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ് ...!, ഈ ഉത്സവത്തിനായി വർഷം മുഴുവൻ നീളുന്ന തയ്യാറെടുപ്പുകൾ ആണ് ദ്വന്ദയുദ്ധക്കാർ നടത്തുക .., പ്രത്യേക തരത്തിലുള്ള ഭക്ഷണം .., ദിനവും കസർത്തുകൾ ..; അങ്ങിനെ തുടങ്ങി ...!

                         തോരണങ്ങൾ കൊണ്ടലങ്കരിച്ച .., ഏകദേശം പന്ത്രണ്ടടി   വൃത്തത്തിലുള്ള ഗോദയാണ് ദ്വന്ദയുദ്ധത്തിനായി തയ്യാറാക്കുന്നത് ...!, വീഴുമ്പോൾ ശരീരത്തിൽ ഒടിവുകളും ചതവുകളും ഇല്ലാതാക്കാൻ  .., ഒന്നരയടി കനത്തിൽ പൂഴി നിറച്ചിട്ടുണ്ടായിരിക്കും ...,സാധാരണ ദ്വന്ദയുദ്ധങ്ങളിൽ നിന്നും വ്യത്യസ്ഥമായി  ദേഹമാസകലം എണ്ണതേച്ച് ഒരു കോണകം മാത്രം അരയിൽ ചുറ്റി  ...; മല്ലന്മാർ യുദ്ധത്തിനിറങ്ങുമ്പോൾ  ..., ആർപ്പുവിളികളുടേയും .., ചെണ്ട മേളത്തിന്റെയും ..,അകമ്പടിയോടെ..., രണ്ടു കൂട്ടരേയും പ്രോത്സാഹിപ്പിച്ചു കൊണ്ട്  .., ഒരു ജനക്കൂട്ടം മുഴുവൻ ഗോദക്കു ചുറ്റും നിരന്നിട്ടുണ്ടായിരിക്കും  ...!


അഭിപ്രായങ്ങളൊന്നുമില്ല: