2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച




                                                                             6


                 ഇന്നും പറഞ്ഞ വിനാഴികയിൽ നിന്നും മാറ്റം വരുത്തിയാണ് തന്റെ വരവ് ..., സമയനിഷ്ഠ പാലിക്കുവാൻ ശ്രമിക്കാതിരുന്നതല്ല .., പറഞ്ഞ സമയത്തിനുള്ളിൽ തന്നെ തിരിച്ചെത്തുവാൻ ..; കൊട്ടാരത്തിൽ നിന്ന് ഇറങ്ങിയതുമാണ് ...!, എന്നാൽ അത്യാവശമായി ..; വീണ്ടും തിരുമനസ്സിനെ..., മുഖം കാണിക്കണമെന്നുള്ള കല്പന ..; തന്റെ എല്ലാ തീരുമാനങ്ങളേയും തെറ്റിച്ചു കളഞ്ഞു ..!

                  വർദ്ധിച്ചു വരുന്ന തസ്കര ശല്യത്തെക്കുറിച്ചായിരുന്നൂവത് .., ജനങ്ങൾ എല്ലാം ഭീതിയിൽ ആയിത്തുടങ്ങിയിരിക്കുന്നു..!, പൊന്നും .., പണവും .., മാത്രമല്ലാ .., ആടുകളേയും .., കോഴികളേയും വരെ തസ്ക്കരന്മാർ കൊണ്ടുപോകുന്നു ...!, ആർക്കും വീടുവിട്ട് പുറത്തിറങ്ങാൻ ആകാത്ത അവസ്ഥ ..!, ജനങ്ങളുടെ പരാതി ഗ്രാമമുഖ്യൻ വഴി നാടുവാഴിയുടെ കാതിലും എത്തിയിരിക്കുന്നു ..!

                       അതിൻപടി നടന്ന ചർച്ചയിൻമേൽ .. ഉചിതമായ പല ആശയങ്ങളും .. തീരുമാനങ്ങളും  ..; തിരുമനസ്സിന്റെ മുമ്പാകെ താൻ വിശദീകരിക്കുകയും ..; അതു കഴിഞ്ഞ് പടയാളികൾക്ക് വേണ്ട നിർദ്ദേശങ്ങളും  നൽകി .., കൊട്ടാരം വിടുമ്പോൾ സൂര്യാസ്തമയമായിത്തുടങ്ങിക്കഴിഞ്ഞിരുന്നു  ...!

                    കാത്തിരുന്ന് മുഷിഞ്ഞ സീതയുടെ പരിഭവം മാറ്റാനായി ..; അവൾക്ക് ഏറെ ഇഷ്ട്ടമുള്ള.., കൊട്ടാരത്തിൽ മാത്രം ലഭ്യമായിരുന്ന നന്തിരിയപ്പവും വാങ്ങിയാണ് തന്റെ വരവ് ..!

                 അശ്വത്തിന് വേഗം പോരാ ..., വേഗം പോരാ ..., എന്ന് തോന്നി ഇരട്ടി വേഗതയിൽ പായിച്ചു കൊണ്ടാണ് താൻ കോകനാട് മലയുടെ താഴ്‌വര താണ്ടി .., കൊട്ടാരത്തിലേക്കുള്ള  പാതയിലേക്ക് പ്രവേശിച്ചത്‌ ..!


                                                                          7
   
                                                 അകലേ നിന്നേ കണ്ടു ...., കൊട്ടാരത്തിന്റെ  മട്ടുപ്പാവിൽ തന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് നിൽക്കുന്ന സീതയെ ...!, കൊടുങ്കാറ്റ് വീശുന്ന വേഗതയിലാണ് .., മറക്കുള്ളിലെക്ക് തന്റെ കുതിര പാഞ്ഞു കയറിയത് .., ഓടി വന്നു നിന്ന ഭ്രിത്യന്റെ കൈവശം കുതിരയുടെ കടിഞ്ഞാണ്‍ കൊടുത്ത് .., ശര വേഗത്തിലാണ് താൻ മുകളിലേക്കെത്തിയത് ...!

                         മട്ടുപ്പാവിൽ വിടർന്നു നിന്നൊരു പനിനീർപൂവ് അറുത്തെടുത്ത്‌ .., ഒരു കാൽ മുട്ടുകുത്തി.., രണ്ടു കൈകളും അവൾക്കു നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു ...!

              ''എന്നോട് പൊറുക്കൂ പ്രിയേ ...!, പ്രാണസഖിയേക്കാണാൻ .., മലകളും..., കാടുകളും .., സമുദ്രങ്ങളും ..., സമതലങ്ങളും ...; താണ്ടിവന്ന ..; ഈ പ്രിയനോടുള്ള പരിഭവം തീർത്ത് .., എന്റെ ഈ സ്നേഹോപഹാരം സ്വീകരിക്കൂ  ...!, എന്നിട്ട് ഭവതിക്കുവേണ്ടി അടിയൻ കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന  ഈ നന്തിരിയപ്പം രുചിച്ചു ..., അടിയനോടുള്ള പരിഭവം അങ്ങിനെ അലിയിച്ചു തീർക്കൂ പ്രിയേ  .....!''

                     കാർമേഘം മൂടിക്കെട്ടിയിരുന്ന .., ആ മുഖഭാവം പതുക്കെ ...,പതുക്കെ മാറുന്നത് ഞാൻ കണ്ടു  ...!, മേഘങ്ങൾക്കിടയിൽനിന്നും ഒളിഞ്ഞു നോക്കുന്ന ചന്ദ്രക്കല പോലെയുള്ളൊരു പുഞ്ചിരി..., ആ മുഖത്ത് വിടർന്നു വരുന്നുണ്ടായിരുന്നു ...!

                       എങ്കിലും അതൊളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്‌ ..., അവൾ വീർത്ത്‌കെട്ടിത്തന്നെ പറഞ്ഞു  ...'' അല്ലെങ്കിലും ഈ പൊന്നുക്കുറുപ്പ് ഇങ്ങനെത്തന്നയാ ..., ഞാനെത്ര നേരമായെന്നോ  കാത്തുനിൽക്കുന്നു ...? എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നൂവെങ്കിൽ ....; പറഞ്ഞ സമയത്ത് വന്നേനെ ....!''

                         വീണ്ടും ..., ആലങ്കാരികമായ വാക്കുകളിൽ മുട്ടുകുത്തി നിന്നുകൊണ്ടു തന്നെ ഞാൻ പറഞ്ഞൂ ....! ''എന്നോട് പൊറുക്കൂ പ്രിയേ ...., ഭവതിയുടെ കാര്യം മറ്റെന്തിനെക്കാളും വലുതായി .., എന്റെ മനോമുകുരത്തിൽ ഉണ്ട് ...!, എങ്കിലും രാജ്യം കാക്കുന്ന ഒരു പടനായകൻ എന്ന നിലയിൽ..., രാജ്യ സമാധാനത്തിന് ഭംഗം വരുത്തുന്ന .., ദുഷ്ട ശക്തികൾക്കെതിരെ .., ചില സുപ്രധാന തീരുമാനങ്ങൾ  എടുക്കേണ്ടിവന്ന അടിയന്തിര സാഹചര്യത്തിലാണ് ..., പ്രിയേ ..., എനിക്ക് വാക്ക് പാലിക്കാൻ സാധിക്കാതെ വന്നത് ....!, ആയതിനാൽ അടിയൻ ..; അവിടന്നു തരുന്ന ഏതു ശിക്ഷയും  സ്വീകരിക്കുവാൻ തയ്യാറാണ് ....!, ആജ്ഞാപിച്ചാലും ....!''

                      അടുത്ത നിമിഷം ചൂടുള്ള രണ്ട് പവിഴാധരങ്ങൾ എന്റെ ചുണ്ടുകളിൽ അമരുന്നത് ഞാൻ അറിഞ്ഞു ...!

            ഉറക്കെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു ....!'' ഇതാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട പടനായകന്  ഞാൻ നൽകുന്ന ശിക്ഷ ..; ഏറ്റുവാങ്ങിയാലും ...!''

                   ''ഉത്തരവ് റാണി .....!'', ഞാനവളെ കോരിയെടുത്ത് പള്ളിയറയിലേക്ക് നടന്നു ..!, പ്രേമത്തിന്റെ അനുഭൂതികളിൽ ചെറുപ്പം മദിച്ചു നടക്കുന്ന കാലം ..,, തങ്ങളിൽ ഒരാൾ അടുത്തില്ലാത്ത ഒരു  നിമിഷത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥ ..!, ഏതു സമയത്തും പരസ്പരം  കണ്ടുകൊണ്ടിരിക്കുവാനുള്ള അഭിനിവേശം ..., കൊട്ടാരത്തിലേക്ക് പോയാൽ ഉടൻ തന്നെ തിരിച്ചു വരാനുള്ള തത്രപ്പാട്  ....!

                      ഏതു സമയത്ത് തിരിച്ചു വന്നാലും കാണാം .., മട്ടുപ്പാവിൽ സീതയുടെ നിഴലാട്ടം .., തന്റെ വരവും പ്രതീക്ഷിച്ചുകൊണ്ടുള്ള  നിൽപ്പാണ് അതെന്ന് തനിക്ക് നന്നായി അറിയാം ..!. ഇണ പിരിയാത്ത കിളികളെപ്പോലെ ഏതുസമയത്തും ഞങ്ങൾ ഒരുമിച്ചു തന്നെ ആയിരുന്നു ..!

                 പലപ്പോഴും അടുക്കളക്കാരി പെണ്ണുങ്ങൾ വരെ ..; തങ്ങളുടെ ഈ സ്നേഹത്തെക്കുറിച്ച് അടക്കം  പറയുന്നത് സീത കേട്ടിരിക്കുന്നു ..!, എന്തിന് തന്റെ അമ്മ രുദ്ര തമ്പുരാട്ടി പോലും .., തന്നോട് പറഞ്ഞിട്ടുണ്ട് ....!

                   ''ഈ രാമന് ഇപ്പോൾ രാജ്യവും വേണ്ട .., രാജ്യസുരക്ഷയും വേണ്ട ..., സീത മാത്രം മതിയെന്നായിരിക്കുന്നു  ......, അവന് എന്നോട് സംസാരിക്കാൻ പോലും നേരമില്ലാതായിരിക്കുന്നു ...!


അഭിപ്രായങ്ങളൊന്നുമില്ല: