2014, ഒക്‌ടോബർ 12, ഞായറാഴ്‌ച




                                                                             
                                                                         8

          തന്റെ കഴിവുറ്റ പടനായകത്വത്തിൻ കീഴിൽ രാജ്യത്തെ തസ്ക്കര ശല്യം പൂർണ്ണമായും ശമിച്ചു..! എങ്ങും സമാധാനപൂർണ്ണമായ അന്തരീക്ഷം .., സംപ്രീതനായ തമ്പുരാൻ തനിക്ക് പട്ടും വളയും .., കൂടാതെ അദ്ദേഹത്തിന്റെ ..;ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ ശേഖരത്തിൽ നിന്നും ..; ആനക്കൊമ്പ് കൊണ്ടുള്ള കൈപ്പിടിയോടുകൂടിയ .., മനോഹരമായ കൊത്തുപണികളാൽ അലംകൃതമായ എഴിഞ്ചു നീളം വരുന്ന ഒരു കഠാര പ്രത്യേക പാരിതോഷികമെന്ന നിലയിൽ തനിക്ക് സമ്മാനിച്ചു ...!

                     ധാരാളം വിദേശ വ്യാപാരികൾ കച്ചവടാവശ്യത്തിനായി മലബാറിൽ എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന കാലം ...,  അറബികൾ ചീനക്കാർ ഫിനിഷ്യർ   ഡച്ചുകാർ.., അങ്ങിനെ പോകുന്നു ...! 

                 ആയിടക്കാണ് പോർച്ചുഗീസ് നാവീകനായ വാസ്കോഡഗാമയുടെ കീഴിൽ ധാരാളം പോർച്ചുഗീസ് കപ്പലുകൾ വ്യാപാരാവശ്യത്തിനായി മലബാറിലേക്ക് എത്തിച്ചേർന്നു കൊണ്ടിരുന്നു ...,!, പോർച്ചുഗീസുകാരുടെ വരവോടെ അറബികൾ പിൻ വാങ്ങാനാരംഭിച്ചു  ...!

                   വ്യാപാരാവശ്യത്തിനായി വരുന്നവർക്ക് .., വളരെ നല്ല രീതിയിൽ തന്നെ സാമൂതിരി രാജാവ് സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു ..!, ഇവിടെ നിന്നുള്ള ചുക്ക് .., കുരുമുളക് .., ഏലം .., തുടങ്ങിയ ഉൽപ്പന്നങ്ങൾ ആയിരുന്നു അവർ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് ..!

                   സാമൂതിരി രാജാവിന്റെ കീഴിൽ നാട്ടുരാജ്യം ഭരിച്ചിരുന്ന ഉണ്ണി തിരുമനസ്സിനായിരുന്നു ..; വ്യാപാര ആവശ്യങ്ങൾക്കായി വരുന്ന വിദേശികളുടെ കച്ചവടാവശ്യങ്ങൾ സംരക്ഷിക്കേണ്ടതും .., അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടതും ആയ ചുമതല ..!

                വാസ്കോടഗാമ മലബാറിലേക്ക് വന്നതിനു ശേഷം പോർച്ചുഗീസുകാരുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായി ...!, കുരുമുളകിനും .., ചുക്കിനും .., ഏലത്തിനും എല്ലാം വിദേശ വിപണിയിൽ നല്ല വില ലഭിച്ചിരുന്നത് ..; കൂടുതൽ കൂടുതൽ പോച്ചുഗീസ് നാവികരെ മലബാറിലേക്ക് വരാൻ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളിൽ ഒന്നായിരുന്നു ..!

                  സാമൂതിരിയുമായി നല്ല ബന്ധം പുലർത്തിയിരുന്നതിനാൽ ..; വ്യാപാര ആവശ്യത്തിനായി മലബാറിൽ ഒരു കോട്ട പണിയുവാനുള്ള അധികാരവും അവർക്ക് നൽകി ..!

                  ആയിടക്കാണ് പോർച്ചുഗീസിലെ ലിസ്ബണ്‍ തുറമുഖത്ത് നിന്നും നിറയെ ചരക്കുകളുമായി സെന്റ്‌ മരീറ്റ എന്ന കപ്പൽ കാപ്പാടെ തീരത്തണിഞ്ഞത് ..!, രാജ്യത്ത് വ്യാപാരാവശ്യത്തിനായി വരുന്ന കപ്പലുകളുടെ കപ്പിത്താന്മാരെ .., രാജ കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്ന ഒരു പതിവുണ്ടായിരുന്നു ...!, ആയതിനാൽ നാടുവാഴിയുടെ പ്രതിനിധി എന്ന നിലയിൽ പടത്തലവനും പോകണമായിരുന്നു ...!

                        തീരമണിഞ്ഞ സെന്റ്‌ മരീറ്റയിലെ കപ്പിത്താനായ വില്യം ഹെന്റിയുമൊത്ത് ..; ഞങ്ങൾ  രാജ്യസദസ്സിലേക്ക് മടങ്ങി ...!, കാഴ്ച്ചയിൽ വളരെ സുമുഖനായ ഒത്ത ഉയരവും .., അതിനൊത്ത വണ്ണവും ഉള്ള  ഒരു ആജാനബാഹു ആയിരുന്നു ഹെന്റി ...!, എങ്കിലും ആ കുറിയ കണ്ണുകൾ ..; ഒരു കുടിലത അയാളിൽ  ഒളിഞ്ഞിരിപ്പുണ്ടോയെന്ന് ..; എന്നെ സംശയിപ്പിച്ചു ...!, എങ്കിലും അത് അപ്രധാനപ്പെട്ട ഒരു വിഷയമായി കരുതി  ഞാനതിനെ തള്ളി ...!

                   ദ്വിഭാഷിയുടെ സഹായത്താലായിരുന്നു ഞങ്ങൾ ആശയവിനിമയം നടത്തിയത് ..!
''രാമക്കുറുപ്പ് എന്ന ഞാൻ ..., സാമൂതിരി രാജാവിന്റെ സാമന്തനായ ഉണ്ണി തിരുമനസ്സിന്റെ വലിയ പടത്തലവൻ ..; താങ്കളെ മലബാറിലേക്ക് സ്വാഗതം ചെയ്യുന്നു ..!''

                ''നന്ദി...!പ്രക്രതി രമണീയമായ മലബാറിലേക്ക് വ്യാപാര ആവശ്യത്തിനായി വരാൻ കഴിഞ്ഞതിൽ  ഞാൻ അത്യധികം സന്തുഷ്ടൻ ആകുന്നതിനോടൊപ്പം തന്നെ .., നമ്മെ വേണ്ട വിധത്തിൽ സ്വീകരിക്കാൻ  സന്മനസ്സു കാണിച്ച രാജാവിനോടും .., അദ്ദേഹത്തിന്റെ പ്രതിനിധിയോടും .., മലബാറിലെ ജനങ്ങളോടും .., ഞാൻ എന്റേയും ..; പോർച്ചുഗീസ് ജനതയുടേയും ആത്മാർത്ഥമായ ..; സന്തോഷം പങ്കുവെച്ചു കൊള്ളുന്നു ...!''

                     വ്യാപാരാവശ്യത്തിനായി എത്തിയ ഹെന്റിക്ക് ..; നാടുവാഴിയുടെ താല്പര്യമനുസരിച്ച് അതിനുള്ള  എല്ലാത്തരം സഹായങ്ങളും ചെയ്തുകൊടുത്തത് താനായിരുന്നു ...!

                    വിവിധ തരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ .., പട്ടുകൾ .., തുണിത്തരങ്ങൾ ..; തുടങ്ങി മറ്റു പലതുമായിരുന്നു അവർ വ്യാപാരാവശ്യത്തിനായി കൊണ്ടുവന്നത് ..., അതെല്ലാം ഇവിടെ വിറ്റഴിച്ചതിനുശേഷം ..; കുരുമുളക് .., ഏലം ...., ചുക്ക് എന്നിവ ഇവിടെ നിന്ന് പോർച്ചുഗീസിലേക്ക് കൊണ്ട് പോകാനായിരുന്നു ഹെന്റിയുടെ താല്പര്യം ..!, ഇതിനായി ഏകദേശം മൂന്നു മാസത്തോളം വരുന്ന ഒരു കാലയളവ് ആയിരുന്നു അയാൾ ഉദ്ദേശിച്ചിരുന്നത് ...!

                       മറ്റു പല കപ്പിത്താന്മാരിൽ നിന്നും വളരെ വ്യത്യസ്ഥനാണ് ഹെന്റി എന്നാണ് എനിക്ക് തോന്നിയത് .., വളരെ വാചാലനായിരുന്ന അയാൾ കാണുന്ന ഏതിനെയും കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യം  പ്രകടിപ്പിച്ചിരുന്നു .., മലബാറിന്റെ തനതു സംസ്കാരത്തെക്കുറിച്ചും .., പൈത്രകങ്ങളെ  കുറിച്ചും .., ഉത്സവങ്ങളെ കുറിച്ചും .., പരമ്പരാകത ആചാരങ്ങളെ കുറിച്ചും കൂടുതലായി അറിയുവാനുള്ള ഉത്സഹിഷ്ണുത അയാൾ എപ്പോഴും കാണിച്ചിരുന്നു ...!

                     ഇത് കൂടാതെ മലബാറിനെക്കുറിച്ച് സ്വയമേവ അറിഞ്ഞു വെച്ച വിശാലമായൊരു കാഴ്ചപ്പാടും  ഹെന്റിക്കുണ്ടായിരുന്നു ..!, ഈ പ്രത്യേകതകൾ മൂലം തിരുമനസ്സിന്റെ അനുവാദത്താൽ പല കളിയരങ്ങുകളും ഹെന്റിക്കുവേണ്ടി പ്രത്യേകമായി സംഘടിക്കപ്പെട്ടു .., പല ഉത്സവങ്ങളും നേരിട്ടു കാണാനുള്ളോരു ആഗ്രഹം ഹെന്റി പ്രകടിപ്പിച്ചതുമൂലം .., പല സ്ഥലങ്ങളിലേക്കും അയാളെ കൂട്ടിക്കൊണ്ട് പോകുവാൻ നിയോഗിക്കപ്പെട്ടതും ഞാൻ തന്നെ ആയിരുന്നു ...!

                  കാരണം വിദേശത്തു നിന്നും വന്ന ഒരു കപ്പിത്താനോട് ..; അയാളുടെ പദവിക്ക് അനുസ്രതമായ രീതിയിൽ .., ആഥിത്യ മര്യാദ കാണിക്കുന്നതിനായിരുന്നു ...; തിരുമനസ്സ് എന്നെ നിയോഗിച്ചത് ...! 

                

അഭിപ്രായങ്ങളൊന്നുമില്ല: