2014, ജൂൺ 10, ചൊവ്വാഴ്ച






                                                                     19



                          എന്റെ യാത്ര ആരംഭം കുറിച്ചതിന്റെ ..., പതിനഞ്ചാം ദിനം .., അന്ന് രാവിലെ മുതൽ ആകാശമാകെ മൂടിക്കെട്ടിയത് പോലെ ...!, ചക്രവാളമെങ്ങും ആകെ ഒരു ഇരുൾ വ്യാപിച്ചിരിക്കുന്നു , കൂടാതെ സാമാന്യം ശക്തിയായി കാറ്റും വീശിയടിക്കുന്നു ...!

                ഏകദേശം നാലു മണിയോട് കൂടി കടലിന്റെ ഭാവം മാറിത്തുടങ്ങി ..!, കാറ്റ് വളരെ ശക്തിയാർജ്ജിച്ച് കഴിഞ്ഞിരിക്കുന്നു .., തിരമാലകൾക്ക് കരുത്ത് കൂടി വന്നു കൊണ്ടിരിക്കുന്നു .., അന്തരീക്ഷമാകെ കാറും കോളും .., പൂണ്ടു .., കൊള്ളിയാൻ പിണരുകൾ ഭയാനകമായ മിന്നൽ പ്രഭവങ്ങൾ സ്രിക്ഷ്ടിക്കുന്നു ...!

                അനുനിമിഷം കഴിയും തോറും കടൽ സംഹാരരുദ്രയായിതീർന്നുകൊണ്ടിരിക്കുന്നു ..!, ഭീമാകാരങ്ങളായ തിരമാലകൾക്കൊപ്പം ...; അതിശക്തമായ കൊടുംങ്കാറ്റും ..., പേമാരിയും ...!

                  കാറ്റ് ..; അതൊരു ഹുങ്കാരത്തോടെ പായ് മരത്തിൽ വന്നലച്ച് ..., അത് കപ്പലിനെ ദിശമനസ്സിലാക്കാൻ സാധിക്കാത്ത ഏതോ ദിക്കിലേക്ക് വലിച്ചു കൊണ്ട് പോകുന്നു .., , അതോടൊപ്പം തന്നെ കൂറ്റൻ  തിരമാലകൾ കപ്പലിനെ എടുത്ത് അമ്മാനമാടുന്നു ...!

                      കാറ്റിലും .., കോളിലും അകപ്പെട്ട യാനത്തെ നിയന്ത്രിക്കാനാകാതെ ഞാൻ കുഴഞ്ഞു .., കപ്പലിന്റെ ഗതിയെ നിയന്ത്രിച്ചില്ലെങ്കിൽ ..., ശക്തമായ കാറ്റ് .., ഈ പായ് കപ്പലിനെ ..; വിശാലമായ ഈ സമുദ്രത്തിന്റെ .., ദിക്കറിയാത്ത ഏതെങ്കിലും ഒരു കോണിലേക്ക് എന്നെ എത്തിച്ചേക്കും ...!, യാത്രാ പഥത്തിൽ നിന്നും വരുന്ന ദിശമാറ്റം ..., എന്റെ കണക്കുകൂട്ടലുകളെ അപ്പാടെ തകിടം മറിക്കും എന്നെനിക്കുറപ്പായിരുന്നു ...!

                 എങ്കിലും...; കലിതുള്ളിയാടുന്ന .., സമുദ്രത്തിൽ എന്റെ ശക്തി ബാലിശമായിരുന്നു ..!, തിരമാലകൾ ..; അട്ടഹാസത്തോടെ ആകാശം മുട്ടെ ഉയരത്തിൽ ഉയരുന്നു ..!, അത് കാറ്റിന്റെ ശക്തിയോട് കൂടിച്ചേർന്ന് ...., ഈ കൊച്ചു പായ് കപ്പലിനെ തലകീഴായി മറിച്ചേക്കുമെന്നെനിക്ക് തോന്നി ..!

                    എത്രയും പെട്ടെന്ന് ..., പായ് മരത്തിൽ നിന്നും ..; പായ് അഴിച്ചുമാറ്റി ..., കാറ്റിന്റെ ശക്തിയെ കുറച്ചൊന്നു നിയന്ത്രിക്കാൻ ഞാൻ തീരുമാനിച്ചു ...!, എന്നാൽ എനിക്ക് അവിടേക്ക് എത്താൻ കഴിയുന്നില്ല ..., അത്രയും ശക്തമായി കപ്പൽ ഉലഞ്ഞു കൊണ്ടിരിക്കുകയാണ് ..!, കാറ്റ് ഒരു ഹുങ്കാരത്തോടെ കപ്പലിനെ വട്ടം ചുറ്റിക്കുകയാണ് ...!, ഈ നിലയിൽ ഞാൻ പായ് മരത്തിനടുത്തെക്ക് ചെന്നാൽ ..., തെറിച്ചു കടലിൽ വീഴും എന്നെനിക്ക് ഉറപ്പാണ് ...!

                      അമരത്ത് ബന്ധിപ്പിച്ചിരിക്കുന്ന കൂറ്റൻ കയറിന്റെ ഒരറ്റം ഞാൻ എന്റെ അരയിൽ കെട്ടി ..., കപ്പലിന്റെ വശങ്ങളിൽ ഉറപ്പിച്ചിട്ടുള്ള മരത്തടികളിൽ പിടിച്ച് ..., അടിവെച്ചടിവെച്ച് ..., ഒരു വിധത്തിൽ ഞാൻ  പായ്മരത്തെ ലക്ഷ്യമാക്കി നടന്നു ...!


                   ശക്തമായ കാറ്റേറ്റ് ..,  പറന്നു പോകുമോ ..? എന്ന് പോലും  ഞാൻ ഭയന്നു ....!, മഴയുടെ കാഠിന്യം ശരിയായ രീതിയിലുള്ള  കാഴ്ച്ചയെ മറക്കുന്നു ..., കപ്പൽ ഉലയുമ്പോൾ .., കടൽ വെള്ളം ശക്തിയായി  കപ്പലിനുള്ളിലെക്ക് അടിച്ചു കയറുന്നു ...!

                    ഇന്നത്തോട് കൂടി എന്റെ യാത്ര തീരുകയാണെന്ന് ഞാനുറപ്പിച്ചു ..., ഒരു വിധത്തിലാണ് ഞാനാ  പായ് മരത്തിനു മുകളിൽ കയറിയത് ...!, എന്നാൽ ചാഞ്ചാടുന്ന ആ കപ്പലിൽ ഇരുന്നുകൊണ്ട് .., എനിക്കാ പായ് ..,,അഴിച്ചെടുക്കുവാൻ കഴിയുന്നില്ല .., ശക്തമായ കാറ്റും .., ഓളങ്ങളും എന്റെ പ്രയത്നത്തെ നിഷ്ഫലമാക്കിക്കൊണ്ടിരുന്നു ...!

                         അഴിച്ചെടുക്കാനാകാത്ത .., ആ കുരുക്ക് .., ഞാൻ എന്റെ കഠാര കൊണ്ട് അറുത്തെടുത്തു  ..!, ഒരു വശം അറുത്തെടുത്തതും ..; ശക്തമായ കാറ്റാൽ ..; ആ പായ് ..., പായ് മരത്തോട്  ചേർത്ത് .., എന്നെ വട്ടം ചുറ്റിക്കളഞ്ഞതും .., ഒരു നിമിഷാർദ്ധത്തിലായിരുന്നു ..!

                    എന്റെ ശരീരം .., പായ് മരത്തിനും ..., പായ്ക്കുള്ളിലും പെട്ട് ..., ഒന്ന് അനങ്ങാൻ പോലും ആകാത്ത വിധത്തിൽ ബന്ധിക്കപ്പെട്ടു ...!

                  ആ നടുക്കുന്ന കാഴ്ച്ച ..., അപ്പോഴാണ്‌ ഞാൻ .., കണ്ടത് ...!, 

        അങ്ങകലെ .., ഒരു ഹുങ്കാരത്തോടെ സമുദ്രം വട്ടം ചുറ്റുന്നു ...!, കാറ്റ് ഒരു സ്തൂഭം കണക്കെ ആ വൃത്തത്തിനുള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്നു ...!


അഭിപ്രായങ്ങളൊന്നുമില്ല: