2014, ജൂൺ 7, ശനിയാഴ്‌ച


                                                    എല്ലാത്തിനെയും തച്ചു തകർക്കാൻ കെൽപ്പുള്ള ഭീമാകാരമായ ഒരു ചുഴിക്കുള്ളിലേക്കാണ് .., ആ പായ്ക്കപ്പൽ എന്നെയും കൊണ്ട് കുതിച്ചു നീങ്ങുന്നതെന്ന് ഒരു നടുക്കത്തോടെ ഞാൻ അറിഞ്ഞു.., എന്നെ വട്ടം ചുറ്റി പായ്മരത്തോട് ബന്ധിച്ചിരിക്കുന്ന ആ പായ് അഴിച്ചു മാറ്റി ബന്ധനവിമുക്തനാകാൻ ഞാൻ ശ്രമം നടത്തിക്കൊണ്ടിരുന്നുവെങ്കിലും അത് വിജയം കാണുന്നില്ല ...!

                   അത്രയും ശക്തിമത്തായ കാറ്റ് .., കണ്ണുകളെ തുളച്ചു കയറുന്ന സൂചി മുന പോലത്തെ കൂർത്ത മഴ ...!, ആടിയുലയുന്ന പായ്ക്കപ്പൽ ..., അതങ്ങനെ വട്ടം ചുറ്റുന്നു ...!, കണ്‍മുന്നിൽ ചുഴി എല്ലാത്തിനെയും വലിച്ചെടുക്കുന്നു .., , അവസാനം ഒരു വിധത്തിൽ കഠാര കൊണ്ട് ഞാൻ  ആ പായ നെടുകെ കീറി ...!

                 പാതി കീറിയതും ..., ശക്തമായ കാറ്റേറ്റ് ..., ഒരു ഹുങ്കാരത്തോടെ അത് ആകാശ നീലിമയിലെക്ക് വലിച്ചെടുക്കപ്പെട്ടു .., ഒരു പക്ഷെ  ആ ശക്തിയിൽ ഞാനും വലിച്ചെടുക്കപ്പെട്ടേനെ.., എന്നാൽ പായ്മരത്തിൽ ഞാൻ പൂണ്ടടക്കം പിടിച്ചിരുന്നതിനാൽ .., ആ അത്യാഹിതം ഒരു നെല്ലിട വ്യത്യാസത്തിൽ എന്നെ കടന്നു പോയി ...!

                 തിരിച്ചിറങ്ങിയ ഞാൻ ...;ചുഴിക്കടുത്തെക്ക് അതിവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുന്ന പായ്ക്കപ്പലിനെ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചുവെങ്കിലും .., അതെന്റെ ശക്തിക്കും .., കഴിവിനും അപ്പുറത്തായിരുന്നു ....!

               അതിവേഗത്തിൽ ചുഴിക്കുള്ളിലെക്ക് അടുക്കുന്ന പായ്ക്കപ്പലിനെ ..; ഇനി നിയന്ത്രിക്കാൻ സാധ്യമല്ല എന്നെനിക്ക് മനസ്സിലായി ..!, ആലോചിച്ചു നിൽക്കാൻ സമയം ഒട്ടും തന്നെയില്ല .., എന്റെ സമയം അടുത്തിരിക്കുന്നു എന്നെനിക്ക് മനസ്സിലായി ..!, അവസാനമായി സീതയുടെ മനോഹര മുഖം ..; ഒരിക്കൽ കൂടി  മനസ്സിനുള്ളിൽ  തെളിഞ്ഞു വന്നു  ....!

                ഒന്നുകിൽ പായ്ക്കപ്പൽ ഉപേക്ഷിച്ച് കടലിലേക്ക് എടുത്തുചാടുക .., അല്ലെങ്കിൽ ഈ പായ്ക്കപ്പലിനോടൊപ്പം .., ചുഴിക്കുള്ളിലെക്ക് എടുത്തെറിയപ്പെട്ട് .., കടലിന്റെ അടിത്തട്ടിൽ അവസാനിക്കുക .., ഇത് രണ്ടുമല്ലാതെ വേറൊരു മാർഗ്ഗവും എന്റെ മുന്നില്ലില്ല ...!, ആലോചിച്ചു നിൽക്കാൻ സമയമില്ല ...!, കപ്പലിനെ ഉപേക്ഷിക്കുക .., , പരദേവതകളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് .., കാറും കോളും നിറഞ്ഞ ആ ആഴക്കടലിലേക്ക് ഞാൻ എടുത്തു ചാടി ..!

                 ശക്തമായ തിരമാലകൾ ..., ശരീരം മരവിപ്പിക്കുന്ന തണുപ്പ് ...!ഞാൻ നീന്തുന്നുവെങ്കിലും.., ശക്തമായ തിരയിളക്കം ..; എന്നെ ആ ചുഴിക്കരുകിലേക്ക്തന്നെ വലിച്ചുകൊണ്ട് പോകുന്നു ..!, എങ്കിലും സർവ്വ ശക്തിയും സംഭരിച്ച് .., ഞാനാ തിരമാലകളെ മുറിച്ച് നീന്തിക്കൊണ്ടിരുന്നു .., കുറച്ചു നേരത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഞാനാ .., ചുഴിക്കരികിലേക്കുള്ള  ഒഴുക്കിന്റെ ശക്തിയെ അതിജീവിച്ചു ..!

                         തിരമാലകളുടെ ചാഞ്ചാട്ടത്തിൽ ആടിയുലഞ്ഞുകൊണ്ട് .., ഞാൻ എന്റെ പായ്ക്കപ്പലിനെ നോക്കി ....!, അത് ശരവേഗത്തിൽ ആ ചുഴിക്കരുകിലേക്ക്  വലിച്ചെടുക്കുന്നു .., ചുഴിയുടെ  ഏതാനും വാര അടുത്തെത്തിയപ്പോൾ .., ആ പായ്ക്കപ്പൽ ആരോ എടുത്തെറിഞ്ഞത് പോലെ  ആകാശത്തേക്ക് കുതിച്ചുയർന്നു ...., അടുത്തനിമിഷം അത് വായുവിൽ ഒന്ന് വട്ടം കറങ്ങിയതിനുശേഷം .., അതിശക്തിയോടെ ആ ചുഴിക്കുള്ളിലെക്ക് വലിച്ചെടുക്കപ്പെട്ടു ...!

                     ആ കാഴ്ച്ച ..., ഒരു നടുക്കമാണ് എന്നിൽ സൃഷ്ട്ടിച്ചത് ...!, എങ്ങോട്ടേക്ക്  ആണ് പോകേണ്ടത്  ...?എവിടെയാണ് തീരം ...?.., അലഞ്ഞുറയുന്ന .., ആ സമുദ്രത്തിൽ .., ജീവന്റെ ഒരു തുരുത്ത് തേടി .., ലക്ഷ്യബോധമില്ലാതെ ഞാൻ നീന്തിത്തുടങ്ങി ...!

                   അങ്ങിനെ എത്ര നേരം .., എനിക്കറിഞ്ഞുകൂടാ ...!, എന്റെ കൈകാലുകൾ കുഴഞ്ഞു തുടങ്ങി  ...ശരീരം തളരുന്നു ..!, എത്തിപ്പിടിക്കുവാനായി ഒന്നുമില്ലാത്ത അവസ്ഥ ...!, ഉപ്പുവെള്ളം അനുവാദമില്ലാതെ  വായിക്കുള്ളിലേക്കും ..,നാസാരന്ദ്രങ്ങളിലേക്കും കടന്നു വരുന്നു ..!,ശരീരം നിശ്ചലമാകുന്ന അവസ്ഥ ..!, നിലയില്ലാക്കയത്തിൽ ഒരു കച്ചിത്തുരുമ്പിനായി ഞാൻ പരതി..!
ശരീരം കോച്ചിവലിക്കുന്ന തണുപ്പ്‌ .., ഒരു വശത്ത്‌ ...!ശക്തമായ തിരമാലകൾ എന്നെ എടുത്തിട്ട് അമ്മാനമാടുന്നു  ...!

                  ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങുവാൻ കെൽപ്പില്ലാത്ത വിധം എന്റെ കൈകാലുകൾ കുഴഞ്ഞു  .., മരണം തൊട്ടുമുന്നിൽ നിന്ന് പല്ലിളിക്കുന്നു ..! എന്റെ പ്രജ്ഞ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു  ...! വായിലേക്ക് ഉപ്പുവെള്ളത്തിന്റെ ശക്തമായ തള്ളിക്കയറ്റം .., കുഴഞ്ഞു  കഴിഞ്ഞ കൈകാലുകൾ വെള്ളത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നു ..! നിശ്ചലമായിക്കൊണ്ടിരിക്കുന്ന ശരീരം  പതുക്കെ താഴ്ന്നുകൊണ്ടിരിക്കുന്നു ..!

                    ജീവശ്വാസത്തിനായി ആഞ്ഞുവലിച്ചപ്പോൾ ..; ഉപ്പു വെള്ളം തള്ളിക്കയറി ശ്വാസകോശത്തെ  തകർത്തു കളയുന്നു ..! ''ഹാ ..!'' എന്നൊരു അടഞ്ഞ ശബ്ദത്തോടെ .., ഞാൻ കടലിന്റെ അടിത്തട്ടിലേക്ക് താഴാൻ തുടങ്ങി ..!,നിലയില്ലാക്കയത്തിൽ .., അവസാനമായി കാലുകൾ ഒരു  ആശ്രയത്തിനായി വിളറി പൂണ്ടു ..!

                   മരണപരാക്രമമെല്ലാം വെടിഞ്ഞ് .., ഏതോ .., സുഖകരമായ ഒരു ആലസ്യത്തിലേക്ക്‌  ഞാൻ വഴുതി വീഴുകയാണ് ..!, എന്റെ ശരീരം ..; കടലിന്റെ അഗാതതയിലേക്ക് ..; കാറ്റത്ത് .., താഴുന്ന അപ്പൂപ്പൻതാടിപോലെ പതുക്കെ താഴ്ന്നു കൊണ്ടിരിക്കുന്നു ...!

                അവസാനമായി ..; ഒരിക്കൽ കൂടി .., സീതയുടെ മനോഹര മുഖം എന്റെ കണ്മുന്നിൽ തെളിയുന്നു  ...!

                ''എന്നെ ഒറ്റക്കാക്കി പോവുകയാണോ ..., എന്റെ പോന്നുക്കുറുപ്പ് ...?, എന്നെ ക്രൂരന്മാരായ ഈ  രാക്ഷസ്സൻമാരുടെ നടുവിലാക്കി കുറുപ്പ് രക്ഷപ്പെടുകയാണോ ...?.. എന്റെ കുറുപ്പ് .., എന്നെ രക്ഷിക്കാൻ വരും  .., എന്ന എന്റെ വിശ്വാസത്തെ തകർക്കുകയാണോ ...?"''

                   കണ്ണീരണിഞ്ഞ ആ മുഖം ..., മന്ത്രിക്കുകയാണ് ...., എന്നോട് ...!

അഭിപ്രായങ്ങളൊന്നുമില്ല: