2014, ജൂൺ 18, ബുധനാഴ്‌ച



                                                                       18

                    ഒരേ നേർരേഖയിൽ ആ നാലു പായ് വഞ്ചികളും തീരത്തെ ലക്ഷ്യമാക്കി പോകുന്നത് വിങ്ങുന്ന മനസ്സോടെ ഞാൻ നോക്കിനിന്നു ...!, അവയെല്ലാം തന്നെ അങ്ങകലെ ഒരു പൊട്ടുപോലെ അപ്രതക്ഷ്യമാകുന്നത് കണ്ടിട്ടാണ് ഞാൻ മിഴികൾ പിൻവലിച്ചത് ...!, 

            എന്തോ മനസ്സിൽ .., അകാരണമായൊരു വേദന വന്ന് നിറയുന്നത് പോലെ ..!, അങ്ങ് ദൂരെ ഒരു പൊട്ടുപോലെ മലബാറിന്റെ തീരം ...!, പിറന്നു വീണ ആ മണ്ണിൽ തൊടാൻ ...;  ഇനി എനിക്ക്  കഴിയില്ലെന്ന് മനസ്സിലിരുന്നാരോ മന്ത്രിക്കുന്നത് പോലെ ...!, എന്നാൽ അടുത്ത നിമിഷത്തിൽ മറ്റൊരു വിങ്ങലായി സീതയുടെ മുഖമെത്തി ...!

                 അവളില്ലാതെ ...; എനിക്കിനി എന്താണുള്ളത് ...?, കുറച്ചു കാലമേ ഒന്നിച്ചു കഴിഞ്ഞിട്ടുള്ളൂവെങ്കിലും .., ജന്മാന്തരങ്ങളുടെ അടുപ്പം തന്നെ ഉണ്ടായിരിക്കുന്നു .., പോയ ജന്മങ്ങളിൽ എല്ലാം തന്നെ അവൾ തന്റെ സ്വന്തമായിരുന്നിരിക്കാം ...!

                കാപാലികൻ   ഇണയെ കൊത്തിയെടുത്തു  പറന്നകന്നിരിക്കുന്നു .., 

                         ഉള്ളിൽ പ്രതികാരാഗ്നി ജ്വലിക്കുന്നു ...,രക്തം തിളക്കുന്നു ....ശരീരം ആസകലം കോപം .., ഒരു തീജ്വാല കണക്കെ പടർന്നു കയറുന്നു .....!

ആ പ്രകമ്പനം .., അത്  മനസ്സിനു തന്ന  മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു ...!

                 ''എനിക്കിതിനു  കഴിയും ..., എന്റെ സീതയേയും കൊണ്ട് .., ഞാനീ മലബാറിന്റെ മണ്ണിൽ തിരിച്ചു തൊടും ...! ഞാനൊരു പടനായകനാണ് ...., ഒരു പടത്തലവനാണ് ....!, ഒരു ജനതയേയും .., രാജ്യത്തേയും കാക്കേണ്ടവനാണ്...!

           എനിക്കതിനു കഴിയില്ലെങ്കിൽ .., ഈ പേരിന് ഞാൻ അർഹനല്ല ...., ഒരു സാധാരണ മനുഷ്യൻ എന്ന നിലയിലേക്കുള്ള എന്റെ പതനമാണത് ..!

            ഒരു പക്ഷേ .., ഈ ലക്‌ഷ്യം .., അസാധ്യമായിരിക്കാം .., അസാദ്ധ്യമെന്നത് സാധാരണ മനുഷ്യ തീരുമാനമാണത് ....!, ദുർബ്ബലന്റെ സ്വരം ...!

       അതെനിക്കൊരിക്കലും ചേരില്ല ....!, അസാദ്ധ്യവും .., സാദ്ധ്യവും .., മനസ്സിന്റെ തീരുമാനങ്ങൾ ആണ് ....!

      ആ തീരുമാനത്തെ മറികടന്നാൽ .., പാതി വിജയം ...!,

 പരാജയം ..എന്നത്  വിജയ മുന്നോടി മാത്രം  ...! അതിനെ  ഒരു തോൽവി ആയി കാണേണ്ടതില്ല ...!, 

                ഒരു പക്ഷേ  സാഹസത്തിൽ  ജീവൻ തന്നെ നഷ്ടമായേക്കാം ...!

         ഞാനതിനെ ഭയപ്പെടുന്നില്ല 

         അതും ഒരു വിജയമായി കാണാനേ എനിക്കാകൂ ....!കാരണം ഞാൻ കരഞ്ഞുകൊണ്ട്‌ ജീവിതം അവസാനിപ്പിച്ചവനല്ല .., അലറിക്കൊണ്ട്‌ അത് കൊടുത്തവനാണ് ....!

          അതിനാൽ .., ഞാനിതാ യാത്ര തുടരുകയാണ് ..,എനിക്കിത് കഴിയും എന്ന വിശ്വാസത്തോടെ ...!

 ധീരനായി ജീവിച്ചു മരിക്കാം .., അല്ലാതെ ..മരിച്ചു ജീവിക്കാൻ തനിക്കാവില്ല ..!

 ഇത് സത്യം ....''!, ശരീരം മുഴുവൻ ഊർജ്ജം പരക്കുന്നു ....!

              ''എനിക്കിത് കഴിയും ..., എനിക്കിത് കഴിയും ...., ''! എന്ന് മനസ്സ് ആവർത്തിച്ചാവർത്തിച്ചു ഉരുവിട്ടുകൊണ്ടിരിന്നു  ....!

             നേരം സന്ധ്യയാകാൻ തുടങ്ങിയിരിക്കുന്നു ..!, എങ്ങും അലകളില്ലാത്ത സാഗരത്തിന്റെ നിശബ്ദത മാത്രം ...!, 
   
             സമുദ്രത്തെ  ഒരിക്കൽക്കൂടി വിഹഗവീക്ഷണം നടത്തി ഞാൻ അടിത്തട്ടിലേക്ക് തിരിച്ചു നടന്നു...!, യാത്രാപഥം അറിയുന്നതിനായി ഒരു ഭൂപടവും .., വടക്കു നോക്കി യന്ത്രവും അവിടെ സ്ഥാപിച്ചിരുന്നു ...!, ഇനി മേൽ .., എന്റെ യാത്രക്ക് സഹായകമായിട്ടുള്ള ഉപകരണങ്ങൾ ഇവ മാത്രമാണ് ...!, ഇവയെ ആശ്രയിച്ചു കൊണ്ടു വേണം ..;8500  മൈലുകളോളം അകലേയുള്ള ലെസ്ബണ്‍ എന്ന തുറമുഖത്തേക്ക് ഞാൻ എത്തിച്ചേരാൻ ...!

                         വെളിച്ചം പകരാനായി റാന്തൽ വിളക്കിന് തിരി കൊളുത്തിക്കൊണ്ട് ..; ഞാനത് രണ്ടും എടുത്തുവെച്ച് .., എനിക്ക് പോകേണ്ടതായ ദിക്കുകൾ ആ ഭൂപടത്തിൽ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു ...!

                     കാറ്റിന്റെ ദിശ അനുകൂലമാവുകയാണെങ്കിൽ ...!, ആഫ്രിക്കൻ തീരം ചുറ്റി എനിക്ക് പോർച്ചുഗിലിൽ എത്തിച്ചേരാൻ കഴിയും എന്ന് ഞാൻ കണക്കുകൂട്ടി ...!യാത്രയിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ  ഉണ്ടായില്ലെങ്കിൽ ഏകദേശം നൂറ്റി എണ്‍പത്  ദിനരാത്രങ്ങൾ കൊണ്ട് എനിക്ക് ലക്ഷ്യം നേടാൻ കഴിയും   ...!, 

                കാറ്റും പ്രകൃതിയും .., ഈ യാത്രയിൽ എന്നെ അനുകൂലിച്ചാൽ   ....., എന്റെ ഈ കണക്കു കൂട്ടലുകൾ ക്രിത്യമായിതീരും എന്നെനിക്ക്‌  ഉറപ്പുണ്ടായിരുന്നു ...!

                  ഞാൻ മേൽത്തട്ടിലേക്ക് വന്ന് കാറ്റിന്റെ ദിശക്കനുകൂലമായി പായ്മരം ഉയർത്തി ...!, മനസ്സിന്റെ ആഗ്രഹം  പോലെത്തന്നെ .., യാതൊരു വിഘനങ്ങുളും ഇല്ലാതെ ...., എന്നേയും വഹിച്ചു കൊണ്ട് ആ പായ് വഞ്ചി ..; , തന്റെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരുന്നു ...!


അഭിപ്രായങ്ങളൊന്നുമില്ല: