2014, ജൂൺ 25, ബുധനാഴ്‌ച

                                                                 


                                                                        17
     

                       എല്ലാവരും തന്നെ അത്യധികം ആകാംക്ഷയോടെ എന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ..., ആ മുഖങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പിരിമുറുക്കങ്ങൾ  എല്ലാം തന്നെ  എനിക്ക് വായിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നു  .....!

                     പായ്ക്കപ്പലിന്റെ ഒരു ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഉയർന്ന ഒരു പീഠത്തിലേക്ക് ഞാൻ കയറി നിന്നു ...!, അവിടെ നിന്നാൽ ചുറ്റിനും നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളേയും .., അതിലുള്ള പടയാളികളേയും എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു ...!

                 അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഞാൻ ഉറക്കെ പറഞ്ഞു ..!

        ''എന്റെ ഏറ്റവും പ്രിയപ്പെട്ട ധീരരായ പടയാളികളെ ..., നിങ്ങളുടെയെല്ലാം ആത്മാർത്ഥതയിലും .., കഴിവിലും .., എനിക്ക് അകമഴിഞ്ഞ വിശ്വാസമുണ്ട്‌ ....!, ഒരു നാടിന്റെ കാവൽ ഭടന്മാർ എന്ന നിലയിൽ .., നിങ്ങളുടെ അർപ്പണമനോഭാവത്തേയും .., ഉത്സാഹത്തെയും എനിക്ക് തിരിച്ചറിയുവാൻ കഴിഞ്ഞിട്ടുമുണ്ട് ...!, എന്നിരുന്നാലും ഇവിടെ ...; ഈ സന്ദർഭത്തിൽ ..., ഞാനൊരു കടുത്ത തീരുമാനം കൈക്കൊള്ളുവാൻ നിർബന്ധിതനായിരിക്കുകയാണ് ...!''

             ഒരു നിമിഷം ഞാൻ നിശബ്ധത പാലിച്ചു ..., എല്ലാവരും എന്റെ വാക്കുകൾക്കായി കാതുകൾ കൂർപ്പിച്ചിരിക്കുകയാണ് ...!

                   ഘനഗംഭീര സ്വരത്തിൽ ഞാൻ തുടർന്നു ....!

'' എനിക്കു സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി എല്ലാവരും മനസ്സിലാക്കിയിരിക്കുന്നുവല്ലോ ...?, ആയതിനാൽ ആ ദുരന്തം ..;അത്  എന്റേത് മാത്രം തന്നെയാണ് ...!, അതിന്റെ പ്രതിവിധിയും ഞാൻ തന്നെ തേടേണ്ടിയിരിക്കുന്നു ....!, അത് കഠിനമായ ഒരു യാത്രയിലേക്കാണ് എന്നെ എത്തിച്ചേർത്തിരിക്കുന്നത് ...!, ഒരു പക്ഷേ ....,മടങ്ങിവരവിന് പോലും സാദ്ധ്യതയില്ലാത്ത ഒരു യാത്രയിലേക്ക് ...!, നിങ്ങളെ അതിന്റെ ഭാഗഭാഗാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ...!, കാരണം ഇത് എന്റെ മാത്രം ദുരന്തമാണ് ....; നാടിന്റെതല്ല ...!, ആയതിനാൽ നിങ്ങൾ ഇവിടെ നിന്ന് തിരിച്ചു പോയ്‌ ക്കൊള്ളുക ...!, ഈ യാത്രയിൽ ഞാൻ ഒറ്റക്കാണ് .., അത് ജീവിതത്തിലേക്കായാലും ..., മരണത്തിലേക്കായാലും ....!''

                     ഞാൻ ചുറ്റിനും നോക്കി ...., എന്തോ കേൾക്കാൻ പാടില്ലാത്ത ഏതോ ഒന്ന് കേട്ട തരത്തിലുള്ള ഭാവമായിരുന്നു അവർക്കെല്ലാം ഉണ്ടായിരുന്നത് ...!, എങ്ങും നിശബ്ദത .., ആരും ഒന്നും തന്നെ സംസാരിക്കുന്നില്ല ...!, കടലിന്റെ ഇരമ്പൽ മാത്രം ഉയർന്നു കേൾക്കാം ...!

                ഞാൻ കണ്ണുകൾ അടച്ചു ...!, മനസ്സിൽ സീതയുടെ മുഖം ...!, ഇനിയൊട്ടും വൈകിക്കൂടാ ..!, അല്പ നേര നിശബ്ദതക്കൊടുവിൽ ഒരു ആരവം ഉയരുന്നു ....! അത് പടയാളികളുടെ ഇടയിൽ നിന്നായിരുന്നു ...!

           ''ഇല്ല പടക്കുറുപ്പേ ....,അങ്ങ് ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ് ..., ഞങ്ങളുടെ നായകനാണ്  ഈ  നാടിന്റെ കാവൽ നായകനാണ് ..!, അങ്ങ് ....!,

                       അങ്ങയുടെ ഈ ദുരന്തം ഞങ്ങളുടേത് കൂടിയാണ് .., ഈ നാടിന്റെത് കൂടിയാണ്  ...!, അങ്ങയുടെ ഈ യാത്രയിൽ ഞങ്ങളുമുണ്ട് .., അത് ജീവിതത്തിലേക്കായാലും ..., മരണത്തിലേക്കായാലും ....''!

                അവരുടെ ആത്മാർത്തത എന്നെ വികാരം കൊള്ളിച്ചു ...!, ആ സ്നേഹപ്രകടനത്തിൽ ഞാൻ  വാനോളം ഉയർന്നു ..!. പക്ഷേ ..,എന്റെ മനസ്സ് പറഞ്ഞു ...!

               ''ഈ യാത്ര എന്റേത് മാത്രമാണ് ..., നിരപരാധികളായ ഈ ഭടന്മാരെ ബാലികൊടുക്കുവാൻ എനിക്ക്  കഴിയില്ല ....!''

               ഞാൻ കൈകളുയർത്തി ...., എല്ലാവരും നിശബ്ദരായി എന്റെ വാക്കുകൾക്കായി കാതോർത്തു ...!

             ''നിങ്ങളുടെ ആത്മാർത്ഥതക്കും ..., എന്നോടുള്ള അകമഴിഞ്ഞ സ്നേഹത്തിനും നന്ദി ...!, എന്നാൽ  ഞാൻ മുമ്പേ പറഞ്ഞതുപോലെ .., ഇത് എന്റെ മാത്രം ദുരന്തമാണ് .., അതിനുള്ള പ്രതിവിധിയും ഞാൻ  തന്നെ തേടിയെ മതിയാകൂ ...!, ഈ യാത്ര .., അതീവ ദുഷ്കരമാണ് ..., മലബാറിന്റെ ഈ  തീരത്തു നിന്നും ..., ലോകത്തിന്റെ മറുഭാഗത്തേക്കാണ് യാത്ര ചെയ്യേണ്ടത് .., അതും ഈ  പായ് വഞ്ചിയിൽ  കൂടി .., അസാദ്ധ്യമായ ഒരു യാത്രയായിരിക്കും അതെന്ന് എന്റെ മനസ്സ് പറയുന്നു......!, ആ അസാദ്ധ്യതയെ ഞാൻ ഏറ്റെടുക്കുകയാണ് ...., എന്റെ പ്രാണസഖിക്കായി....!, നിങ്ങളെയെല്ലാം കാത്തിരിക്കുന്ന ഓരോ കുടുംബമുണ്ട് ..., മക്കളുണ്ട് .., പത്നിമാരുണ്ട് ..., വൃദ്ധരായ മാതാപിതാക്കാൻമാരുണ്ട് ..., അവർ നിങ്ങൾക്കായി കാത്തിരിക്കുന്നു ..! 

                മലബാറിന്റെ ഈ പടത്തലവൻ .., സ്വന്തം പടയാളികളെ അനാവശ്യമായി ബലികൊടുത്തുവെന്ന്  ....; നാളത്തെ ചരിത്രം പറയാതിരിക്കട്ടെ ...!

               ആയതിനാൽ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയാണ് .., എല്ലാവരും തിരിച്ചു പോകൂ.., പോയി നാടു വാഴുന്ന തമ്പുരാനോട്‌ പറയണം ...; ,അങ്ങയുടെ പടത്തലവൻ .., സീതയേയും കൊണ്ടല്ലാതെ ഇനി  തിരിച്ചു വരികയില്ലെന്ന് ....!, തിരിച്ചു വന്നില്ലെങ്കിൽ ..., ഈ യാത്രയിൽ പടത്തലവൻ മരിച്ചുപോയതായി കണക്കാക്കിക്കൊള്ളുവാൻ ....!

                  ദയവായി നിങ്ങൾ എല്ലാവരും എന്റെ ആജ്ഞയെ മാനിച്ച് തിരിച്ചു പോയിക്കൊള്ളുക...!, അതിനു മുൻപായി നിങ്ങൾ ശേഖരിച്ചിട്ടുള്ള ആഹാരവും .., ശുദ്ധ ജലവും എന്റെ പായ് വഞ്ചിയിലേക്ക് മാറ്റുക  ....''!

           വേറെ ഒന്നും അവർക്ക് മറുത്തു പറയാനാകില്ല .., കാരണം ഇത് ഉത്തരവാണ് .., പടത്തലവന്റെ ...!, അതിനെ എതിർക്കുന്നവൻ ഉത്തമ പടയാളി അല്ലെന്ന് നിയമം അനുശാസിക്കുന്നു ..!

                ഈ .., പാവങ്ങളെ ബലികൊടുക്കുവാൻ തനിക്കാകില്ല .., തിരിച്ചു വരുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത യാത്രയാണിത് ....!

           മനസ്സില്ലാ .., മനസ്സോടെ ആണെങ്കിലും അവർ തിരിച്ചു പോകട്ടെ .., കാരണം ആ  ആത്മാർത്തത മാത്രം തനിക്കു മതി .., 

                         പോകുവാൻ നേരം എല്ലാ പടയാളികളും   എനിക്ക് ആശംസകൾ നേർന്നു കൊണ്ട് ജയ് വിളിച്ചു ....

               ആ  മുഖങ്ങളിലും ദുഖം ഘനീഭവിച്ചു നിൽക്കുന്നു...!   

അഭിപ്രായങ്ങളൊന്നുമില്ല: